രാക്കുയിലിൻ രാഗസദസ്സിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rakkuyilin Ragasadassil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാക്കുയിലിൻ രാഗസദസ്സിൽ
പ്രമാണം:Raakkuyilfilm.jpg
Promotional Poster designed by Gayathri Ashokan
സംവിധാനംപ്രിയദർശൻ
നിർമ്മാണംസുരേഷ് കുമാർ
രചനപ്രിയദർശൻ
തിരക്കഥപ്രിയദർശൻ
അഭിനേതാക്കൾമമ്മൂട്ടി
സുഹാസിനി
ലിസി
അടൂർ ഭാസി
ജഗതി
സംഗീതംഎം.ജി. രാധാകൃഷ്ണൻ
ഛായാഗ്രഹണംഎൻ. ശ്രീകുമാർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോസൂര്യോദയ ക്രിയേഷൻസ്
വിതരണംസൂര്യോദയ ക്രിയേഷൻസ്
റിലീസിങ് തീയതി
  • 14 നവംബർ 1986 (1986-11-14)
രാജ്യംഭാരതം
ഭാഷമലയാളം

ശ്രീകുമാർ നിർമ്മിച്ച് പ്രിയദർശൻ കഥ,തിരക്കഥ,എഴുതി സംവിധാനം ചെയ്ത് 1986ൽ പുറത്തുവന്ന ചലച്ചിത്രമാണ് രാക്കുയിലിൻ രാഗസദസ്സിൽ.മമ്മൂട്ടി, സുഹാസിനി, ലിസി, അടൂർ ഭാസി, ജഗതി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതം എം.ജി. രാധാകൃഷ്ണൻ ആണ് ചെയ്തിരിക്കുന്നത്[1][2][3]

കഥാതന്തു[തിരുത്തുക]

പാട്ടുകാരനായ വിശ്വനാഥനും (മമ്മൂട്ടി), നർത്തകിയായ ജനനിയും (സുഹാസിനി) കോളജിൽ വച്ചു പരിചയപ്പെടുന്നു. ഇവർ അവളുടെ അച്ചനായ രാഗൻ വൈദനാഥൻ എന്ന കോളജ് പ്രിൻസിപ്പൽ പല പ്രശ്നങ്ങൾ ഉണ്ടാക്കിയെങ്കിലും എതിർപ്പുകൾ മറികടന്ന് വിവാഹിതരാകുന്നു. പക്ഷേ അവരുടെ ജീവിതത്തിൽ പരസ്പരം ബഹുമാനിക്കയ്കയും അഭിമാനവും വിള്ളൽ വീഴ്തുന്നു. തന്റെ മകനോടൊത്ത് വിശ്വൻ വീടുവിടുന്നു. അവരുടെ തിരിച്ചുവരവിൽ മോൻ ജനനിയെ കാണുന്നു. ജനനി നൃത്തശ്രീ പുരസ്കാരത്തിനു ശ്രമിക്കുകയായിരുന്നു. വിശ്വനാഥൻ അത് തകർക്കാൻ ശ്രമിക്കുന്നു. അയാൽ തന്റെ സ്വരത്തിനൊത്ത് നൃത്തം ചെയ്യാമോ എന്ന് അവളെ വെല്ലുവിളിക്കുന്നു. മകൻ അച്ഛനുവേണ്ടി പാടുന്നു. പുരസ്കാരം നേടിയശേഷം അവർ ഒന്നിക്കുന്നു.

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 മമ്മൂട്ടി വിശ്വനാഥൻ
2 സുഹാസിനി ജനനി
3 അടൂർ ഭാസി രാഗൻ വൈദ്യനാഥൻ
4 ജഗതി
5 ലിസി
6 സുകുമാരി
7 ഗണേഷ് കുമാർ

പാട്ടരങ്ങ്[5][തിരുത്തുക]

ക്ര. നം. ഗാനം രാഗം ആലാപനം
1 എത്രപൂക്കാലം ഷണ്മുഖപ്രിയ കെ.ജെ. യേശുദാസ്
2 എത്രപൂക്കാലം (പെൺ) ഷണ്മുഖപ്രിയ അരുന്ധതി,കെ.ജെ. യേശുദാസ്
3 ഗോപാലക പാഹിമാം ഭൂപാളം കെ.ജെ. യേശുദാസ്
4 ഗോപാലക പാഹിമാം രേവഗുപ്തി കെ.ജെ. യേശുദാസ്അരുന്ധതി
5 പൂമുഖവാതിൽക്കൽ കെ.ജെ. യേശുദാസ്
6 ശ്രീ ഗണപതിനി സൗരാഷ്ട്രം എം.ജി. ശ്രീകുമാർ
7 സ്വരരാഗമേ ശ്രീരഞ്ജിനി എം.ജി. ശ്രീകുമാർ
8 വള്ളിത്തിരുമണം വിലാസിനി എം.ജി. ശ്രീകുമാർ,അരുന്ധതി സംഘം

കുറിപ്പുകൾ[തിരുത്തുക]

ശങ്കർ, മേനക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആരംഭിച്ച ഈ ചിത്രം പിന്നീട് പ്രിയദർശൻ മമ്മുട്ടി- സുഹാസിനി ചിത്രമാക്കി മാറ്റുകയായിരുന്നു

അവലംബം[തിരുത്തുക]

  1. "Raakkuyilin Raagasadassil". www.malayalachalachithram.com. ശേഖരിച്ചത് 2018-01-22.
  2. "Raakkuyilin Raagasadassil". malayalasangeetham.info. ശേഖരിച്ചത് 2018-01-22.
  3. "Raakkuyilin Raagasadassil". spicyonion.com. ശേഖരിച്ചത് 2018-01-22.
  4. "Film രാക്കുയിലിൻ രാഗസദസ്സിൽ ( 1986)". malayalachalachithram. ശേഖരിച്ചത് 2018-01-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. http://malayalasangeetham.info/m.php?3047

പുറം കണ്ണികൾ[തിരുത്തുക]