സംവാദം:മിന്നാരം (ചലച്ചിത്രം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ താളിലെ തലക്കെട്ടിലെ വലയത്തെക്കുറിച്ച് എന്തു പറയുന്നു. നീക്കണോ? അതോ?. വലയത്തെക്കുറിച്ചുള്ള ചർച്ചകൾ എവിടെയാണ് നടക്കുന്നത് ഞാൻ ഇതുവരെ കണ്ടില്ല. ഒരു കണ്ണി തരാൻ പറ്റുമോ,?--Subeesh Talk‍ 06:36, 2 ഡിസംബർ 2009 (UTC)[മറുപടി]

സംവാദം:മടിക്കൈ (ഗ്രാമപഞ്ചായത്ത്), വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം) എന്ന താളുകൾ കാണുക. മിന്നാരം എന്ന പേരിൽ ചലച്ചിത്രമേ ഉള്ളൂ എന്നതുകൊണ്ട് വലയം വേണ്ട എന്നാണ്‌ എന്റെ വ്യക്തിപരമായ അഭിപ്രായം -- റസിമാൻ ടി വി 06:39, 2 ഡിസംബർ 2009 (UTC)[മറുപടി]

മിന്നാരത്തിന്‌ ലൈറ്റ്‌ഹൗസ് എന്നാണ്‌ അർത്ഥം--തച്ചന്റെ മകൻ 06:47, 2 ഡിസംബർ 2009 (UTC)[മറുപടി]

പടച്ചോനേ, ലൈറ്റ്ഹൗസ് വിളക്കുമരം ആണെന്നാ ഞാൻ വിചാരിച്ചിരുന്നത്. പര്യായമോ അതോ എനിക്ക് തെറ്റിയതോ? -- റസിമാൻ ടി വി 06:56, 2 ഡിസംബർ 2009 (UTC)[മറുപടി]
ദാ ഇവിടെ ലൈറ്റ് ഹൗസിന്റെ മലയാളം മിന്നാരം എന്ന് കാണുന്നു. പിന്നെ ലൈറ്റ് ഹൗസ് എന്ന ലേഖനത്തിന്റെ സാധ്യത ഉള്ളതു കാരണം ലേഖനത്തിന്റെ തലക്കെട്ട് മാറ്റുന്നില്ല/മാറ്റണ്ട.--Subeesh Talk‍ 07:05, 2 ഡിസംബർ 2009 (UTC)[മറുപടി]

വിളക്കുമരം Light house ആവുമോ? ദീപസ്തംഭമല്ലേ (=postlamp/ street light) ആകൂ. വിളക്കുമരമേ, വിളക്കുമരമേ എന്നതിൽ എന്താണ്‌ അർത്ഥം? പ്രകാശഗോപുരവും ദീപസ്തംഭവും ഒന്നാണോ :) --തച്ചന്റെ മകൻ 07:55, 2 ഡിസംബർ 2009 (UTC)[മറുപടി]