Jump to content

ഇൻ ഹരിഹർ നഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇൻ ഹരിഹർ നഗർ
സംവിധാനംസിദ്ധിഖ്-ലാൽ
നിർമ്മാണംഖൈസ്-കുരിയച്ചൻ
രചനസിദ്ദിഖ്-ലാൽ
അഭിനേതാക്കൾമുകേഷ്,
സിദ്ദിഖ്,
ജഗദീഷ്,
അശോകൻ,
റിസ ബാവ,
ഗീത വിജയൻ
കവിയൂർ പൊന്നമ്മ
സുരേഷ് ഗോപി
സായി കുമാർ
രേഖ
ഫിലോമിന
പറവൂർ ഭരതൻ
സംഗീതംഎസ്. ബാലകൃഷ്ണൻ
ഛായാഗ്രഹണംവേണു
ചിത്രസംയോജനംഗൗരിശേഖർ കെ.ആർ.
വിതരണംസ്വർഗ്ഗചിത്ര
റിലീസിങ് തീയതി1990
ഭാഷമലയാളം

1990-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇൻ ഹരിഹർ നഗർ. മികച്ച സാമ്പത്തികവിജയം നേടിയ ഈ ചിത്രം, സിദ്ധിഖ്-ലാൽ കൂട്ടുകെട്ടിന്റെ രണ്ടാമത് ചിത്രമായിരുന്നു. ഗീത വിജയൻ അഭിനയിച്ച ആദ്യചിത്രമാണിത്. മൊഹ്‌സിൻ പ്രിയ കമ്പയിൻസിന്റെ ബാനറിൽ ഖയിസ്സ്, കുര്യച്ചൻ എന്നിവർ നിർമ്മിച്ച ഈ ചിത്രം സ്വർഗ്ഗചിത്ര വിതരണം ചെയ്തിരിക്കുന്നു.

കഥാസംഗ്രഹം

[തിരുത്തുക]

മഹാദേവൻ (മുകേഷ്), ഗോവിന്ദൻ കുട്ടി (സിദ്ദിഖ്), അപ്പുക്കുട്ടൻ (ജഗദീഷ്), തോമസ്സുകുട്ടി (അശോകൻ) എന്നിവർ ഹരിഹർ നഗർ കോളനിയിൽ താമസിക്കുന്ന നാല് ചെറുപ്പക്കാരാണ്. ഈ കോളനിയിൽ പുതുതായി താമസിക്കാൻ വരുന്ന മായ (ഗീത വിജയൻ) എന്ന പെൺകുട്ടിയപെൺകുട്ടിയെ സ്വന്തമാക്കാൻ 4പേരും നടത്തുന്ന ശ്രമശങളും അതിനിടയിൽ ചെന്ന് ചാടുന്ന പുലിവാലുകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

മറ്റ് ഭാഗങ്ങൾ

[തിരുത്തുക]

എം.ജി.ആർ നഗറിൽ എന്ന പേരിൽ ഈ ചിത്രം 1991-ൽ തമിഴിൽ പുനർനിർമ്മിക്കുകയുണ്ടായി. 2007-ൽ ഡോൽ എന്ന പേരിൽ പ്രിയദർശൻ ഈ ചിത്രം ഹിന്ദിയിലും പുനർനിർമ്മിച്ചു.

ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ലാൽ 2009 ഏപ്രിൽ 1-ന് ടു ഹരിഹർ നഗർ എന്ന പേരിൽ പുറത്തിറക്കി. ആദ്യഭാഗമെന്നപോലെ ഈ ചിത്രവും നിർമ്മാതാവിന് വൻലാഭം നേടിക്കൊടുത്തു. തുടർന്ന് ഈ ചിത്രത്തിനൊരു മൂന്നാം ഭാഗം 'ഇൻ ഗോസ്റ്റ് ഹൗസ് ഇൻ എന്ന പേരിൽ ലാൽ പ്രഖ്യാപിച്ചു. ഈ ചിത്രം 2010-ൽ മാർച്ചിൽ പുറത്തിറങ്ങി.

ശ്രദ്ധേയമായ സംഭാഷണങ്ങൾ

[തിരുത്തുക]
  • തോമസ്സുകുട്ടി, വിട്ടോടാ
  • കാക്ക തൂറി എന്നാ തോന്നുന്നേ
  • ഗോവിന്ദൻ കുട്ടി സാറിന്റെ ടൈം നല്ല ബെസ്റ്റ് ടൈം
  • ആക്റ്റിങ്ങ് ആണല്ലേ
  • ഓവർ ആക്കല്ലേ

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ് കഥാപാത്രം
മുകേഷ് മഹാദേവൻ
അശോകൻ തോമാസുകുട്ടി
സിദ്ദിഖ് ഗോവിന്ദൻ കുട്ടി
ജഗദീഷ് അപ്പുക്കുട്ടൻ
സുരേഷ് ഗോപി സേതുമാധവൻ (അഥിതി തരാം)
സായി കുമാർ ആൻഡ്രൂസ്
പറവൂർ ഭരതൻ മുത്തച്‌ഛൻ
റിസബാവ ജോൺ ഹോനായ്
ഗീത വിജയൻ മായ
രേഖ ആനി ഫിലിപ്പ്/ സിസ്റ്റർ ജോസഫൈൻ
ഫിലോമിന മുത്തശ്ശി
കവിയൂർ പൊന്നമ്മ
തൃശ്ശൂർ എൽ‌സി മഹാദേവന്റെ അമ്മ

സംഗീതം

[തിരുത്തുക]

ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്. ബാലകൃഷ്ണൻ ആണ്. ഗാനങ്ങൾ രഞ്ജിനി വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ

[തിരുത്തുക]

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം വേണു
ചിത്രസം‌യോജനം കെ.ആർ. ഗൌരീശങ്കർ
കല മണി സുചിത്ര
ചമയം പി.എൻ. മണി
വസ്ത്രാലങ്കാരം വേലായുധൻ കീഴില്ലം
സംഘട്ടനം മലേഷ്യ ഭാസ്കർ
പരസ്യകല കൊളോണിയ
ലാബ് വിജയ കളർ ലാബ്
നിശ്ചല ഛായാഗ്രഹണം സൂര്യ ജോൺ
വാർത്താപ്രചരണം അഞ്ജു അഷറഫ്
നിർമ്മാണ നിയന്ത്രണം രാധാകൃഷ്ണൻ
നിർമ്മാണ നിർവ്വഹണം ബാബു ഷാഹിർ
ടൈറ്റിൽ‌സ് അവറാച്ചൻ
സോങ്ങ് റെക്കോർഡിങ്ങ്, റീ റെക്കോറ്ഡിങ്ങ്, മിക്സിങ്ങ് രവി
വാതിൽ‌പുറചിത്രീകരണം ഉദയ
പ്രൊഡക്ഷൻ മാനേജർ രാജൻ കുന്ദംകുളം
അസോസിയേറ്റ് ഡയറൿടർ പോൾസൺ, മുരളി
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആലപ്പി അഷറഫ്

പുറമേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ഇൻ ഹരിഹർ നഗർ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഇൻ_ഹരിഹർ_നഗർ&oldid=3829068" എന്ന താളിൽനിന്ന് ശേഖരിച്ചത്