വിഭീഷണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vibhishana
King Vibhishana
Vibhishana as King of Lanka
ഭരണകാലം According to the puranas he became king after death of his brother Ravana, He also ruled in the time of Yidhistira
ജന്മസ്ഥലം Lanka
മരണം According to puranas he is immortal
മുൻ‌ഗാമി Ravana
രാജ്ഞി Balma
രാജകൊട്ടാരം Pulastya
പിതാവ് Visravas
മാതാവ് Keśinī
മതവിശ്വാസം Hinduism

രാമായണത്തിലെ ഒരു കഥാപാത്രമാണ് വിഭീഷണൻ (Sanskrit: विभीषण, vibhīshaṇa). ബിബീഷൻ എന്നും അറിയപ്പെടുന്നു. രാവണന്റെ ഏറ്റവും ഇളയ സഹോദരനായിരുന്നു ഇദ്ദേഹം. അസുര രാജാവായ രാ‍വണന്റെ സഹോദരനായിട്ടൂം, വിഭീഷണൻ വളരെ സൌമ്യസ്വഭാവമുള്ള ഒരു ശ്രേഷ്ഠനായിരുന്നു. രാവണൻ സീതയെ തട്ടിക്കൊണ്ടുപോന്നപ്പോൾ അദ്ദേഹം സീതയെ രാ‍മന് വിട്ടുകൊടുക്കണമെന്ന് അഭ്യർഥിക്കുകയും, പിന്നീട് ഇത് കേൾക്കാതെ വന്നത് കൊണ്ട്, രാമ രാവണ യുദ്ധസമയത്ത് വിഭീഷണൻ രാമ പക്ഷത്ത് ചേരുകയും ചെയ്തു.

പിന്നീട് രാമൻ രാവണനെ യുദ്ധത്തിൽ തോൽപ്പിച്ച് വധിച്ചതിനു ശേഷം വിഭീഷണനെ ലങ്കയുടെ രാജാവായി വാഴിക്കുകയും ചെയ്തു. ഹൈന്ദവപുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന ഏഴ് ചിരഞ്ജീവികളിൽ ഒരാളാണ് വിഭീഷണൻ

"https://ml.wikipedia.org/w/index.php?title=വിഭീഷണൻ&oldid=2589412" എന്ന താളിൽനിന്നു ശേഖരിച്ചത്