ലാറ ദത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lara Dutta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലാറ ദത്ത
ലാറ ദത്ത
തൊഴിൽഅഭിനേത്രി, മോഡൽ
സജീവ കാലം2001 – ഇതുവരെ
ജീവിതപങ്കാളി(കൾ)None

ഹിന്ദി ചലച്ചിത്രവേദിയിലെ ഒരു അഭിനേത്രിയും 2000 ലെ മിസ്സ്. യൂണിവേഴ്സുമാണ് ലാറ ദത്ത (ജനനം: ഏപ്രിൽ 16, 1978).

ആദ്യ ജീവിതം[തിരുത്തുക]

ലാറ ജനിച്ചത് ഉത്തർ പ്രദേശിലെ ഗാസിയബാദിലാണ്. പിതാവ് എൽ.കെ. ദത്ത ഒരു വിരമിച്ച ഒരു സൈനിക ഉദ്യോഗസ്ഥനാണ്. മാതാവ് ജെന്നിഫർ ദത്ത ഒരു പഞ്ചാബിയാണ്. ലാറക്ക് രണ്ട് മൂത്ത സഹോദരിമാരുണ്ട്. ഒരാൾ ഇന്ത്യൻ വായുസേനയിൽ ജോലി ചെയ്യുന്നു.[1] 1981 ഇവരുടെ കുടുംബം ബാംഗ്ലൂരിലേക്ക് താമസം മാറി. തന്റെ വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഇവിടെയാണ്.

ഔദ്യോഗിക ജീവിതം[തിരുത്തുക]

ബാംഗ്ലൂരിൽ പഠിക്കുന്ന കാലത്ത് മിസ്സ്. യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുകയും ആ വർഷം മിസ്സ്. യൂണിവേഴ്സ് പദവി നേടുകയും ചെയ്തു. ഇതിന്റെ ഫലമായി ലാറക്ക് യു.എൻ.എഫ്.പി.എ യുടെ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയാക്കുകയും ചെയ്തു.[2]

ദത്ത മിസ്സ്. യൂണിവേഴ്സ് ആയ വർഷം തന്നെ പ്രിയങ്ക ചോപ്ര മിസ്സ്. വേൾഡ് ആവുകയും ദിയ മിർസ മിസ്സ്. ഏഷ്യ പസിഫിക് ആകുകയും ചെയ്തു.

സിനിമ ജീവിതം[തിരുത്തുക]

പ്രധാനമായും തമിഴ് ചലച്ചിത്രങ്ങളിലാണ് ലാറ ആദ്യമായി അഭിനയിച്ചു തുടങ്ങിയത്. ഹിന്ദി ചലച്ചിത്രത്തിൽ ആദ്യമായി അഭിനയിച്ചത് 2003 ൽ ഇറങ്ങിയ അന്ദാസ് എന്ന ചിത്രമായിരുന്നു. ഇതിലെ അഭിനയത്തിന് മികച്ച് പുതുമുഖ നടിക്കുള്ള പുരസ്കാരം ലഭിച്ചു. ഇതിനു ശേഷം പല ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും ഒരു മുൻ നിര നായികയാവാൻ ലാറക്ക് കഴിഞ്ഞില്ല. 2007 ൽ സൽമാൻ ഖാൻ, ഗോവിന്ദ എന്നിവരോടൊപ്പം അഭിനയിച്ച പാർട്ണർ എന്ന ചിത്രവും, 2006 ലെ ഭാഗം ഭാഗ് എന്ന ചിത്രത്തിലേയും അഭിനയം ശ്രദ്ധേയമായി.[3]

അവലംബം[തിരുത്തുക]

  1. Political Animal, Musical Genius, Healing potion - Nitin Sawhney Available online Archived 2007-02-18 at the Wayback Machine.
  2. UNFPA Goodwill Ambassadors profile page, Available online Archived 2003-04-20 at the Wayback Machine.
  3. "boxofficeindia.com". Box office status for Bhagam Bhag. Archived from the original on 2006-03-26. Retrieved 26 July. {{cite web}}: Check date values in: |accessdate= (help); Unknown parameter |accessyear= ignored (|access-date= suggested) (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

മുൻഗാമി മിസ്സ്. ഇന്ത്യ യൂണിവേഴ്സ്
2000
പിൻഗാമി
മുൻഗാമി മിസ്സ്. കോണ്ടിനെന്റൽ
1997
പിൻഗാമി
ജനൈന ബാറെൻ ഹൌസൻ
മുൻഗാമി മിസ്സ്. യൂണിവേഴ്സ്
2000
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ലാറ_ദത്ത&oldid=3656797" എന്ന താളിൽനിന്ന് ശേഖരിച്ചത്