മാതംഗി രാമകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karimpat Mathangi Ramakrishnan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാതംഗി രാമകൃഷ്ണൻ
Karimpat Mathangi Ramakrishnan
ജനനം
Tamil Nadu, India
തൊഴിൽPediatric plastic surgeon
പുരസ്കാരങ്ങൾPadma Shri
Sushruta Gold Medal
Hari Om Ashram Award
NABI Lifetime Achievement Award

ഒരു ഇന്ത്യൻ പീഡിയാട്രിക് പ്ലാസ്റ്റിക് സർജനും[1][2] ചെന്നൈയിലെ കിൽ‌പാക് മെഡിക്കൽ കോളേജിലെ പൊള്ളൽ, പ്ലാസ്റ്റിക്, പുനർനിർമാണ ശസ്ത്രക്രിയ വിഭാഗം മുൻ മേധാവിയുമാണ് കരിംപത് മാതംഗി രാമകൃഷ്ണൻ.[3] മെഡിക്കൽ കോളേജിൽ നിന്ന് വിരമിച്ച ശേഷം ചെന്നൈയിലെ കാഞ്ചി കാമകോടി ചൈൽഡ്സ് ട്രസ്റ്റ് ഹോസ്പിറ്റലിൽ ചേർന്നു. പീഡിയാട്രിക് ഇന്റൻസീവ് ബേൺ കെയർ യൂണിറ്റിന്റെയും സ്ഥാപനത്തിന്റെ പ്ലാസ്റ്റിക് സർജറിയുടെയും തലവനാണ്.[4]

പിയർ റിവ്യൂ ചെയ്ത മെഡിക്കൽ ജേണലുകളിൽ പ്രസിദ്ധീകരിച്ച നിരവധി മെഡിക്കൽ പേപ്പറുകൾ മാതംഗി രാമകൃഷ്ണനുണ്ട്.[5][6] സുശ്രുത സൊസൈറ്റി ഓഫ് ഇന്ത്യയിൽ നിന്ന് സുശ്രുത സ്വർണ്ണ മെഡലും അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യയിൽ നിന്നുള്ള ഹരി ഓം ആശ്രമം അവാർഡും നാഷണൽ അക്കാദമി ഓഫ് ബേൺസ് ഇന്ത്യയുടെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡും നേടിയിട്ടുണ്ട്.[3] ഇന്ത്യ സർക്കാർ 2002 പത്മശ്രീ നൽകി.[7]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Google Blog". Google Blog. 2014. ശേഖരിച്ചത് 13 January 2015.
  2. "YouTube Videos". YouTube. 2014. ശേഖരിച്ചത് 13 January 2015.
  3. 3.0 3.1 "Ullatchi Thavagal". Ullatchi Thavagal. 2014. ശേഖരിച്ചത് 13 January 2015. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Ullatchi Thavagal" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  4. "Childs Trust Hospital". Childs Trust Hospital. 2014. ശേഖരിച്ചത് 13 January 2015.
  5. "Listing on Microsoft Academic Research". Microsoft Academic Research. 2014. മൂലതാളിൽ നിന്നും 2015-01-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 January 2015.
  6. "Listing on PubFacts". PubFacts. 2014. ശേഖരിച്ചത് 13 January 2015.
  7. "Padma Awards" (PDF). Padma Awards. 2014. മൂലതാളിൽ (PDF) നിന്നും 15 November 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 November 2014.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാതംഗി_രാമകൃഷ്ണൻ&oldid=3640803" എന്ന താളിൽനിന്ന് ശേഖരിച്ചത്