ഡി. എസ്. റാണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(D. S. Rana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡി.എസ്. റാണ
D. S. Rana
ജനനം
Dasmal, Hamirpur, Himachal Pradesh, India
തൊഴിൽNephrologist
പുരസ്കാരങ്ങൾPadma Shri

ഒരു ഇന്ത്യൻ നെഫ്രോളജിസ്റ്റും ന്യൂഡൽഹിയിലെ സർ ഗംഗാ റാം ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം ചെയർമാനുമാണ് ഡി.എസ്. റാണ[1] വൃക്കസംബന്ധമായ ട്രാൻസ്പ്ലാൻറ് നടപടിക്രമങ്ങളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.[2][3] ഹിമാചൽ പ്രദേശിലെ ദസ്മലിൽ ജനിച്ച[4] അദ്ദേഹം മെഡിക്കൽ ബിരുദം ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിൽ ചെയ്തതിനുശേഷം ക്ലിനിക്കൽ നെഫ്രോളജിയിൽ വിപുലമായ പരിശീലനം ചണ്ഡീഗഡിലെ മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചെയ്തു.[5] അദ്ദേഹം ഒരു അന്താരാഷ്ട്ര പണ്ഡിതനാണ്. ഒഹായോയിലെ ക്ലീവ്‌ലാന്റ് ക്ലിനിക്കിലെ ഇന്റർനാഷണൽ സ്കോളറായ[6] അദ്ദേഹം സർ ഗംഗാറാം ആശുപത്രിയിലെ ബോർഡ് ഓഫ് മാനേജ്മെന്റ് അംഗമാണ്. [7]അദ്ദേഹം സ്ഥാപിച്ച പാർവതി എഡ്യൂക്കേഷൻ ആന്റ് ഹെൽത്ത് സൊസൈറ്റി എന്ന സംഘടന ഗ്രാമീണ ദരിദ്രർക്കായി സ്ഥാപിച്ച 5 കിടക്കകളുള്ള ഒരു ചെറിയ ആശുപത്രി തന്റെ ജന്മനാടായ ദാസ്മലിൽ പ്രവർത്തിക്കുന്നുണ്ട്. വൈദ്യശാസ്ത്രത്തിന് നൽകിയ സംഭാവനകൾക്ക് 2009 ൽ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പദ്മശ്രീ ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് നൽകി.[8] പദ്മശ്രീ അവാർഡ് ലഭിച്ച ആദ്യത്തെ ഹിമാചൽപ്രദേശ് നിവാസിയാണ് അദ്ദേഹം.

അവലംബം[തിരുത്തുക]

  1. "Dr. (Prof.) D.S. Rana". SGRH. 206. മൂലതാളിൽ നിന്നും 2017-01-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 February 2016.
  2. "Successful kidney transplant story". Harmony. March 2007. ശേഖരിച്ചത് 23 February 2016.
  3. "New chairman for Ganga Ram Hospital". The Hindu. 21 May 2011. ശേഖരിച്ചത് 23 February 2016.
  4. "Dr DS Rana conferred Padam Shri award by President". Him Vani. 31 March 2009. ശേഖരിച്ചത് 23 February 2016.
  5. "Dr. D S Rana ( Nephrology )". Wonder Doctor. 2016. മൂലതാളിൽ നിന്നും 7 March 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 February 2016.
  6. "Dr. D S Rana on Credi Health". Credi Health. 2016. ശേഖരിച്ചത് 23 February 2016.
  7. "Sir Ganga Ram Hospital appoints Dr D S Rana as Chairman, Board of Management". India Medical Times. 18 July 2011. മൂലതാളിൽ നിന്നും 2018-06-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 February 2016.
  8. "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. മൂലതാളിൽ (PDF) നിന്നും 15 November 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 January 2016.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡി._എസ്._റാണ&oldid=3633229" എന്ന താളിൽനിന്ന് ശേഖരിച്ചത്