മാന്നാർമത്തായി സ്പീക്കിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാന്നാർമത്തായി സ്പീക്കിങ്ങ്
വി.സി.ഡി. പുറംചട്ട
സംവിധാനംമാണി സി. കാപ്പൻ
നിർമ്മാണംമാണി സി. കാ‍പ്പൻ
രചനസിദ്ദിഖ്-ലാൽ
അഭിനേതാക്കൾഇന്നസെന്റ്
മുകേഷ്
സായി കുമാർ
ബിജു മേനോൻ
വാണി വിശ്വനാഥ്
സംഗീതംഎസ്.പി. വെങ്കിടേഷ്
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംകെ.ആർ. ഗൗരീശങ്കർ
എസ്. പാരിവല്ലൽ
സ്റ്റുഡിയോഒ.കെ. പ്രൊഡക്ഷൻസ്
വിതരണംഒ.കെ. പിക്ചേഴ്സ്
റിലീസിങ് തീയതി1995
രാജ്യംഇന്ത്യ
ഭാഷമലയാളം

മാണി സി. കാപ്പന്റെ സംവിധാനത്തിൽ ഇന്നസെന്റ്, മുകേഷ്, സായി കുമാർ, ബിജു മേനോൻ, വാണി വിശ്വനാഥ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മാന്നാർമത്തായി സ്പീക്കിങ്ങ്. 1989-ൽ പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിങ്ങ് എന്ന സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാംഭാഗമായാണ് ഈ ചിത്രം പുറത്തിറങ്ങിയത്. വാണി വിശ്വനാഥ് അഭിനയിച്ച ആദ്യ മലയാളചിത്രമാണിത്. ഓ.കെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ മാണി സി. കാ‍പ്പൻ നിർമ്മിച്ച ഈ ചിത്രം ഓ.കെ. പിൿചേഴ്‌സ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് സിദ്ദിഖ്-ലാൽ ആണ്.

1995-ലെ ഏറ്റവും വലിയ മൂന്നാമത്തെ ഹിറ്റായിരുന്നു ഈ ചിത്രം. ഇതിന്റെ രണ്ടാം ഭാഗം 2014ൽ മാന്നാർമത്തായി സ്പീക്കിങ്ങ് 2 എന്നാ പേരിൽ പുറത്തിറങ്ങി.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
ഇന്നസെന്റ് മാന്നാർ മത്തായി
മുകേഷ് ഗോപാലകൃഷ്ണൻ
സായി കുമാർ ബാലകൃഷ്ണൻ
ബിജു മേനോൻ മഹേന്ദ്രവർമ്മ
ജനാർദ്ദനൻ ഗർവാസീസ് ആശാൻ
കൊച്ചിൻ ഹനീഫ എൽദോ
വിജയരാഘവൻ റാംജിറാവ്
ഇന്ദ്രൻസ് പൊന്നപ്പൻ
പ്രതാപചന്ദ്രൻ ഡോക്ടർ ഉണ്ണിത്താൻ
കെ.പി. ഉമ്മർ പ്രതാപവർമ്മ
മച്ചാൻ വർഗീസ് വേലായുധൻകുട്ടി
ഹരിശ്രീ അശോകൻ സന്ധ്യാവ്
വാണി വിശ്വനാഥ് മീര/സ്റ്റെല്ല ഫെർണാണ്ടസ്
ഗീത വിജയൻ മീര (ഒറിജിനൽ)
സുകുമാരി ഗോപാലകൃഷ്ണന്റെ അമ്മ
കവിയൂർ പൊന്നമ്മ മീരയുടെ അമ്മ
പ്രിയങ്ക ശകുന്തള

സംഗീതം[തിരുത്തുക]

ബിച്ചു തിരുമല എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ സർഗ്ഗം സ്പീഡ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. പാൽ സരണികളിൽ – കെ.ജെ. യേശുദാസ്
  2. ഓളക്കയ്യിൽ നീരാടി – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  3. മച്ചാനേ വാ – ശുഭ
  4. ആറ്റിറമ്പിൽ – കെ.എസ്. ചിത്ര
  5. പാൽ സരണികളിൽ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, കോറസ്
  6. ആറ്റിറമ്പിൽ – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ആനന്ദക്കുട്ടൻ
ചിത്രസം‌യോജനം കെ.ആർ. ഗൗരീശങ്കർ, എസ്. പാരിവല്ലൽ
കല മണി സുചിത്ര
ചമയം പി.എൻ. മണി
വസ്ത്രാലങ്കാരം വേലായുധൻ കീഴില്ലം
സംഘട്ടനം മാഫിയ ശശി
പരസ്യകല സാബു കൊളോണിയ
ലാബ് ജെമിനി കളർ ലാബ്
നിശ്ചല ഛായാഗ്രഹണം സൂര്യ ജോൺസ്
എഫക്റ്റ്സ് അൻപ്
വാർത്താപ്രചരണം വാഴൂർ ജോസ്, എബ്രഹാം ലിങ്കൻ
നിർമ്മാണ നിർവ്വഹണം രാജൻ കുന്ദംകുളം, എ. കബീർ
വാതിൽ‌പുറചിത്രീകരണം ജെ.എം. ഔട്ട്ഡോർ യൂണിറ്റ്
എക്സിക്യൂടീവ് പ്രൊഡ്യൂസർ പി.എ. ലത്തീഫ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]