ലാറ ദത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലാറ ദത്ത
Lara Dutta.jpg
ലാറ ദത്ത
തൊഴിൽഅഭിനേത്രി, മോഡൽ
സജീവ കാലം2001 – ഇതുവരെ
ജീവിതപങ്കാളി(കൾ)None

ഹിന്ദി ചലച്ചിത്രവേദിയിലെ ഒരു അഭിനേത്രിയും 2000 ലെ മിസ്സ്. യൂണിവേഴ്സുമാണ് ലാറ ദത്ത (ജനനം: ഏപ്രിൽ 16, 1978).

ആദ്യ ജീവിതം[തിരുത്തുക]

ലാറ ജനിച്ചത് ഉത്തർ പ്രദേശിലെ ഗാസിയബാദിലാണ്. പിതാവ് എൽ.കെ. ദത്ത ഒരു വിരമിച്ച ഒരു സൈനിക ഉദ്യോഗസ്ഥനാണ്. മാതാവ് ജെന്നിഫർ ദത്ത ഒരു പഞ്ചാബിയാണ്. ലാറക്ക് രണ്ട് മൂത്ത സഹോദരിമാരുണ്ട്. ഒരാൾ ഇന്ത്യൻ വായുസേനയിൽ ജോലി ചെയ്യുന്നു.[1] 1981 ഇവരുടെ കുടുംബം ബാംഗ്ലൂരിലേക്ക് താമസം മാറി. തന്റെ വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഇവിടെയാണ്.

ഔദ്യോഗിക ജീവിതം[തിരുത്തുക]

ബാംഗ്ലൂരിൽ പഠിക്കുന്ന കാലത്ത് മിസ്സ്. യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുകയും ആ വർഷം മിസ്സ്. യൂണിവേഴ്സ് പദവി നേടുകയും ചെയ്തു. ഇതിന്റെ ഫലമായി ലാറക്ക് യു.എൻ.എഫ്.പി.എ യുടെ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയാക്കുകയും ചെയ്തു.[2]

ദത്ത മിസ്സ്. യൂണിവേഴ്സ് ആയ വർഷം തന്നെ പ്രിയങ്ക ചോപ്ര മിസ്സ്. വേൾഡ് ആവുകയും ദിയ മിർസ മിസ്സ്. ഏഷ്യ പസിഫിക് ആകുകയും ചെയ്തു.

സിനിമ ജീവിതം[തിരുത്തുക]

പ്രധാനമായും തമിഴ് ചലച്ചിത്രങ്ങളിലാണ് ലാറ ആദ്യമായി അഭിനയിച്ചു തുടങ്ങിയത്. ഹിന്ദി ചലച്ചിത്രത്തിൽ ആദ്യമായി അഭിനയിച്ചത് 2003 ൽ ഇറങ്ങിയ അന്ദാസ് എന്ന ചിത്രമായിരുന്നു. ഇതിലെ അഭിനയത്തിന് മികച്ച് പുതുമുഖ നടിക്കുള്ള പുരസ്കാരം ലഭിച്ചു. ഇതിനു ശേഷം പല ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും ഒരു മുൻ നിര നായികയാവാൻ ലാറക്ക് കഴിഞ്ഞില്ല. 2007 ൽ സൽമാൻ ഖാൻ, ഗോവിന്ദ എന്നിവരോടൊപ്പം അഭിനയിച്ച പാർട്ണർ എന്ന ചിത്രവും, 2006 ലെ ഭാഗം ഭാഗ് എന്ന ചിത്രത്തിലേയും അഭിനയം ശ്രദ്ധേയമായി.[3]

അവലംബം[തിരുത്തുക]

  1. Political Animal, Musical Genius, Healing potion - Nitin Sawhney Available online
  2. UNFPA Goodwill Ambassadors profile page, Available online
  3. "boxofficeindia.com". Box office status for Bhagam Bhag. മൂലതാളിൽ നിന്നും 2006-03-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 July. Unknown parameter |accessyear= ignored (|access-date= suggested) (help); Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

മുൻഗാമി
ഗുൽ പനാഗ്
മിസ്സ്. ഇന്ത്യ യൂണിവേഴ്സ്
2000
Succeeded by
സെലീന ജെറ്റ്ലി
മുൻഗാമി
ടിമേരി ബൌധരി
മിസ്സ്. കോണ്ടിനെന്റൽ
1997
Succeeded by
ജനൈന ബാറെൻ ഹൌസൻ
മുൻഗാമി
Mpule Kwelagobe
മിസ്സ്. യൂണിവേഴ്സ്
2000
Succeeded by
Denise Quiñones
"https://ml.wikipedia.org/w/index.php?title=ലാറ_ദത്ത&oldid=2944182" എന്ന താളിൽനിന്ന് ശേഖരിച്ചത്