സംവാദം:മാന്നാർമത്തായി സ്പീക്കിങ്ങ്
ദൃശ്യരൂപം
ഈ ചിത്രത്തിന്റെ ടൈറ്റിലിൽ സിദ്ദിഖ്-ലാലിന് നന്ദി മാത്രം പറയുന്നതേയുള്ളൂ എന്നാണ് എന്റെ ഓർമ്മ. സംവിധാനം മാണി സി. കാപ്പൻ ആണെന്ന് കരുതുന്നു. --Vssun 10:20, 3 മേയ് 2010 (UTC)
കഥ/തിരക്കഥ/കഥാ ബീജം സിദ്ദീഖ്-ലാൽ ആണെന്നു് തോന്നുന്നേ. പക്ഷെ സംവിധാനം മാണി സി. കാപ്പൻ തന്നെ.--ഷിജു അലക്സ് 11:09, 3 മേയ് 2010 (UTC)
- ഈ രണ്ടു ചിത്രങ്ങൾ നോക്കൂ(ഒന്ന്, രണ്ട് . പിന്നെ ഇംഗ്ലീഷ് വിക്കിയിലെ ഈ ലേഖനത്തിലെ ട്രിവിയ എന്ന ഭാഗവും. --Anoopan| അനൂപൻ 11:51, 3 മേയ് 2010 (UTC)
- കാപ്പനെ മുന്നിൽ നിർത്തി സിദ്ദീഖ്-ലാൽ തന്നെയാവും സംവിധാനം ചെയ്തതു്. പക്ഷെ ഔദ്യോഗിക രേഖകൾ പ്രകാരം കാപ്പനാണു് സംവിധാനം. പക്ഷെ എന്തിനു് ഇങ്ങനെ ചെയ്തെന്നാ സംശയം. കാപ്പൻ വേറെ ഏതെങ്കിലും പടം സംവിധാനം ചെയ്തിട്ടുണ്ടോ?--ഷിജു അലക്സ് 11:57, 3 മേയ് 2010 (UTC)
- എന്തായാലും അനൂപന്റെ രണ്ടാമത്തെ പടം കൊള്ളാം. (കണ്ണ് ടെസ്റ്റ് ചെയ്യാൻ :)) --Vssun 12:06, 3 മേയ് 2010 (UTC)
- ഇവിടെ ഇങ്ങനൊരു കഥയുണ്ട്.--റോജി പാലാ (സംവാദം) 10:10, 23 സെപ്റ്റംബർ 2013 (UTC)