സുഭാഷ് ചന്ദ് മഞ്ചണ്ട
സുഭാഷ് ചന്ദ് മഞ്ചണ്ട S. C. Manchanda | |
---|---|
ജനനം | India |
തൊഴിൽ | Cardiologist |
പുരസ്കാരങ്ങൾ | Padma Shri |
ഒരു ഇന്ത്യൻ കാർഡിയോളജിസ്റ്റും ന്യൂഡൽഹിയിലെ സർ ഗംഗാ റാം ഹോസ്പിറ്റലിന്റെ സീനിയർ കൺസൾട്ടന്റുമാണ് സുഭാഷ് ചന്ദ് മഞ്ചണ്ട. [1] നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷന്റെ ഡിപ്ലോമേറ്റ് ഓഫ് നാഷണൽ ബോർഡ് പ്രോഗ്രാമിന്റെ സീനിയർ കൺസൾട്ടന്റും കോർഡിനേറ്ററുമാണ് അദ്ദേഹം. ന്യൂ ഡെൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) മുൻ പ്രൊഫസറും കാർഡിയോളജി വിഭാഗം മേധാവിയുമാണ്.[2][3] താഴേത്തട്ടിലുള്ളവർക്കും കുട്ടികൾക്കും വേണ്ടി ചാരിറ്റബിൾ സർക്കാറിതര സംഘടനയായ ദിയ ഫൗണ്ടേഷന്റെ അഡ്വൈസറി ബോർഡ് ചെയർമാൻ ആണ് അദ്ദേഹം.[4]
മഞ്ചണ്ട എയിംസിൽ 36 വർഷം ജോലി ചെയ്യുകയും 2003 ൽ സ്ഥാപനത്തിൽ നിന്ന് പിരിയുകയും ഇന്ത്യൻ തലസ്ഥാന നഗരത്തിലെ സർ ഗംഗാ റാം ആശുപത്രിയിൽ സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റായി ചേരുകയും ചെയ്തു.[5]യോഗപരിശീലനത്തിലൂടെയും ഭക്ഷണനിയന്ത്രണത്തിലൂടെയും ഹൃദ്രോഗങ്ങളെ മാറ്റിമറിക്കുന്നതിനെക്കുറിച്ച് ഗവേഷണം നടത്തിയ ഇദ്ദേഹം ദില്ലിയിലെ മെഹ്‌റൗലിയിലെ അഭ്യാത്മ സാധ്ൻ കേന്ദ്രത്തിൽ പതിവായി ക്യാമ്പുകൾ നടത്തുന്നു.[6][7] ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജി എഡിറ്റർ-ഇൻ-ചീഫ് ആയ ഇദ്ദേഹത്തിന് 300 ലധികം ലേഖനങ്ങളും കാർഡിയോളജിയെക്കുറിച്ചുള്ള നാല് പുസ്തകങ്ങളും നൽകിയിട്ടുണ്ട്. [8] ജേണൽ ഓഫ് ക്ലിനിക്കൽ ആന്റ് പ്രിവന്റീവ് കാർഡിയോളജി എഡിറ്റോറിയൽ ബോർഡ് അംഗവുമാണ്. [9] 2004 ൽ ഇന്ത്യാ സർക്കാർ അദ്ദേഹത്തിന് പത്മശ്രീ ബഹുമതി നൽകി [10]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Sir Ganga Ram Hospital profile". Sir Ganga Ram Hospital. 2015. Archived from the original on 2018-07-18. Retrieved 14 November 2015.
- ↑ "Dr. S. C. Manchanda (Delhi)". Indian MedGuru. 2015. Retrieved 14 November 2015.
- ↑ "Chairman's message" (PDF). Diya Foundation. 2015. Archived from the original (PDF) on 2016-03-04. Retrieved 14 November 2015.
- ↑ "Who We Area". Diya Foundation. 2015. Archived from the original on 2015-09-27. Retrieved 14 November 2015.
- ↑ "Expert profile". ND TV. 2015. Archived from the original on 2017-04-18. Retrieved 14 November 2015.
- ↑ "Dr. S C Manchanda ( Cardiology )". Wonder Doctor. 2015. Archived from the original on 2015-11-17. Retrieved 14 November 2015.
- ↑ S. C. Manchanda. "Yoga life style for prevention of Cardiovascular Disease" (PDF). Arogyadham. Archived from the original (PDF) on 2021-06-02. Retrieved 2021-05-29.
- ↑ "Editorial Panel". Journal of Preventive Cardiology. 2015. Retrieved 14 November 2015.
- ↑ "Editorial Board members". Journal of Clinical and Preventive Cardiology. 2015. Archived from the original on 2018-07-18. Retrieved 14 November 2015.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved 21 July 2015.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Dr. S. C. Manchanda (15 February 2013). Interview with K. K. Aggarwal. "On Diet and Health". Chat with Dr. K. K. (eMediNews - Heart Care Foundation).