മിന്നാരം (ചലച്ചിത്രം)
ദൃശ്യരൂപം
(മിന്നാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മിന്നാരം | |
---|---|
സംവിധാനം | പ്രിയദർശൻ |
നിർമ്മാണം | ആർ. മോഹൻ |
രചന | ചെറിയാൻ കല്പകവാടി |
അഭിനേതാക്കൾ | മോഹൻലാൽ, ശോഭന |
സംഗീതം | എസ്.പി. വെങ്കിടേഷ് |
ഛായാഗ്രഹണം | കെ. വി. ആനന്ദ് |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
റിലീസിങ് തീയതി | 1994 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 150 min |
1994-ൽ പ്രശസ്ത സംവിധായകൻ പ്രിയദർശന്റെ സംവിധാനത്തിൽ, മോഹൻലാൽ, ശോഭന, തിലകൻ, വേണു നാഗവള്ളി, ജഗതി ശ്രീകുമാർ എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മിന്നാരം[1]. ചെറിയാൻ കല്പകവാടിയുടെ കഥയ്ക്ക്, തിരക്കഥയും, സംഭാഷണവും നിർവഹിച്ചത് സംവിധായകൻ പ്രിയദർശൻ തന്നെയാണ്. 1994-ൽ പുറത്തിറങ്ങിയ വാണിജ്യ വിജയം കൈവരിച്ച ചിത്രങ്ങളിൽ ഒന്നായ മിന്നാരം നിർമ്മിച്ചത് ആർ. മോഹൻ ആണ്. എട്ട് ഗാനങ്ങളുള്ള ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചത്. എസ്. പി. വെങ്കിടേഷും, ഗാനരചന നിർവ്വഹിച്ചത് ഗിരീഷ് പുത്തഞ്ചേരിയും ഷിബു ചക്രവർത്തിയും ചേർന്നാണ്.
കഥാസംഗ്രഹം
[തിരുത്തുക]ബോബി ടീനയെ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ്,മുൻ കാമുകി ഒരു കുഞ്ഞുമായി വന്ന് കുഞ്ഞ് ബോബിയുടെതാണ് അവകാശപ്പെടുന്നു . കല്യാണം മുടങ്ങിയപ്പോൾ, അവൾ തെറ്റാണെന്ന് തെളിയിക്കാൻ ബോബി തീരുമാനിക്കുന്നു.
പ്രധാന അഭിനേതാക്കൾ
[തിരുത്തുക]- മോഹൻലാൽ - ബോബി
- ശോഭന - നീന
- തിലകൻ - മാത്യൂസ്
- ജഗതി ശ്രീകുമാർ - ഉണ്ണുണ്ണി
- വേണു നാഗവള്ളി -
- അഞ്ജു - ടീന
- ലാലു അലക്സ് -
- ശങ്കരാടി - അയ്യർ
- മണിയൻ പിള്ള രാജു - മണികണ്ഠൻ
- ഉമ്മർ - ചാക്കോച്ചൻ
- ഗീത വിജയൻ -
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Minnaram ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മിന്നാരത്തിലെ ഗാനങ്ങൾ Archived 2009-12-02 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ "List of Malayalam films released during the year 1994". PRD, Government of Kerala. Archived from the original on 2009-08-11. Retrieved 2009-07-23.