ഉപയോക്താവിന്റെ സംവാദം:Rojypala

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പഴയ സംവാദം
പഴയ സംവാദങ്ങൾ

citation ഘടകം സംബന്ധിച്ചൊരു വിവരം[തിരുത്തുക]

താങ്കൾ ഇന്ന് citation സംബന്ധിച്ച ഘടകങ്ങൾ തിരുത്താൻ ശ്രമിച്ചതായി എന്റെ ശ്രദ്ധയിൽപെട്ടു. താങ്കളുടെ അറിവിലേക്കായി ഒരു കാര്യം എനിക്ക് പറയുവാൻ ഉണ്ട്. [] ഘടകം ഒന്ന് പരിശോധിക്കുക. ആ താളിലെ ടേബിളിൽ ലൈവ് എന്ന കോളത്തിൽ കുറച്ച് ഘടകങ്ങളുടെ പട്ടിക കൊടുത്തിട്ടുണ്ട്. എന്റെ അറിവിൽ അവയെല്ലാം ഒന്നൊന്നിനോട് ബന്ധപ്പെട്ടതാണ്. അതിനാൽ ഒന്ന് മാത്രം അപ്ഡേറ്റ് ചെയ്താൽ അവ പല ലേഖനങ്ങളിലും പ്രശ്നം സൃഷ്ടിച്ചേക്കാം. അതിനാൽ എല്ലാത്തിലേക്കുമുള്ള അപ്ഡേഷനുകൾ ഏതാണ്ട് ഒരുമിച്ച് തന്നെ നടത്തേണ്ടിവരും. എന്നാൽ അതിൽ Module:Citation/CS1/styles.css എന്നൊരു പ്രമാണം(അഥവാ ഘടകം)ഉണ്ട്. അതിൽ ഒരു ലുവ പിഴവുണ്ട്. ആ പിഴവ് പരിഹരിക്കുവാൻ ആദ്യം ആ പ്രമാണം sanitized css എന്ന content മോഡലിലേക്ക് മാറ്റണം([ഈ കണ്ണി] പരിശോധിക്കുക). അത് എനിക്ക് ചെയ്യാൻ പറ്റില്ല. കാരണം അതിന് കാര്യനിർവാഹകരുടെ അവകാശം വേണം. ഞാൻ Jacob.jose എന്ന ഉപയോക്താവിനോട് അത് പറഞ്ഞിരുന്നു. അദ്ദേഹം പക്ഷെ ഇതുവരെ അത് ചെയ്തിട്ടില്ല. അതിന് ശേഷം താങ്കൾ ആ ഘടകങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതാവും നല്ലത് എന്ന് എനിക്ക് തോനുന്നു.Adithyak1997 (സംവാദം) 07:50, 8 ജനുവരി 2019 (UTC)

@Adithyak1997 ശരി സാർ. മറ്റേ സാർ അതു ശരിയാക്കട്ടെ. ഇനി അങ്ങനെ ചെയ്യില്ല.--റോജി പാലാ (സംവാദം) 08:03, 8 ജനുവരി 2019 (UTC)

യഥാർത്ഥത്തിൽ ആര് ആരെ സാർ എന്ന് വിളിക്കണം എന്ന് പുനഃപരിശോദിച്ചാൽ നന്നായിരിക്കും. വെറും ഇരുപത്തൊന്ന് വയസ്സായിട്ടേ ഉള്ളു.Adithyak1997 (സംവാദം) 08:07, 8 ജനുവരി 2019 (UTC)
അങ്ങനെയല്ല. മറ്റുള്ളവരുടെ കഴിവുകളെയും യോഗ്യതയെയും മാനിച്ചു നൽകുന്ന ബഹുമതിയും മര്യാദയുമാണത്.--റോജി പാലാ (സംവാദം) 08:36, 8 ജനുവരി 2019 (UTC)


പ്രിയസുഹൃത്തെ, വിക്കിപീഡിയയിൽ എല്ലാവർക്കും തുല്യതയാണെന്നു പറയുമ്പോൾ താങ്കൾ പലപ്പോഴും എന്നെ സാമാന്യമര്യാദ പഠിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിന് ഞാനാദ്യം നന്ദി രേഖപ്പെടുത്തുന്നു. ‪List of poisonous plants ഈ താൾ സൃഷ്ടിക്കുമ്പോൾ ഉള്ള തലക്കെട്ട് പ്രശ്നപരിഹാരത്തിനായി ഞാൻ രണ്ടുപേർക്ക് മെയിലയച്ചിരുന്നു. ഒന്ന്, -ഉപയോക്താവ്:റസിമാൻ രണ്ട് ഉപയോക്താവ്:vinayaraj.രണ്ടു പേർക്ക് മെയിൽ ചെയ്തിരുന്നു.--Meenakshi nandhini (സംവാദം) 12:07, 22 ജനുവരി 2019 (UTC) ‬

Meenakshi nandhini, എന്നിട്ടും പഠിക്കാഞ്ഞിട്ടല്ലേ. കഷ്ടം.--റോജി പാലാ (സംവാദം) 12:11, 22 ജനുവരി 2019 (UTC)

മറ്റ് ഭാഷകളുടെ കണ്ണികൾ[തിരുത്തുക]

താങ്കൾ ഫലകങ്ങൾ സൃഷ്ടിക്കുമ്പോൾ/പകർത്തുമ്പോൾ അവയുടെ വിക്കിഡേറ്റ കണ്ണികൂടി ചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 15:02, 25 ജൂൺ 2019 (UTC)

Adithyak1997 , മലയാളം വിക്കിയിലെ ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന പേജ് ശരിയാക്കാനാണ് ശ്രമിക്കുന്നത്. അതിനിടയിൽ വിക്കിഡേറ്റ കണ്ണി ചേർക്കുന്നത് തൽക്കാലം ബുദ്ധിമുട്ടാണ്. ദയവായി താങ്കൾ അതു ചെയ്തു സഹായിക്കുക.--റോജി പാലാ (സംവാദം) 08:09, 27 ജൂൺ 2019 (UTC)
ഓക്കെ. Adithyak1997 (സംവാദം) 15:10, 28 ജൂൺ 2019 (UTC)

ആധിപത്യം[തിരുത്തുക]

രണ്ട് സംശങ്ങൾ -

  1. ആധിപത്യം എന്ന താളിൽ വരുത്തിയ മാറ്റങ്ങൾ എന്ത്/എന്തിനു? മനസ്സിലായില്ല
  2. ഓട്ടോമാറ്റിക് നമ്പർ വരാൻ (സധാരണ (#)ഉപയോഗിക്കുന്നപോലെ) വിക്കി ടേബിളിൽ വല്ല വഴിയും ഉണ്ടോ?--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 15:06, 29 ജൂലൈ 2019 (UTC).
ദിനേശ് വെള്ളക്കാട്ട്, ഇതാണോ ഉദ്ദേശിക്കുന്നെ?--റോജി പാലാ (സംവാദം) 04:11, 30 ജൂലൈ 2019 (UTC)
അതെ--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 11:02, 2 ഓഗസ്റ്റ് 2019 (UTC)
@Dvellakat: ഇവിടെ നോക്കുക, നൽകേണ്ടവിധം--റോജി പാലാ (സംവാദം) 04:21, 3 ഓഗസ്റ്റ് 2019 (UTC)

അത് ഇൻഫൊ ബൊക്സ് അല്ലേ? ഞാൻ ചോദിച്ചത് വിക്കി ടേബിൾ ആണ്. ചാർട്ട് പൊലെ, എക്സൽ ഷീറ്റ് പോലെ നിർമ്മിക്കുന്ന ടേബിൾ. അത് സോർട്ടബിൾ അക്കാം. വരികൾ കൂട്ടി ചേർക്കാം പക്ഷേ ഓട്ടോമാറ്റിക് നമ്പർ ഇടാൻ സൗകര്യമുണ്ടോ എന്നറിയില്ല. അതില്ലാത്തതുകാരണം ഇടയിലെ ഒരു row ചേർക്കാൻ സാധിക്കുന്നില്ല. ഉദാ ഇപ്പൊ നമ്മൾ ചെയ്ത ഇരട്ടിമധുരം- അതിലെ താരനിര നമ്പർ ഇട്ടിട്ടില്ല. 1,2 3, എന്നു ചേർക്കയല്ലാതെ യന്ത്രസഹായത്തോടെ ചെയ്യാൻ വഴിയുണ്ടോ. (ടേബിൽ അല്ലെങ്കിൽ # ഇട്ടാൽ മതിയല്ലോ) --ദിനേശ് വെള്ളക്കാട്ട്:സം‌വാദം 13:59, 3 ഓഗസ്റ്റ് 2019 (UTC)

@Dvellakat: ഞാൻ ഇതുവരെ കണ്ടിട്ടില്ല.--റോജി പാലാ (സംവാദം) 14:56, 3 ഓഗസ്റ്റ് 2019 (UTC)
ഉപകാരം--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 00:16, 4 ഓഗസ്റ്റ് 2019 (UTC)

സിസോപ്പ് പദവി സംബന്ധിച്ച്[തിരുത്തുക]

പ്രിയ സുഹൃത്തേ,, ഞാൻ വിക്കിപീഡിയയിൽ അഞ്ചു വർഷമായി അംഗമാണ്. നിലവിൽ 211 ലേഖനങ്ങൾ എഴുതി. 2000 ൽ അധികം തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. "സിസോപ്" പദവിക്കായി എന്തുചെയ്യണം..? സഹായം പ്രതീക്ഷിക്കുന്നു. (Vijith9946956701 (സംവാദം) 17:02, 12 ഓഗസ്റ്റ് 2019 (UTC))

@Vijith9946956701: കാണുക, വിക്കിപീഡിയ:കാര്യനിർവാഹകർ--റോജി പാലാ (സംവാദം) 04:32, 13 ഓഗസ്റ്റ് 2019 (UTC)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

ഐറിസ് വാട്ടിയിലെ താങ്കളുടെ തിരുത്താണ് വിഷയം. പുറം കണ്ണികൾ[[1]], പുറത്തേയ്ക്കുള്ള കണ്ണികൾ [[2]]ഇതിൽ ഏതാണ് ശരി?--Meenakshi nandhini (സംവാദം) 11:13, 14 ഓഗസ്റ്റ് 2019 (UTC)

ഉപയോക്താവ്:Meenakshi nandhini എന്റെ മുൻഗാമികൾ പറഞ്ഞുതന്നതു തുടരുന്നു.--റോജി പാലാ (സംവാദം) 13:59, 14 ഓഗസ്റ്റ് 2019 (UTC)