അഭിമന്യു (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Abhimanyu (1991 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അഭിമന്യു
സംവിധാനംപ്രിയദർശൻ
നിർമ്മാണംവി.ബി.കെ. മേനോൻ
രചനടി. ദാമോദരൻ
അഭിനേതാക്കൾമോഹൻലാൽ
ശങ്കർ
ഗീത
ഗണേഷ് കുമാർ
സംഗീതംഗാനങ്ങൾ:
രവീന്ദ്രൻ
പശ്ചാത്തലസംഗീതം:
ജോൺസൺ
ഛായാഗ്രഹണംജീവ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോഅനുഗ്രഹ സിനി ആർട്ട്സ്
വിതരണംഅനുഗ്രഹ റിലീസ്
റിലീസിങ് തീയതി1991
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രിയദർശൻ സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അഭിമന്യു. മോഹൻലാൽ, ശങ്കർ, ഗീത, ജഗദീഷ് മുതലായവരാണ് മുഖ്യവേഷങ്ങൾ കൈകാര്യം ചെയ്തത്. ബോംബേ അധോലോകത്തെ ചുറ്റിപ്പറ്റി നടക്കുന്ന കഥയിൽ, ഒരു നിഷ്കളങ്കനായ യുവാവ് ഒരു കുറ്റവാളിയാകുന്നതും പിന്നീടയാൾ ആ നഗരത്തിലെ അധോലോകരാജാവാകുകയും ചെയ്യുന്നു. അരസൻ എന്ന പേരിൽ തമിഴിൽ മൊഴിമാറ്റിയിറക്കിയ ഈ ചിത്രം വിജയമായിരുന്നു. സത്യാഘാത് - ക്രൈം നെവർ പേയ്സ് എന്ന പേരിൽ ഹിന്ദിയിലേക്കും ഈ ചിത്രം മൊഴിമാറ്റം ചെയ്യപ്പെട്ടു. മികച്ചതായ തിരക്കഥയുടെ പേരിലും സംവിധാനത്തിന്റെ പേരിലും ഈ ചിത്രം അംഗീകരിക്കപ്പെട്ടു. തോട്ട ധരണി ആയിരുന്നു ഈ ചിത്രത്തിന്റെ കലാസംവിധാനം നിർവഹിച്ചത്.

അഭിനേതാക്കൾ[തിരുത്തുക]

സ്വീകരണം[തിരുത്തുക]

25 ദിവസങ്ങൾ കൊണ്ട് 83 ലക്ഷം നേടി കളക്ഷൻ റെക്കോർഡ് സൃഷ്ടിച്ചെങ്കിലും ഈ ചിത്രത്തിന്റെ മുതൽമുടക്ക് വലുതായത് കൊണ്ട് തന്നെ മുടക്കിയ ഏകദേശ പണത്തോളം നേടാനേ ഈ ചിത്രത്തിനു കഴിഞ്ഞുള്ളൂ. ഈ ചിത്രം പുറത്തിറങ്ങിയ സമയത്തെ ഏറ്റവും ചെലവേറിയ ചിത്രവും ഇത് തന്നെയായിരുന്നു.

ഗാനങ്ങൾ[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ രചനക്ക്[1] പ്രശസ്ത സംഗീതസംവിധായകനായിരുന്ന രവീന്ദ്രൻ ആണ് ഈണം നൽകിയിരിക്കുന്നത്. ഈ ചിത്രത്തിൽ 5 ഗാനങ്ങളുണ്ട്:

ഗാനം ഗായകർ കുറിപ്പുകൾ
1. ശാസ്ത്രീയ സംഗീതം കെ.എസ്. ചിത്ര
2. ഗണപതി എം.ജി. ശ്രീകുമാർ രാഗം: മധ്യമാവതി
3. കണ്ടു ഞാൻ എം.ജി. ശ്രീകുമാർ രാഗം: രീതി ഗൗള
4. മാമല മേലെ വാർമഴ മേഘം എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
5. രാമായണക്കാറ്റേ എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര രാഗം: നാട്ടഭൈരവി

[2]

പുരസ്കാരങ്ങൾ[തിരുത്തുക]

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഭിമന്യു_(ചലച്ചിത്രം)&oldid=2331831" എന്ന താളിൽനിന്ന് ശേഖരിച്ചത്