മുകേഷ് (നടൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മുകേഷ് (ചലച്ചിത്രനടൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുകേഷ് ഇവിടേക്കു തിരിച്ചുവിട്ടിരിക്കുന്നു മറ്റുള്ളവയ്ക്കായി, ദയവായി മുകേഷ് (വിവക്ഷകൾ) കാണുക.
മുകേഷ്
Mukesh malayalam.jpg
മുകേഷ് (2010-ലെ ചിത്രം)
ജനനം മുകേഷ് ബാബു
(1956-03-05) മാർച്ച് 5, 1956 (വയസ്സ് 59)
കൊല്ലം,കേരളം,ഇന്ത്യ
സജീവം 25
ജീവിത പങ്കാളി(കൾ) സരിത ( 2007 വരെ)
മേതിൽ ദേവിക (2013 മുതൽ)
മാതാപിതാക്കൾ ഒ. മാധവൻ, വിജയകുമാരി

മലയാള ചലച്ചിത്രരംഗത്തെ പ്രശസ്തനായ ഒരു നടനാണ് മുകേഷ്. പ്രശസ്ത നാടക നടനും, നാടക സം‌വിധായകനും ആയ ഒ.മാധവന്റെ മകനാണ് മുകേഷ്. മുകേഷിന്റെ ചെറുപ്പകാലത്തിലെ പേരു് മുകേഷ് ബാബു എന്നായിരുനനു. മുകേഷിന്റെ അമ്മ വിജയകുമാരി പ്രശസ്തയായ നാടകനടിയും ഒരിക്കൽ കേരള സംസ്ഥാന നാടകനടിക്കുളള അവാർഡും നേടിയിട്ടുളളവരുമാണ്. കേരള സംഗീതനാടക അക്കാദമി ചെയർമാനായിരുന്നു [1]

ചലച്ചിത്ര ജീവിതം[തിരുത്തുക]

1982-ൽ പുറത്തിറങ്ങിയ ബലൂൺ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത നിരവധി ഹാസ്യചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. 1989-ൽ സിദ്ധീഖ് ലാൽ സംവിധാനം ചെയ്ത പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിങ് എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തിൽ വഴിത്തിരിവായത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുകേഷ്_(നടൻ)&oldid=1902894" എന്ന താളിൽനിന്നു ശേഖരിച്ചത്