ഉള്ളടക്കത്തിലേക്ക് പോവുക

ഷണ്മുഖപ്രിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷണ്മുഖപ്രിയ
ആരോഹണംS R₂ G₂ M₂ P D₁ N₂ 
അവരോഹണം N₂ D₁ P M₂ G₂ R₂ S

കർണാടക സംഗീതത്തിലെ 56ആം മേളകർത്താരാഗമാണ് ഷണ്മുഖപ്രിയ. ഷണ്മുഖപ്രിയ എന്ന പദത്തിന് ഷണ്മുഖന് അതായത് സുബ്രഹ്മണ്യന് പ്രിയപ്പെട്ടവൾ എന്നാണർത്ഥം. 10ആം ചക്രദിശിയിലാണ് ഇത് ഉൾപ്പെടുന്നത്. രാഗവിസ്താരസാദ്ധ്യത ഉള്ള ഒരു രാഗമാണിത്. ഭക്തിരസപ്രധാനമായ രാഗമാണിത്.

ഘടന,ലക്ഷണം

[തിരുത്തുക]
  • ആരോഹണം സ രി2 ഗ2 മ2 പ ധ1 നി2 സ
  • അവരോഹണം സ നി2 ധ1 പ മ2 ഗ2 രി2 സ

ഈ രാഗത്തിലെ സ്വരങ്ങൾ ചതുശ്രുതി ഋഷഭം,സാധാരണഗാന്ധാരം,പ്രതിമദ്ധ്യമം,ശുദ്ധധൈവതം,കൈശികി നിഷാദം ഇവയാണ്.

കീർത്തനങ്ങൾ

[തിരുത്തുക]
കീർത്തനം കൃതി
സദാശ്രയേ മുത്തുസ്വാമി ദീക്ഷിതർ
സിദ്ധിവിനായകം മുത്തുസ്വാമി ദീക്ഷിതർ
ഓം ശരവണഭവ പാപനാശം ശിവൻ

ചലച്ചിത്ര ഗാനങ്ങൾ [1]

[തിരുത്തുക]
നമ്പർ ഗാനം വർഷം ചലച്ചിത്രം സംഗീതസംവിധാനം
1 ദേവീ സർവ്വേശ്വരി 1955 ന്യൂസ് പേപ്പർ ബോയ് എ. വിജയൻ
2 ശരവണപ്പൊയ്കയിൽ 1969 കുമാരസംഭവം ജി. ദേവരാജൻ
3 രഘുപതി രാഘവ 1977 വേഴാമ്പൽ എം.കെ. അർജ്ജുനൻ
4 അരയാൽ മണ്ഡപം 1978 ജയിക്കാനായ് ജനിച്ചവൻ(ചലച്ചിത്രം) എം.കെ. അർജ്ജുനൻ
5 ആനന്ദനടനം 1978 കടത്തനാട്ട് മാക്കം ജി. ദേവരാജൻ
6 ഉഷസ്സേ നീയെന്നെ വിളിക്കുകില്ലെങ്കിൽ 1978 പാദസരം ജി. ദേവരാജൻ
7 ഗോകുല നികുഞ്ജത്തിൽ 1980 രാജനർത്തകി എം.കെ. അർജ്ജുനൻ
8 ശിവശൈലശൃംഗമാം 1982 കിലുകിലുക്കം ജോൺസൺ
9 ഹേമന്തഗീതം 1983 താളം തെറ്റിയ താരാട്ട് രവീന്ദ്രൻ
10 ലീലാ തിലകം ചാർത്തി 1983 പ്രശ്നം ഗുരുതരം രവീന്ദ്രൻ
11 തകിട തഥിമി 1984 സാഗരസംഗമം ഇളയരാജ
12 ആകാശമൗനം 1984 മൈനാകം രവീന്ദ്രൻ
13 കണ്ണനെ കണ്ടൂ സഖി 1984 പൂച്ചക്കൊരു മൂക്കുത്തി എം.ജി. രാധാകൃഷ്ണൻ
14 എത്ര പൂക്കാലമിനി 1986 രാക്കുയിലിൻ രാഗസദസ്സിൽ എം.ജി. രാധാകൃഷ്ണൻ
15 ധൂമം വല്ലാത്ത ധൂമം (പാപം പാപം എന്ന ഭാഗം) 1987 നാരദൻ കേരളത്തിൽ എം.കെ. അർജ്ജുനൻ
16 ദേവസഭാതലം (ക്രൗഞ്ചം ചുണ്ടിലുണർത്തും എന്ന ഭാഗം) 1990 ഹിസ് ഹൈനസ്സ് അബ്ദുള്ള രവീന്ദ്രൻ
17 ഗോപികാവസന്തം തേടി 1990 ഹിസ് ഹൈനസ്സ് അബ്ദുള്ള രവീന്ദ്രൻ
18 ആനക്കെടുപ്പത് പൊന്നുണ്ടേ 1991 ധനം രവീന്ദ്രൻ
19 കമലദളം മിഴിയിൽ 1992 കമലദളം രവീന്ദ്രൻ
20 തിരുവാണിക്കാവിൽ 1995 ചൈതന്യം രവീന്ദ്രൻ
21 ഇന്ദുമാലിനീ 1998 കാറ്റത്തൊരു പെൺപൂവ് കൈതപ്രം
22 കൺഫൂഷൻ തീർക്കണമേ 1998 സമ്മർ ഇൻ ബത്‌ലഹേം വിദ്യാസാഗർ
23 ശിവമല്ലി പൂവേ 1999 ഫ്രൻസ് ഇളയരാജ
24 സിന്ദൂരതിലകാഞ്ചിതേ 2001 തീർത്ഥാടനം കൈതപ്രം
25 ചിങ്ങമാസം വന്നുചേർന്നാൽ 2002 മീശമാധവൻ വിദ്യാസാഗർ
26 അന്നക്കിളീ 2004 4ദ് പീപ്പിൾ റോണി ഫിലിപ്പ്
27 ശിവപദം 2006 കളഭം രവീന്ദ്രൻ

അവലംബം

[തിരുത്തുക]

http://sify.com/carnaticmusic/fullstory.php?id=13587115

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-06-20. Retrieved 2018-02-25.
"https://ml.wikipedia.org/w/index.php?title=ഷണ്മുഖപ്രിയ&oldid=4574538" എന്ന താളിൽനിന്ന് ശേഖരിച്ചത്