കാലാപാനി (ചലച്ചിത്രം)
കാലാപാനി കാലാപാനി മലയാളം | |
---|---|
![]() | |
സംവിധാനം | പ്രിയദർശൻ |
നിർമ്മാണം | മോഹൻലാൽ |
രചന | ടി. ദാമോദരൻ, പ്രിയദർശൻ |
അഭിനേതാക്കൾ | മോഹൻലാൽ, പ്രഭു, അംരീഷ് പുരി, തബ്ബു, നെടുമുടി വേണു, ശ്രീനിവാസൻ, അന്നു കപൂർ, വിനീത് |
സംഗീതം | ഇളയരാജ |
ഛായാഗ്രഹണം | സന്തോഷ് ശിവൻ |
റിലീസിങ് തീയതി | 1996 |
രാജ്യം | ![]() |
ഭാഷ | മലയാളം, തമിഴ്, ഹിന്ദി |
പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി 1996 - ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാലാപാനി. പ്രഭു, അംരീഷ് പുരി, ശ്രീനിവാസൻ, തബ്ബു, നെടുമുടിവേണു എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാലാപാനി എന്ന സെല്ലുലാർ ജയിലിൽ നടക്കുന്ന കഥയാണ് ഈ ചലച്ചിത്രത്തിൽ ആവിഷ്കരിക്കുന്നത്. മോഹൻലാലിന്റെ തന്നെ നിർമ്മാണ കമ്പനിയായ പ്രണവ് ആർട്സാണ് ഈ ചിത്രം നിർമ്മിച്ചത്. 3 ദേശീയപുരസ്കാരങ്ങളും, 6 കേരളാ സംസ്ഥാന പുരസ്കാരങ്ങളും ഈ ചിത്രം സ്വന്തമാക്കി. മലയാളത്തിലെ ആദ്യ "ഡോൾബി സ്ടീരിയോ" ചിത്രമാണിത്.
ഗാനങ്ങൾ[തിരുത്തുക]
നമ്പർ. | ഗാനം | ആലാപനം |
---|---|---|
1 | "ആറ്റിറമ്പിലെ കൊമ്പിലെ" | എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര |
2 | "ചെമ്പൂവേ പൂവേ" | എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര |
3 | "കൊട്ടും കുഴൽ വിളി" | എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര |
4 | "മാരിക്കൂടിനുള്ളിൽ" | കെ.എസ്. ചിത്ര, ഇളയരാജ |
5 | "വന്ദേമാതരം" | മനോ, കോറസ് |
പുരസ്കാരങ്ങൾ[തിരുത്തുക]
- മികച്ച കലാസംവിധാനം - സാബു സിറിൾ
- മികച്ച ഛായാഗ്രഹണം - സന്തോഷ് ശിവൻ
- സ്പെഷ്യൽ ഇഫക്ട്സ് - എസ്.ടി. വെങ്കി
- മികച്ച രണ്ടാമത് ചലച്ചിത്രം - മോഹൻലാൽ (നിർമ്മാണം), പ്രിയദർശൻ (സംവിധാനം)
- മികച്ച അഭിനേതാവ് - മോഹൻലാൽ
- മികച്ച കലാസംവിധാനം - സാബു സിറിൾ
- മികച്ച സംഗീതസംവിധായകൻ - ഇളയരാജ
- മികച്ച പ്രോസസിങ്ങ് ലാബ് - ജെമിനി കളർ ലാബ്
- മികച്ച വസ്ത്രാലങ്കാരം - സജിൻ രാഘവൻ
വിവാദങ്ങൾ[തിരുത്തുക]
ഈ സിനിമയിലെ ചില കാര്യങ്ങൾ ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്നു.[അവലംബം ആവശ്യമാണ്] ആൻഡമാൻ ജയിലിൽ നിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സേവകനായികഴിഞ്ഞു കൊള്ളാം എന്ന് മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെട്ട സവർക്കരെ ഇതിൽ സ്വതന്ത്ര സമര നേതാവായാണ് ചിത്രീകരിക്കുന്നത്.[അവലംബം ആവശ്യമാണ്] ബലാൽസംഘ കേസിൽ ജയിലിൽ എത്തിയ മലപ്പുറം ഭാഷ സംസാരിക്കുന്ന മൂസ എന്ന ഒറ്റുകാരനായ കഥാപാത്രത്തെ പറ്റിയും വിവാദമുണ്ട്. ആൻഡമാൻ ജയിലിൽ എത്തിയ മലബാർ മുസ്ലിംഗൾ എല്ലാം ബ്രിട്ടീഷ് പട്ടാളത്തോട് മലബാർ കലാപത്തിൽ ഏറ്റുമുട്ടിയവരാണ്,അതിനാൽമലബാറിലെ പോരാളികളെ കരുതിക്കൂട്ടി താമസ്ക്കരിക്കാനുള്ള ശ്രമമാണ് മൂസ എന്ന മലപ്പുറം ഭാഷ സംസാരിക്കുന്ന കഥാപാത്രത്തെ കാണിക്കുക വഴി ചെയ്തത് എന്നായിരുന്നു പ്രസ്തുത വിവാദം. എന്നാൽ തന്റെ യഥാർത്ഥ പേര് കണാരൻ എന്നാണെന്ന് മൂസ തുറന്നു പറയുന്നുമുണ്ട്.