ഇന്ദിര ഹിന്ദുജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Indira Hinduja എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഇന്ദിര ഹിന്ദുജ
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യ
കലാലയംമുംബൈ യൂണിവേഴ്സിറ്റി
പുരസ്കാരങ്ങൾപത്മശ്രീ
Scientific career
Fieldsവന്ധ്യതാനിവാരണം
Institutionsകെ.ഇ.എം ഹോസ്പിറ്റൽ, മുംബൈ

മുംബൈയിൽ [1] പ്രവർത്തിക്കുന്ന ഒരു പ്രശസ്ത ഇന്ത്യൻ ഗൈനക്കോളജിസ്റ്റാണ് ഡോ. ഇന്ദിര ഹിന്ദുജ. 1986 ഓഗസ്റ്റ് 6-ന് ഇന്ത്യയിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന്റെ ജനനത്തിന് നേതൃത്വം നൽകിയതു വഴി അന്താരാഷ്ട്രപ്രശസ്തി നേടി[2]. 1988 ജനുവരി 4-ന് ഇന്ത്യയിൽ ആദ്യമായി ഗാമീറ്റ് ഇൻട്രാഫാലോപ്പിയൻ ട്രാൻസ്ഫർ (GIFT) സാങ്കേതികതയിലൂടെ ഒരു ശിശു പിറന്നതും ഇവരുടെ മേൽനോട്ടത്തിലാണ്. 1991 ജനുവരി 24-ന് ഇന്ദിര ഹിന്ദുജയുടെ നേതൃത്വത്തിൽ അണ്ഡദാനം വഴിയുള്ള ജനനം സാദ്ധ്യമായി. 2011-ൽ രാഷ്ട്രം ഇവരെ പദ്മശ്രീ നൽകി ആദരിക്കുകയുണ്ടായി. മുംബൈ കെ ഇ എം മെഡിക്കൽ കോളേജിൽ ഗൈനക്കോളജിസ്റ്റായി പ്രവർത്തിക്കുന്നു.[3].

ബഹുമതികൾ[തിരുത്തുക]

 1. യങ്ങ് ഇന്ത്യൻ അവാർഡ് (1987) [4]
 2. ഭാരത് നിർമ്മാൺ അവാർഡ് (1994) [5]
 3. മുംബൈ മേയറുടെ അന്താരാഷ്ട്ര വനിതാദിന അവാർഡ് (1995; 2000)
 4. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, ഫെഡറേഷൻ ഓഫ് ഒബ്സ്റ്റീട്രിക്സ് ആന്റ് ഗൈനക്കോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ (1999)
 5. ധന്വന്തരി അവാർഡ്, ഗവർണർ ഓഫ് മഹരാഷ്ട്ര (2000)
 6. പദ്മശ്രീ (2011)[3]

അവലംബം[തിരുത്തുക]

 1. പ്രൊഫൈൽ, ഹിന്ദുജ ഹോസ്പിറ്റൽ, മുംബൈ
 2. "ഇന്ത്യാസ് ഫസ്റ്റ് ടെസ്റ്റ്ട്യൂബ് ബേബി". ന്യൂ സ്ട്രെയിറ്റ് ടൈംസ്. ഓഗസ്റ്റ് 8, 1986.
 3. 3.0 3.1 "പദ്മ ബഹുമതികളുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടു വന്ന പത്രക്കുറിപ്പ്". ആഭ്യന്തര മന്ത്രാലയം ഭാരത സർക്കാർ. 2011 ജനുവരി 25. Check date values in: |date= (help)
 4. "ഇന്ദിര ഹിന്ദുജ". എൻ.ഡി.ടി.വി. ഡോക്ടർ. 2009-05-20.
 5. "ഭാരത് നിർമ്മാൺ അവാർഡ് ജേതാക്കൾ". ഭാരത് നിർമ്മാൺ അവാർഡ് കമ്മിറ്റി. 1995.
"https://ml.wikipedia.org/w/index.php?title=ഇന്ദിര_ഹിന്ദുജ&oldid=2944188" എന്ന താളിൽനിന്ന് ശേഖരിച്ചത്