അരുന്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരുന്ധതി
അരുന്ധതിയും വസിഷ്ഠനും കാമധേനുവുമായി യജ്ഞം നടത്തുന്നു.

സപ്തർഷിമാരിൽ ഒരാളായ വസിഷ്ഠന്റെ പത്നിയാണ് അരുന്ധതി(സംസ്കൃതം: अरुन्धती). ഭാഗവതപുരാണമനുസരിച്ച് കർദമപ്രജാപതിയുടെയും ദേവഹൂതിയുടെയും ഒൻപത് പെണ്മക്കളിൽ എട്ടാമത്തവളാണ് അരുന്ധതി.

സപ്തർഷിമാർ എന്ന നക്ഷത്രരാശിയിൽ വസിഷ്ഠൻ എന്ന നക്ഷത്രത്തിനോട് വളരെയടുത്ത് മങ്ങി കാണപ്പെടുന്നതുമായ നക്ഷത്രമാണ്‌ അരുന്ധതി നക്ഷത്രം, നവവധൂവരന്മാർ വസിഷ്ഠാരുന്ധതി നക്ഷത്രങ്ങളെ കാണുന്നതു സൗഭാഗ്യകരമാണെന്ന് ചില ഹിന്ദുക്കൾ വിശ്വസിക്കുന്നു.

അരുന്ധതി എന്ന സംസ്കൃത നാമത്തിന്റെ അർത്ഥം "കെട്ടുപാടുകളില്ലാത്ത" (ഇംഗ്ലീഷ്: Not Restricted) എന്നാണ്.[1]

സാഹിത്യത്തിൽ[തിരുത്തുക]

1994-ൽ ജഗത്ഗുരു രാംഭദ്രാചാര്യ രചിച്ച അരുന്ധതി എന്ന ഹിന്ദി ഇതിഹാസത്തിന്റെ കാവ്യത്തിൽ അരുന്ധതിയുടെ ജീവിതം വിവരിക്കുന്നുണ്ട്.

അവലംബങ്ങൾ[തിരുത്തുക]

  1. "ARUNDHATI" (നിഘണ്ടു) (in ഇംഗ്ലീഷ്). behindthename.com. Archived from the original on 2014-11-10. Retrieved 10 നവംബർ 2014. {{cite web}}: Cite has empty unknown parameter: |9= (help)


"https://ml.wikipedia.org/w/index.php?title=അരുന്ധതി&oldid=3623608" എന്ന താളിൽനിന്ന് ശേഖരിച്ചത്