ഇന്ദിര ഹിന്ദുജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ദിര ഹിന്ദുജ
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യ
കലാലയംമുംബൈ യൂണിവേഴ്സിറ്റി
പുരസ്കാരങ്ങൾപത്മശ്രീ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംവന്ധ്യതാനിവാരണം
സ്ഥാപനങ്ങൾകെ.ഇ.എം ഹോസ്പിറ്റൽ, മുംബൈ

മുംബൈയിൽ [1] പ്രവർത്തിക്കുന്ന ഒരു പ്രശസ്ത ഇന്ത്യൻ ഗൈനക്കോളജിസ്റ്റാണ് ഡോ. ഇന്ദിര ഹിന്ദുജ. 1986 ഓഗസ്റ്റ് 6-ന് ഇന്ത്യയിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന്റെ ജനനത്തിന് നേതൃത്വം നൽകിയതു വഴി അന്താരാഷ്ട്രപ്രശസ്തി നേടി[2]. 1988 ജനുവരി 4-ന് ഇന്ത്യയിൽ ആദ്യമായി ഗാമീറ്റ് ഇൻട്രാഫാലോപ്പിയൻ ട്രാൻസ്ഫർ (GIFT) സാങ്കേതികതയിലൂടെ ഒരു ശിശു പിറന്നതും ഇവരുടെ മേൽനോട്ടത്തിലാണ്. 1991 ജനുവരി 24-ന് ഇന്ദിര ഹിന്ദുജയുടെ നേതൃത്വത്തിൽ അണ്ഡദാനം വഴിയുള്ള ജനനം സാദ്ധ്യമായി. 2011-ൽ രാഷ്ട്രം ഇവരെ പദ്മശ്രീ നൽകി ആദരിക്കുകയുണ്ടായി. മുംബൈ കെ ഇ എം മെഡിക്കൽ കോളേജിൽ ഗൈനക്കോളജിസ്റ്റായി പ്രവർത്തിക്കുന്നു.[3].

ബഹുമതികൾ[തിരുത്തുക]

  1. യങ്ങ് ഇന്ത്യൻ അവാർഡ് (1987) [4]
  2. ഭാരത് നിർമ്മാൺ അവാർഡ് (1994) [5]
  3. മുംബൈ മേയറുടെ അന്താരാഷ്ട്ര വനിതാദിന അവാർഡ് (1995; 2000)
  4. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, ഫെഡറേഷൻ ഓഫ് ഒബ്സ്റ്റീട്രിക്സ് ആന്റ് ഗൈനക്കോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ (1999)
  5. ധന്വന്തരി അവാർഡ്, ഗവർണർ ഓഫ് മഹരാഷ്ട്ര (2000)
  6. പദ്മശ്രീ (2011)[3]

അവലംബം[തിരുത്തുക]

  1. "പ്രൊഫൈൽ, ഹിന്ദുജ ഹോസ്പിറ്റൽ, മുംബൈ". Archived from the original on 2016-07-16. Retrieved 2013-03-05.
  2. "ഇന്ത്യാസ് ഫസ്റ്റ് ടെസ്റ്റ്ട്യൂബ് ബേബി". ന്യൂ സ്ട്രെയിറ്റ് ടൈംസ്. ഓഗസ്റ്റ് 8, 1986.
  3. 3.0 3.1 "പദ്മ ബഹുമതികളുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടു വന്ന പത്രക്കുറിപ്പ്". ആഭ്യന്തര മന്ത്രാലയം ഭാരത സർക്കാർ. 2011 ജനുവരി 25. {{cite news}}: Check date values in: |date= (help)
  4. "ഇന്ദിര ഹിന്ദുജ". എൻ.ഡി.ടി.വി. ഡോക്ടർ. 2009-05-20. Archived from the original on 2012-06-30. Retrieved 2013-03-05.
  5. "ഭാരത് നിർമ്മാൺ അവാർഡ് ജേതാക്കൾ". ഭാരത് നിർമ്മാൺ അവാർഡ് കമ്മിറ്റി. 1995.
"https://ml.wikipedia.org/w/index.php?title=ഇന്ദിര_ഹിന്ദുജ&oldid=4075020" എന്ന താളിൽനിന്ന് ശേഖരിച്ചത്