ഹർഷ് മഹാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Harsh Mahajan (radiologist) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹർഷ് മഹാജൻ
Harsh Mahajan
ജനനം
ന്യൂ ഡൽഹി, ഇന്ത്യ
തൊഴിൽറേഡിയോളജിസ്റ്റ്
അറിയപ്പെടുന്നത്റേഡിയോളജി
മെഡിക്കൽ ഇമേജിങ്ങ്
പുരസ്കാരങ്ങൾപദ്മശ്രീ

ഒരു ഇന്ത്യൻ റേഡിയോളജിസ്റ്റും ഇന്ത്യയിലെ ഇമേജിംഗ് സാങ്കേതികവിദ്യയുടെ തുടക്കക്കാരിൽ ഒരാളുമാണ് ഹർഷ് മഹാജൻ.[1][2] ഇന്ത്യൻ തലസ്ഥാനമായ ന്യൂഡൽഹിയിലെ ഡയഗ്നോസ്റ്റിക് ഇമേജിംഗ് സെന്ററിലെ മഹാജൻ ഇമേജിംഗിന്റെ സ്ഥാപകനാണ് അദ്ദേഹം. ഇന്ത്യൻ റേഡിയോളജിക്കൽ ഇമേജിംഗ് അസോസിയേഷന്റെ (IRIA) ഒരു മുൻ പ്രസിഡന്റ് ആണ്.[3] സർ ഗംഗാറാം ആശുപത്രിയിലെ ആണവ മെഡിസിന്റെയും ബോൺ ഡെൻസിറ്റോമെട്രിയുടേയും ഡയറക്ടറും ആണ്.[4] അദ്ദേഹം ഇന്ത്യൻ പ്രസിഡന്റിന് ഓണററി റേഡിയോളജിസ്റ്റ് അയി പ്രവർത്തിക്കുന്നു.[5] അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (ഐഎഇഎ) ഓണററി ഉപദേഷ്ടാവ് ആണ്. റിഷിഹുഡ് സർവകലാശാലയുടെ ഉപദേശക സമിതിയിലും അദ്ദേഹമുണ്ട്.[6] ക്ലിനിക്കൽ റേഡിയോഗ്രാഫി, മറ്റ് മെഡിക്കൽ വിഷയങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.[7] 2002 ൽ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പദ്മശ്രീ ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് നൽകി.[8]

2021-ൽ അദ്ദേഹം ഇന്ത്യൻ ഹെൽത്ത് കെയർ വ്യവസായത്തിന്റെ മുഴുവൻ ആവാസവ്യവസ്ഥയെയും പ്രതിനിധീകരിക്കുന്ന ഒരു സ്ഥാപനമായ NATHEALTH പ്രസിഡന്റായി ചുമതലയേറ്റു.[9]

അവലംബം[തിരുത്തുക]

  1. "Presidential address". Indian Journal of Radiology and Imaging. 22 (1): 2–3. January 2012.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Credihealth profile". Credi Health. 2015. ശേഖരിച്ചത് 11 November 2015.
  3. "Past Presidents of IRIA". Indian Radiological and Imaging Association. 2015. ശേഖരിച്ചത് 11 November 2015.
  4. "Dr. Harsh Mahajan". Sir Ganga Ram Hospital. 2015. ശേഖരിച്ചത് 11 November 2015.
  5. "Radiology is the backbone of healthcare industry". E Health. 1 June 2011. ശേഖരിച്ചത് 11 November 2015.
  6. "Suresh Prabhu joins Rishihood University as the Founding Chancellor". ANI News (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-02-02.
  7. "Publications authored by Harsh Mahajan". Pubfacts. 2015. ശേഖരിച്ചത് 11 November 2015.
  8. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. മൂലതാളിൽ (PDF) നിന്നും 2017-10-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 July 2015.
  9. "Radiologist Dr Harsh Mahajan Takes Charge As New NATHEALTH President". Medical Dialogues. ശേഖരിച്ചത് 31 March 2021.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹർഷ്_മഹാജൻ&oldid=3800860" എന്ന താളിൽനിന്ന് ശേഖരിച്ചത്