Jump to content

ജാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Double bassist Reggie Workman, tenor saxophone player Pharoah Sanders, and drummer Idris Muhammad performing in 1978

ആഫ്രിക്കൻ അമേരിക്കൻ ജനതയിൽ നിന്നും 20ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉത്ഭവിച്ച സംഗീത രൂപമാണ് ജാസ് എന്നുപറയുന്നു. പടിഞ്ഞാറൻ ആഫ്രിക്കയുടെ തനിമയുള്ള 'ബ്ലൂ നോട്ട്', മനോധർമം, താളങ്ങൾ മുതലായവയിൽ നിന്നും ഇതിനു ആഫ്രിക്കയുമായി ബന്ധമുണ്ടെന്ന് പറയുന്നു. എന്നാൽ ഇതിനു ആഫ്രിക്കയുമായി യാതൊരു ബന്ധവും ഇല്ല എന്നും 'അമേരിക്ക ഇല്ലെങ്കിൽ ജാസും ഇല്ല' എന്ന മുദ്രാവാക്യവും ഉണ്ട്

അന്നുമുതൻ ഇന്നുവരെ 19,20 നൂറ്റാണ്ടുകളിൽ ഉണ്ടായിരുന്ന അമേരിക്കൻ പോപ്പുലർ സംഗീതം ഉള്പ്പെടുതിക്കുണ്ടുള്ളതാണ് ജാസ് എന്ന് അറിയപ്പെടുന്നു. പടിഞ്ഞാറൻ അമേരിക്കയിൽ നിന്നുമാണ് 1915ൽ ജാസ് എന്ന വാക്കുണ്ടായത് എന്നും പറയുന്നു.

ജാസിൽ പിന്നീട് പല വിധത്തിലുള്ള ഭാഗങ്ങൾ ഉരുത്തിരിഞ്ഞു. അവ 1910 മുതലുള്ള 'നു ഓർളിയൻസ് ജാസ്', 1930 മുതൽ സ്വിംഗ് എന്ന രീതി, 1940 മുതൽ 'ബീ പോപ്‌ ', 1950 1960 കളിലേ 'ജാസ് ഫുഷൻ', 'ആഫ്രോ ക്യൂബൻ ജാസ്', 'ബ്രസീലിയൻ ജാസ്', 'ഫ്രീ ജാസ്', 'ആസിഡ് ജാസ്', ഫങ്ക്, 'ഹിപ് ഹോപ്‌' എന്നിവയാണ്. ഇത് പിന്നീട് ലോകമെന്പാടും പരന്നപ്പോൾ അതതു രാജ്യങ്ങള്മായി ബന്ധ പ്പെട്ട പല രൂപങ്ങളും കാണപ്പെട്ടു

ജാസ് എന്ന സംഗീതം നിർവചിക്കുവാൻ ബുധിമുട്ടാനെന്നാണ് പൊതുവേ പറയുന്നത്. ജോആക്കിം ബെരിന്ദ് ൻറെ നിർവചനത്തിൽ അമേരിക്കയിലെ കറുത്ത വർഗക്കാരുടെ സംഗീതം യൂറോപ്പ്യൻ സംഗീതമായുള്ള ഉരസ്സലിൽ അല്ലെങ്ങിൽ ഒത്തുചേരലിൽ നിന്നുമാണ് ജാസ് ഉടലെടുത്തതെന്നാണ് പറയുന്നത്. ട്രെവിസ് ജാക്ക്സൺ ഇതിനെ നിർവചിട്ടുള്ളത് ഇങ്ങനെയാണ്‌: താളൽമകമായി ആടുന്ന(സ്വിംഗ്)തും, മനോധർമം ഉള്ളതും, കൂട്ടമായി വായിക്കുവാൻ പറ്റുന്നതും, വായ്‌പ്പാട്ട് മെച്ചപ്പെടുത്തുവാൻ പറ്റുന്നതും, മറ്റു സംഗീതരീതികളോട് തുറന്ന മനസ്സുള്ളതുമായ ഒരു സംഗീതരൂപമാണ് ജാസ്. എന്നാൽ ഇതിൽ തർക്കമില്ലാത്ത കാര്യമായി അന്ഗീകരിക്കുന്നത് മനോധർമം ചെയ്യുവാൻ സാധിക്കുന്ന സംഗീത രൂപമായിട്ടാണ്. ബ്ലൂസ് പോലെ എടുത്തെടുത് ആലാപനം‌ ചെയ്യുവാൻ സാധിക്കുന്നത് ജാസിലാണ്.

1890 മുതൽ 1910 വരെയുള്ള 'റാഗ് ടൈം' കാലയളവിൽ അടിമത്തം നിര്തലാക്കിയെങ്കിലും പല കറുത്ത വർഗക്കാർക്കും ജോലി കിട്ടുവാൻ ബുദ്ധിമുട്ടായി വന്നു. ആ സമയം അവർക്ക് കൂടുതലും അവസരം കിട്ടിയത് അമേരിക്കയുടെ 'എന്റർടൈംമെന്റ്' ലോകത്തായിരുന്നു. ബാറുകളിലും മറ്റും തുടങ്ങിയ ജാസ് സംഗീതം പിന്നീട് കോമേര്ഷ്യൽ ലോകത്തേക്ക് വന്നു. പിന്നീട് 'നു ഓർളിയൻസ് ജാസും', 1920 മുതൽ 1930 വരെ 'ജാസ് ഏജും' അതിനുശേഷം 'സ്വിംഗ് ജാസും' 1940 1950 കളിൽ 'ബി പോപ്‌', 'കൂൾ ജാസ്', 'ഹാര്ഡ് പോപ്‌', 'മോഡൽ ജാസ്', 'ഫ്രീ ജാസ്' എന്നിവയും രൂപപ്പെട്ടു. 1960 കളിൽ 'ലാറ്റിൻ ജാസ്','പോസ്റ്റ്‌ ബോപ്', 'സോൾ ജാസ്','ജാസ് ഫുഷൻ', 'ജാസ് ഫങ്ക്', എന്നിവയും 1980 മുതൽ 2010 വരെ രൂപപ്പെട്ടിട്ടുള്ളത് 'സ്മൂത്ത്‌ ജാസ്', 'ആസിഡ് ജാസ്', 'ന്യൂ ജാസ്', 'പങ്ക് ജാസ്', 'ജാസ് കോർ', 'മോഡേൺ ക്രീയെടീവ്' എന്നിവയാണ്.

ജാസിൽ വായിക്കുന്ന പ്രധാന ഉപകരണങ്ങൾ ഡ്രംസ് , പിയാനോ , ഗിറ്റാർ , ബേസ് ഗിറ്റാർ , ഡബിൾ ബേസ് , ട്രപറ്റ് , സാക്സഫോൺ,തുടങ്ങിയവയും പലതരം വിൻഡ് ഇൻസ്ട്രമെന്റ്സ്ഉം ആണ് . ചില പ്രധാന ജാസ് സന്ഗീതക്ജർ രജി വാർക്മാൻ, സ്കോട്ട് ജോപ്ലിൻ, ലുയി ആം സ്രോന്ഗ്, ഡുക് എല്ലിംഗ്ടോൻ, മൈൽസ് ഡേവിസ്, ജാകോ പസ്തോറിഅസ, ജോണ് മക്ലോഫ്ലിന്ൻ, കെന്നി ജീ, എന്നിവരാണ്.

1987 ൽ അമേരിക്കൻ ഹൌസ് ഓഫ് റപ്രസൻടെടീവേസ്ഉം, സെനറ്റും ഇപ്രകാരം പാസാക്കി: "..ജാസിനെ അമേരിക്കയുടെ അപൂർവവും മൂല്യവുമുള്ള നിധിയായി ഇതോടെ പ്രക്യാപിക്കുന്നു. ഇത് നിലനിർത്താനും, മനസ്സിലാക്കാനും, പ്രചരിപ്പിക്കുവാനും നാം നമ്മുടെ പ്രത്യേക ശ്രദ്ധയും (attention ), പിൻതാങ്ങലും (support), സ്രോതസ്സുകളും(resources) ഉപയോഗപ്പെടുത്തണം.."

"https://ml.wikipedia.org/w/index.php?title=ജാസ്&oldid=3088536" എന്ന താളിൽനിന്ന് ശേഖരിച്ചത്