Jump to content

പി.എ. ലത്തീഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആയിരത്തി തൊള്ളായിരത്തി അമ്പത്തിയാറിൽ പി ഭാസ്‌കരൻ സംവിധാനം ചെയ്ത രാരിച്ചൻ എന്ന പൗരൻ സിനിമയിലെ രാരിച്ചൻ എന്ന കഥാപാത്രമായാണ് ലത്തീഫ് ആദ്യമായി സിനിമയിൽ എത്തുന്നത്. അതും ഒരു ബാലതാരമായിട്ട്. പിന്നീട് രാമു കാര്യാട്ടിന്റെ മിന്നാമിനുങ് എന്ന ചിത്രത്തിൽ കേശവൻകുട്ടിയായി വന്നതും അദ്ദേഹം ആയിരുന്നു. സീത, പരീക്ഷ, കള്ളിച്ചെല്ലമ്മ, ഉമ്മാച്ചു, ലേഡീസ് ഹോസ്റ്റൽ, ആദാമിന്റെ വരിയെല്ലിലെ ഹസ്സൻ കോയ, ലേഖയുടെ മരണം ഒരു ഫ്‌ലാഷ് ബാക്കിലെ അൻസാരി,മൈ ഡിയർ കുട്ടിച്ചാത്തൻ, പൊന്തൻമാട, ജനനി, ഇതാ ഒരു മനുഷ്യൻ, ഈ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.


അദ്ദേഹം കൂടുതലും സിനിമയുടെ പിന്നണിയിലാണ് തിളങ്ങി നിന്നത്. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്, പ്രൊഡക്ഷൻ മാനേജർ, പ്രൊഡക്ഷൻ കൺട്രോളർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ,പ്രൊഡ്യൂസർ എന്നിവയിൽ എല്ലാം സജീവ സാന്നിധ്യം ആയിരുന്നു. കൂടാതെ അദ്ദേഹം രണ്ട് ചിത്രങ്ങൾ നിർമ്മിച്ചിട്ടുമുണ്ട്. അയാൾ കഥ എഴുതുകയാണ്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നീ ചിത്രങ്ങളാണ് നിർമ്മിച്ചത്. എസ് എ സലാം സംവിധാനം ചെയ്ത മഴനിലാവ് എന്ന ചിത്രത്തിന്റെ കഥ എഴുതിയത് ലത്തീഫ് ആയിരുന്നു

"https://ml.wikipedia.org/w/index.php?title=പി.എ._ലത്തീഫ്&oldid=3935381" എന്ന താളിൽനിന്ന് ശേഖരിച്ചത്