തേന്മാവിൻ കൊമ്പത്ത്
തേന്മാവിൻകൊമ്പത്ത് | |
---|---|
സംവിധാനം | പ്രിയദർശൻ |
നിർമ്മാണം | എൻ. ഗോപാലകൃഷ്ണൻ |
രചന | പ്രിയദർശൻ |
അഭിനേതാക്കൾ | മോഹൻലാൽ ശോഭന നെടുമുടി വേണു ശ്രീനിവാസൻ കവിയൂർ പൊന്നമ്മ സുകുമാരി |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ഛായാഗ്രഹണം | കെ.വി. ആനന്ദ് |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
റിലീസിങ് തീയതി | 1994 |
ഭാഷ | മലയാളം |
സമയദൈർഘ്യം | 193 മിനുട്ട് |
1994ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തേന്മാവിൻ കൊമ്പത്ത്. ഈ ചിത്രത്തിന്റെ രചനയും, സംവിധാനവും നിർവ്വഹിച്ചത് പ്രിയദർശനാണ്. നല്ലരീതിയിൽ വ്യാവസായിക വിജയം കൈവരിച്ച ഈ ചിത്രത്തിലെ നായകൻ മോഹൻലാലും, നായിക ശോഭനയും ആയിരുന്നു. നെടുമുടി വേണുവും, കവിയൂർ പൊന്നമ്മയും, ശ്രീനിവാസനും, കെ.പി.എ.സി. ലളിതയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കെ. വി. ആനന്ദിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ഈ ചിത്രം നേടിക്കൊടുത്തു. കൂടാതെ തേന്മാവിൻ കൊമ്പത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയതിന് മികച്ച സംഗീതസംവിധായകനുള്ള ആ വർഷത്തെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ബേണി ഇഗ്നേഷ്യസിന് ലഭിക്കുകയുണ്ടായി.[1] ഒരു ത്രികോണ പ്രണയ കഥ പറഞ്ഞ ഈ ചിത്രം മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നല്ല ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
പ്രധാന അഭിനേതാക്കൾ
[തിരുത്തുക]- മോഹൻലാൽ - മാണിക്യൻ
- ശോഭന - കാർത്തുമ്പി
- നെടുമുടി വേണു - ശ്രീകൃഷ്ണൻ
- കവിയൂർ പൊന്നമ്മ -
- ശ്രീനിവാസൻ - അപ്പക്കാള
- സുകുമാരി - ഇഞ്ചിമ്മൂട് ഗാന്ധാരി
- കുതിരവട്ടം പപ്പു - ശോഭനയുടെ അമ്മാവൻ
- ശരത് സക്സെന - മല്ലിക്കെട്ട്
- ശങ്കരാടി - മാണിക്യന്റെ അച്ഛൻ
- കെ.പി.എ.സി. ലളിത - കാൎത്തുച്ചേച്ചി
ഗാനങ്ങൾ
[തിരുത്തുക]ഗിരീഷ് പുത്തൻച്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയത് ബേണി ഇഗ്നേഷ്യൻസ് ആയിരുന്നു.മരിക്കുന്നതിന് ഏതാനും ആഴ്ചകൾക്കുമുമ്പ്, രാഹുൽ ദേവ് ബർമ്മൻ കൊച്ചിയിലെ മാധ്യമപ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിൽ ഈ ചിത്രത്തിന്റെ സംഗീതസംവിധായകനായി താൻ തീരുമാനിക്കപ്പെട്ടിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു.എന്നാൽ ചിത്രത്തിന്റെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിന് മുമ്പ് അദ്ദേഹം മരിച്ചു.
ചിത്രത്തിലെ മൂന്ന് ഗാനങ്ങളെങ്കിലും അനുകരിക്കപ്പെട്ടു എന്ന് ബെണി-ഇഗ്നേഷ്യസ് എന്നിവർക്കു മേൽ ആരോപിക്കപ്പെട്ടു.പങ്കജ് മല്ലിക്ക് ആലപിച്ച ജനപ്രിയ ഹിന്ദി ക്ലാസിക് ഗാനമായ"പിയ മിലാങ്കോ ജാന" യുടെ ആവിഷ്കാരമാണ് "എന്റേ മനസിലൊരു നാണം" എന്ന ഗാനം. "നിലാ പൊങ്കൽ" ഈ ചിത്രത്തിലെ മറ്റൊരു ഗാനം "സൺ മേരെ ബന്ദു റേ" എന്ന ബംഗാളി ഗാനത്തിന്റെ അനുകരണമാണെന്നും ആരോപിക്കപ്പെടുന്നു. "മരുപടിയും" എന്ന തമിഴ് സിനിമയിലെ "ആസെയ് അതികം വെച്ച്" എന്ന ഇളയരാജയുടെ ഗാനത്തിന്റെ പകർപ്പാണ് "മാനം തെളിഞ്ഞെ വന്നാൽ " എന്ന ഗാനം. ആരോപണങ്ങൾ വകവയ്ക്കാതെ ബെണി-ഇഗ്നേഷ്യസിന് മികച്ച സംഗീത സംവിധായകർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. ചലച്ചിത്ര സംഗീതത്തിൽ അനുകരണക്കാരെ സർക്കാർ ബഹുമാനിക്കുന്നുവെന്ന് അവകാശപ്പെട്ട് മുതിർന്ന സംഗീത സംവിധായകൻ ജി. ദേവരാജൻ താൻ നേടിയ നാല് സംസ്ഥാന അവാർഡുകളിൽ മൂന്നെണ്ണം തിരികെ നൽകി.
പുരസ്കാരങ്ങൾ
[തിരുത്തുക]- മികച്ച കലാസംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം - സാബു സിറിൾ
- മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം - കെ. വി. ആനന്ദ്
- മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - ബേണി ഇഗ്നേഷ്യസ്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- തേന്മാവിൻ കൊമ്പത്ത് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- തേന്മാവിൻ കൊമ്പത്തിലെ ഗാനങ്ങൾ Archived 2009-12-02 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-14. Retrieved 2009-12-01.