ഭരദ്വജൻ
സപതർഷികളിലൊരാളായ ഭരദ്വജമുനി ബൃഹസ്പതിയുടെ പുത്രനാണ്. കശ്യപൻ, അത്രി, വസിഷ്ഠൻ, വിശ്വാമിത്രൻ, ഗൗതമൻ, ജമദഗ്നി, ഭരദ്വജൻ എന്നിവരാണു സപ്തർഷികൾ. വനവാസത്തിനു പോയ ശ്രീരാമനും കൂട്ടർക്കും അത്യാവശ്യം വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നത് ഭരദ്വജമുനിയാണ്. ആയുർവേദത്തിന്റെ ഉത്‌പത്തിയും വികാസവും പ്രതിപാദിക്കുന്ന ഐതിഹ്യങ്ങൾ ഭരദ്വജനെ പറ്റി പറയുന്നുണ്ട്. [1] ഭരദ്വജൻ, ആത്രി, ആത്രേയൻ, അഗ്നിവേശൻ, സുശ്രുതൻ, ചരകൻ എന്നിവരിലൂടെയാണ് ആയുർവേദം വികാസം പ്രാപിച്ചത്.[1] പാണ്ഡവരുടേയും കൗരവരുടേയും ഗുരുനാഥനായ ദ്രോണരുടെ അച്ഛനുമാണ് ഭരദ്വജൻ. ഭരദ്വജ മഹർഷി സന്ധ്യാപൂജയ്ക്കു മുമ്പായി ഗംഗാനദിയിലേക്ക് സ്നാനം ചെയ്യാൻ പോയ നേരം ഘൃതാചി എന്ന അപ്സരസ്സ് നഗ്നയായി കുളിക്കുന്നതു കണ്ട് മഹർഷിക്കു ഇന്ദ്രിയസ്ഖലനം സംഭവിച്ചു. മഹർഷിയതു മൺപാത്രത്തിൽ(ദ്രോണം) സൂക്ഷിച്ചുവെയ്ക്കുന്നു. പിന്നീട് അതു പൊട്ടിയാണു ദ്രോണരുണ്ടായത്.[2]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "മാതൃഭൂമി പത്രം". മൂലതാളിൽ നിന്നും 2019-09-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-09-25.
- ↑ ഗൂഗിൾ ബുക്ക്