Jump to content

ശ്രീരാമചരിത മാനസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രാമചരിതമാനസം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തുളസീദാസരാമായണം-കവർപേജ്

ആദികവി വാല്മീകിയെ ഉപജീവിച്ച് ഭാരതത്തിലെ മിക്ക ഭാഷകളിലും രാമയണങ്ങൾ ഉണ്ടായിട്ടുണ്ട്.അതിൽ മലയാളത്തിൽ തുഞ്ചത്താചാര്യൻ രചിച്ചിട്ടുള്ള രാമായണവും തമിഴിലിൽ കമ്പർ രചിച്ചിട്ടുള്ള രാമായണങ്ങളും പ്രസിദ്ധങ്ങളാണ്. എന്നാൽ അതിനെക്കാളുപരി പ്രചുരപ്രചാരവും പ്രാധാന്യവുമുള്ളതാണ് ശ്രീ ഗോസ്വാമി തുളസീദാസന്റെ ഹിന്ദിയിലുള്ള രാമായണം. കേരളത്തിലെ വീടുകളിൽ എഴുത്തച്ഛന്റെ രാമായണം എന്നതുപോലെയാണ് എല്ലാ ഹിന്ദി ഹിന്ദു ഗൃഹങ്ങളിലും തുളസീദാസ രാമായണം. രാമഭക്തിയിൽ പിറന്ന് രാമഭക്തിയിൽ വളർന്ന്, രാമഭക്തിയിൽ വിലയിച്ച ഒരസാധാരണ മഹാത്മാവായിരുന്നു മഹാകവി തുളസീദാസൻ. അദ്ദേഹത്തിന്റെ കൃതിയാണ് തുളസീദാസരാമായണം. അവധ്ഭാഷയിൽ എഴുതപ്പെട്ടിട്ടുള്ള രാമചരിതമാനസത്തിന് പദ്യരൂപേണ കൈവരുന്ന പ്രഥമ മലയാള വിവർത്തനമാണ് ടി.കെ. ഭട്ടതിരിയുടേത്. മലയാളഭാഷയിൽ ആദ്യമായി തുളസീദാസരാമായണം വിവർത്തനം ചെയ്ത ടി.കെ.ഭട്ടതിരിയെന്ന താമരശ്ശേരി കേശവൻ ഭട്ടതിരിയുടെ ഇല്ലത്ത് രാമായണ മാസത്തിൽ ഗ്രാമം രാമയണശീലുകളാൽ മുഖരിതമാകുമ്പോൾ ടി.കെ. ഭട്ടതിരിയുടെ ഭവനത്തിൽ തുളസീദാസരാമായണമാണ് പാരായണം ചെയ്യുക. [1]
ബഹുഭാഷാ പണ്ഡിതനായ ടി.കെ.ഭട്ടതിരി കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കണ്ടറി സ്കൂളിലെ ആദ്യകാല ഹിന്ദി അധ്യാപകനായിരുന്നു.സംസ്കൃതത്തിൽ നിന്ന് ഒട്ടേറെ ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്ത എഴുത്തുകാരനായ ടി.കെ.ഭട്ടതിരി 1968 ലാണ് ഗോസ്വാമി തുളസീദാസന്റെ ശ്രീരാമചരിതമാനസത്തെ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുന്നത്. കോഴിക്കോട് മാതൃഭൂമി പ്രസ്സിൽ അച്ചടിച്ച വിവർത്തനകൃതി കേരള സാഹിത്യ അക്കാദമിയുടെ സഹായത്തോടെയാണ് പ്രസിദ്ധീകരിച്ചത്. തുളസീദാസ രാമായണത്തിന്റെ പൂർണരൂപത്തിലുള്ള ആദ്യവിവർത്തനകൃതിയാണിത്. പ്രയാഗിനടുത്ത് രാജപുർ ഗ്രാമത്തിൽ ജനിച്ച തുളസീദാസൻ സന്യാസജീവിതം നയിച്ച ആളായിരുന്നു. കാവ്യത്മകവും വായനസുഖം നൽകുന്നതുമായ തുളസീദാസരാമായണത്തിലും ശ്രീരാമന്റെ അവതാരകഥകൾക്ക് തന്നെയാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ആറു വർഷത്തെ സാധനയ്ക്കൊടുവിലാണ് ടി.കെ ഭട്ടതിരിക്ക് ഇതിന്റെ വിവർത്തനം പൂർത്തിയാക്കാനായത്. ഈ ഗ്രന്ഥത്തിന്റെ കോപ്പികൾ ഇപ്പോൾ ലഭ്യമല്ല.

അവലംബം

[തിരുത്തുക]
  1. http://digitalpaper.mathrubhumi.com/876090/Kasargod/16-Jul-2016#page/15/%7C Archived 2016-10-24 at the Wayback Machine. മാതൃഭൂമി ദിനപത്രം 16 ജൂലൈ 2016
"https://ml.wikipedia.org/w/index.php?title=ശ്രീരാമചരിത_മാനസം&oldid=3646214" എന്ന താളിൽനിന്ന് ശേഖരിച്ചത്