ദണ്ഡകാരണ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുരാണപ്രസിദ്ധമായ വനമാണ് ദണ്ഡകാരണ്യം. നർമദ, ഗോദാവരി എന്നീ നദികൾക്കിടയിലുള്ള ഈ വനപ്രദേശത്തിന് അധിപനായി വാണിരുന്നത് ഇക്ഷ്വാകു വംശത്തിലെ ദണ്ഡൻ എന്ന രാജാവാണ്. ഇദ്ദേഹം ഒരിക്കൽ ശുക്രാചാര്യരുടെ പുത്രിയെ ഈ പ്രദേശത്തുവച്ച് ബലാത്കാരം ചെയ്തതായും ശുക്രമഹർഷി ശാപത്താൽ ഈ പ്രദേശം മുഴുവൻ പൊടിപടലംകൊണ്ട് നശിപ്പിച്ചതായും രാമായണത്തിൽ പരാമർശമുണ്ട്.

ശ്രീരാമൻ വനവാസകാലത്ത് സീതയും ലക്ഷ്മണനുമൊത്ത് ഈ പ്രദേശത്തു താമസിച്ചിരുന്നപ്പോഴാണ് ശൂർപ്പണഖയുടെ അംഗവിച്ഛേദവും ഖരവധവും നടത്തിയതും പതിനാലായിരം രാക്ഷസരെ വകവരുത്തിയതും. തുടർന്ന് രാവണൻ സീതയെ അപഹരിച്ചു കൊണ്ടുപോകുന്ന വഴിക്ക് ജടായുവിന് മാരകമായ മുറിവേല്പിച്ചതും ദണ്ഡകാരണ്യത്തിൽവച്ച് ആയിരുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദണ്ഡകാരണ്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദണ്ഡകാരണ്യം&oldid=2443692" എന്ന താളിൽനിന്ന് ശേഖരിച്ചത്