റിതേഷ് ദേശ്‌മുഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിതേഷ് ദേശ്മുഖ്
Ritesh.jpg
തൊഴിൽ ചലച്ചിത്ര നടൻ
സജീവം 2003 - മുതൽ ഇതുവരെ
ജീവിത പങ്കാളി(കൾ) ജെനീലിയ ഡിസൂസ
മാതാപിതാക്കൾ വിലാസ്റാവു ദേശ്‌മുഖ്, വൈശാലി ദേശ്‌മുഖ്[1]

ഒരു ‌ഇന്ത്യൻ ചലച്ചിത്ര നടനാണ് റിതേഷ് ദേശ്മുഖ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായ വിലാസ് റാവു ദേശ്മുഖിൻറെ മകനാണ് റിതേഷ് ദേശ്മുഖ്[2]. മഹാരാഷ്ട്രയിലെ മറാത്‌വാല പട്ടണത്തിലെ ലതുറിൽ 1978 ഡിസംബർ 17ന് ജനിച്ചു.

ജീവിതരേഖ[തിരുത്തുക]

ജി ഡി സോമാനി ഹൈ സ്കൂളിലും, മുംബൈയിലെ കമല രഹേജ സ്കൂൾ ഓഫ് ആർകിടെക്ചറിലുമായി പഠനം പൂർത്തിയാക്കിയ റിതേഷ് ആദ്യമായി അഭിനയിക്കുന്നത് 2003ൽ പുറത്തിറങ്ങിയ തുജെ മേരി കസംഎന്ന ഹിന്ദി ചിത്രത്തിലാണ്[3]. റിതേഷ് കൂടുതലും അഭിനയിച്ചത് ഹാസ്യത്തിന് പ്രാധാന്യം ഉള്ള കഥാപാത്രങ്ങളാണ്. 2004ൽ പുറത്തിറങ്ങിയ മസ്തി എന്ന ചിത്രത്തിലൂടെയാണ് ഒരു നടൻ എന്ന നിലയിൽ ഏറെ ശ്രദ്ധ നേടാനായത്. ക്യ കൂൾ ഹെ ഹം, മാലാമാൽ വീക്‌ലി, അപ്ന സപ്ന മണി മണി, ഹെ ബേബി, ധമാൽ തുടങ്ങിയ ചിത്രങ്ങൾ ഇദ്ദേഹത്തിൻറെ വിജയചിത്രങ്ങളിൽ ചിലതാണ്.

അവാർഡുകൾ[തിരുത്തുക]

  • 2005: മികച്ച ഹാസ്യ നടനുള്ള Star Screen അവാർഡ് - മസ്തി
  • 2005: മികച്ച ഹാസ്യ നടനുള്ള Zee Cine അവാർഡ് - മസ്തി
  • 2006: മികച്ച ഹാസ്യ നടനുള്ള Zee Cine അവാർഡ് - ബ്ലഫ്മാസ്റ്റർ
  • 2006: മികച്ച സഹനടനുള്ള Stardust അവാർഡ്
  • 2008: Zee സിനിമയുടെ എൻറർടൈനർ ഓഫ് ദി ഇയർ അവാർഡ്

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=റിതേഷ്_ദേശ്‌മുഖ്&oldid=2285550" എന്ന താളിൽനിന്നു ശേഖരിച്ചത്