കുണാൽ ഖേമു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുണാൽ ഖേമു
Kunal Khemu.jpg
ജനനം
കുണാൽ ഖേമു
സജീവ കാലം1987, 1993 - 1998, 2005-ഇതുവരെ

ബോളിവുഡ് ഹിന്ദി സിനിമാ‍രം‌ഗത്തെ ഒരു അഭിനേതാവാണ് കുണാൽ ഖേമു. (ഹിന്ദി:  कुणाल खेमू, ജനനം മേയ് 25 , 1983).

അഭിനയ ജീവിതം[തിരുത്തുക]

കുണാൽ ഖേമു തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് ഒരു ബാലതാര‌മായിട്ടാണ്. ആദ്യം ഗുൽ ഗുൽശൻ ഗുൽഫാം എന്ന ടി. വി. സീരിയലിൽ 1987 ൽ അഭിനയിച്ചു. പിന്നീട് ചില സിനിമകളിൽ ബാല താരമായിട്ട് അഭിനയിച്ചു. ഹം ഹേ രാഹി പ്യാർ കേ (1993), രാജ ഹിന്ദുസ്ഥാനി (1995), സഖം (1998) എന്നിവ അവയിൽ ചിലതാണ്.

നായകനായി ആദ്യം അഭിനയിച്ചത് 2005 ൽ ഇറങ്ങിയ കലിയുഗ് എന്ന സിനിമയിലാണ്. പിന്നീട് 2007 ൽ ഇറങ്ങിയ ട്രാഫിക് സിഗ്നൽ, ഡോൽ എന്നീ ചിത്രങ്ങളും ഒരു പരിധി വരെ വിജയിച്ചു. 2008 ൽ ഇറങ്ങിയ സൂപ്പർ സ്റ്റാർ എന്ന ചിത്രം താരതമ്യേന വിജയിച്ചു.

സ്വകാര്യ ജീവിതം[തിരുത്തുക]

പിതാവ് രവി ഖേമു, മാതാവ് ജ്യോതി ഖേമു എന്നിവരും നടീ നടന്മാരാണ്. ഇവർ കാശ്മീരിലെ ബ്രാഹ്മണ കുടുംബത്തിൽ പെടുന്നവരാണ്. കുണാൽ പഠിച്ചത് മുംബൈയിലാണ്.

അഭിനയിച്ച സിനിമകൾ[തിരുത്തുക]

വർഷം സിനിമ വേഷം മറ്റുള്ളവ
2008 പൈറേറ്റ് സോനോ ഷൂടിം‌ഗ് നടക്കുന്നു
2008 സൂപ്പർ സ്റ്റാർ കുണാൽ/കരൺ ഡബിൾ റോൾ
2007 ഡോൽ ഗൗതം
2007 ട്രാഫിക് സിഗ്നൽ സിൽസില
2005 കലിയുഗ് കുണാൽ
1998 സഖം അജയ്
1998 അം‌ഗാരേ ദേവ്വ്
1998 ദുശ്‌മൻ ഭീം
1997 ബായി കൃഷ്ണ
1997 തമന്ന
1996 രാജ ഹിന്ദുസ്താനി രജ്നികാത്
1995 ആസ്മായിഷ് രാജാ
1994 നാരാസ് ആദിത്യ
1993 ഹം ഹേ രാഹി പ്യാർ കേ സണ്ണഇ
1993 സർ കുണാൽ അഭിനവ്

പുറമേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുണാൽ_ഖേമു&oldid=2332096" എന്ന താളിൽനിന്ന് ശേഖരിച്ചത്