സുന്ദരകാണ്ഡം
ദൃശ്യരൂപം
സുന്ദരകാണ്ഡം | |
---|---|
Information | |
Religion | Hinduism |
Author | Valmiki |
Language | Sanskrit |
ഹൈന്ദവഗ്രന്ഥങ്ങൾ എന്ന പരമ്പരയുടെ ഭാഗം |
ഹൈന്ദവഗ്രന്ഥങ്ങൾ |
---|
ഹിന്ദുമതം കവാടം |
ഭാരതീയ ഇതിഹാസകാവ്യമായവാല്മീകി രാമായണത്തെ അടിസ്ഥാനപ്പെടുത്തി തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ എഴുതിയ ആധ്യാത്മ രാമായണം കിളിപ്പാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് സുന്ദരകാണ്ഡം. രാമായണത്തിലെ അഞ്ചാമത്തെ കാണ്ഡമാണിത്. ഹനുമാൻ ലങ്കയിലേയ്ക്ക് പുറപ്പെടുന്നതും സീതാദേവിയെ കാണുന്നതും ലങ്കയ്ക്ക് തീ വെയ്ക്കുന്നതുമൊക്കെയാണ് ഈ കാണ്ഡത്തിലെ ഭാഗങ്ങൾ. മറ്റ് കാണ്ഡങ്ങളിൽ നിന്ന് വ്യത്യസ്തമായി പൂർണ്ണമായും ഹനുമാന് സമർപ്പിച്ചിട്ടുള്ളതാണ് ഈ കാണ്ഡം. അതിനാൽത്തന്നെ, ഇത് സവിശേഷപ്രാധാന്യം അർഹിയ്ക്കുന്നു. ഇതിന്റെ അവസാനഭാഗത്ത് മാത്രമാണ് ശ്രീരാമൻ പ്രത്യക്ഷപ്പെടുന്നത്. സുന്ദരകാണ്ഡം മാത്രം വായിച്ചാൽ രാമായണം മുഴുവൻ വായിച്ചതുപോലെയായി എന്നാണ് വിശ്വാസം.
അവലംബം
[തിരുത്തുക]പുറംകണ്ണികൾ
[തിരുത്തുക] ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രാമായണം/സുന്ദരകാണ്ഡം എന്ന താളിലുണ്ട്.