രാജൻ സക്സേന
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rajan Saxena (physician) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ലക്‌നൗവിൽ ജനിച്ച ഒരു കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ വിദഗ്ധനാണ് രാജൻ സക്സേന. ഇന്ത്യയിലെ ദേശീയ പ്രാധാന്യമുള്ള ഒരു മെഡിക്കൽ സ്ഥാപനമായ ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി ബിരുദാനന്തര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡീനും സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവിയും ആയിരുന്നു. അദ്ദേഹത്തിന് 2004 -ൽ പത്മശ്രീ അവാർഡ് ലഭിച്ചു.[1] ബിരുദാനന്തര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ പൂർവ്വ വിദ്യാർത്ഥിയാണ് അദ്ദേഹം കൂടാതെ ഹെപ്പറ്റോബിലിയറി പാൻക്രിയാറ്റിക്, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്നിവയിൽ വിദഗ്ദ്ധനാണ്. [2] ബീഹാറിൽ നിന്നുമുള്ള അഞ്ചുവയസ്സുള്ള ഒരു കുട്ടിക്ക് വിജയകരമായി അദ്ദേഹത്തിന്റെ ടീം കരൾ മാറ്റിവച്ചിരുന്നു.[3]
അവലംബം[തിരുത്തുക]
- ↑ "Padma Awards 2004". Outlook. Jan 25, 2004. ശേഖരിച്ചത് 2016-08-26.
- ↑ "First adult to adult liver transplant successful". Deccan Herald - Lucknow Edition. Jan 18, 2004. മൂലതാളിൽ നിന്നും 2016-08-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-08-26.
- ↑ https://timesofindia.indiatimes.com/city/lucknow/sgpgis-rare-feat-in-liver-transplant/articleshow/205273.cms
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രാജൻ_സക്സേന&oldid=3642921" എന്ന താളിൽനിന്ന് ശേഖരിച്ചത്