വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Information icon.svg
1. ഒരു ലേഖനം മായ്ക്കലിനായി നാമനിർദ്ദേശിക്കുന്നത് എങ്ങനെ?
1. വിക്കിപീഡിയയുടെ ഒഴിവാക്കൽ നയം അനുസരിച്ച് ലേഖനം ഒഴിവാക്കാൻ നിർദ്ദേശിക്കാവുന്നതാണോ എന്ന് ഉറപ്പുവരുത്തുക.

2. നീക്കം ചെയ്യേണ്ട ലേഖനത്തിൽ ഏറ്റവും മുകളിലായി {{മായ്ക്കുക}} എന്ന് ചേർത്ത് താൾ സേവ് ചെയ്യുക.

3. സേവ് ചെയ്ത ശേഷം വരുന്ന താളിലെ ചുവപ്പു നിറത്തിലുള്ള ഈ ലേഖനത്തിന്റെ വിവരണത്തിൽ എന്ന കണ്ണിയിൽ ഞെക്കി തുറന്നു വരുന്ന താളിലേക്ക് {{ബദൽ:മായ്ക്കുക/നിർദ്ദേശം |ലേഖനം=താളിന്റെ തലക്കെട്ട് |കാരണം=ശ്രദ്ധേയതയില്ല.--~~~~}} എന്ന് ചേർത്ത് കാരണം രേഖപ്പെടുത്തി താൾ സേവ് ചെയ്യുക.

4. ശേഷം ഈ താളിൽ ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടിക എന്നതിനു നേരെയുള്ള 'മൂലരൂപം തിരുത്തുക' എന്നതിൽ ക്ലിക്കുചെയ്ത് {{വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ലേഖനത്തിന്റെ പേര്}} എന്നു ഏറ്റവും മുകളിൽ ചേർത്ത് താൾ സേവ് ചെയ്യുക. ഇവിടെ ലേഖനത്തിന്റെ പേരു് എന്നതിനു പകരം ലേഖനത്തിന്റെ യഥാർത്ഥ പേരു നൽകുക.

2. പ്രസ്തുത താൾ നിലനിർത്തപ്പെടേണ്ടതാണെന്ന് തോന്നുകയാണെങ്കിൽ ലേഖന രക്ഷാസംഘത്തിന്റെ സഹായം തേടുകയോ, പ്രസ്തുത താൾ നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെയോ വിവരം അറിയിക്കുക.

3. ലേഖനം രക്ഷിക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് പ്രസ്തുതലേഖനം രക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ അനുസരിച്ചുള്ളവയാണെന്ന് ഉറപ്പുവരുത്തുക.

4. തീരുമാനമെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
1. അതിവേഗം നീക്കം ചെയ്യാനുള്ള കാരണങ്ങളില്ലെങ്കിൽ ഈ താളിൽ ഉൾപ്പെടുത്തിയ ലേഖനങ്ങൾ നീക്കം ചെയ്യുന്നതിനു മുൻപായി കുറഞ്ഞത് 7 ദിവസമെങ്കിലും സമയം അനുവദിക്കേണ്ടതാണ്‌.

2. ഒരു ലേഖനം ഒഴിവാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമായാൽ {{Afd top|'''നിലനിർത്തി'''/'''നീക്കം ചെയ്തു'''}} --~~~~ എന്നു താളിന്റെ മുകളിലും {{Afd bottom}} എന്നു താളിന്റെ ഏറ്റവും താഴെയും ചേർത്ത് താൾ സേവ് ചെയ്യുക. ശേഷം ആ താളിന്റെ കണ്ണി ഇവിടെ നിന്ന് നീക്കി പത്തായത്തിലേക്ക് മാറ്റുക. ഉദാഹരണത്തിനു നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനം കേരളം ആണെങ്കിൽ തീരുമാനം മുകളിൽ സൂചിപ്പിച്ച പോലെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കേരളം]] എന്ന താളിൽ ചേർത്ത് തുടർന്ന് ആ താളിന്റെ കണ്ണി [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം/{{മാസം}} {{വർഷം}}]] എന്ന താളിലേക്ക് മാറ്റുക.

3. നീക്കം ചെയ്ത താളുകളുടെ സംവാദം താൾ നയം അനുസരിച്ച് ശേഖരിക്കുക.

4. നിലനിർത്തിയ ലേഖനത്തിന്റെ സംവാദതാളിൽ ഏറ്റവും മുകളിലായി {{Old AfD multi| date = വർഷം, മാസം ദിവസം| result = '''നിലനിർത്തി'''}} എന്നു ചേർക്കുക. ഉദാഹരണത്തിനു 2013 മേയ് 30 ന് നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനത്തിന്റെ സംവാദതാളിൽ {{Old AfD multi| date= 2013, മേയ് 30 | result = '''നിലനിർത്തി'''}} എന്നു ചേർക്കുക.

5. ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള ലേഖനങ്ങൾ മായ്ക്കുകയാണെങ്കിൽ മായ്ക്കൽ ചർച്ചയടങ്ങിയ താൾ __NOINDEX__ ഉപയോഗിച്ച് സർച്ച് എഞ്ചിനുകളിൽ നിന്ന് മറയ്ക്കുക.

ഇതും കാണുക:

വിവിധ നാമമേഖലകളിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ള താളുകളുടെ ചർച്ചകൾ
ലേഖനം പ്രമാണം ഫലകം വർഗ്ഗം പലവക
സംവാദം പ്രമാണത്തിന്റെ സംവാദം ഫലകത്തിന്റെ സംവാദം വർഗ്ഗത്തിന്റെ സംവാദം പലവക സംവാദം
നിലവറ
സംവാദ നിലവറ

പത്തായം


ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടിക[തിരുത്തുക]

സുഹൈബ് സി.ടി[തിരുത്തുക]

ശ്രദ്ധേയതയില്ലഈ താൾ ഒരു വിഷയത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നു തോന്നുന്നു. നിലനിറുത്തേണ്ടതുണ്ടോ? Malikaveedu (സംവാദം) 07:31, 8 സെപ്റ്റംബർ 2018 (UTC)

പ്രിയ പ്രകാശ് വാര്യർ[തിരുത്തുക]

ശ്രദ്ധേയതയില്ല.ഒരു വിഷയത്തെ മാത്രം അടിസ്ഥാനമായുള്ള ശ്രദ്ധേയതയാണ്.--Akhiljaxxn (സംവാദം) 02:05, 5 സെപ്റ്റംബർ 2018 (UTC)

ഹനാൻ[തിരുത്തുക]

ശ്രദ്ധേയതയില്ല.ഒരു വിഷയത്തെ മാത്രം അടിസ്ഥാനമായുള്ള ശ്രദ്ധേയതയാണ്, വിക്കിപീഡിയ എന്തൊക്കെയല്ലവിക്കിപീഡിയ ഒരു പത്രമല്ല അതിനാൽ നീക്കം ചെയ്യുക.--Akhiljaxxn (സംവാദം) 13:45, 4 സെപ്റ്റംബർ 2018 (UTC)

ഈ താൾ വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായിട്ടുള്ളതല്ല എന്ന അഭിപ്രായം ഉണ്ടെങ്കിൽ തീർച്ചയായും നീക്കം ചെയ്യേണ്ടതാണ്. ഇതേ ഗണത്തിൽപ്പെടുത്താവുന്ന മാണിക്യമലരായ പൂവി, പി.​എം.​എ. ജബ്ബാർ, പ്രിയ പ്രകാശ് വാര്യർ എന്നിങ്ങനെ ഏതാനും താളുകൾകൂടി ഉദാഹരണത്തിനായി മാത്രം ശ്രദ്ധിക്കുക.പ്രിയ പ്രകാശ് വാര്യർ എന്ന താൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് (ഒരു വിഷയത്തിൽ മാത്രമുള്ള ശ്രദ്ധേയത).ഇതൊക്കെയും മോശമാണെന്ന് അഭിപ്രായമില്ല അതൊക്കെയും നിലനിറുത്തേണ്ടതുമാണ്. ഇതിനേക്കാളും ശ്രദ്ധേയതയില്ലാത്ത അനേകം താളുകൾ വിക്കിയിൽ പരതിയാൽ‍ താങ്കൾക്ക് ഇനിയും കാണാൻ സാധിക്കുന്നതാണ്. ഒരു വിഷയത്തിൽ മാത്രമുള്ള ശ്രദ്ധേയതയാണെങ്കിൽക്കൂടി ഇക്കാലത്ത് പത്രവാർത്തകളെയും മീഡിയകളേയും തികച്ചും അവഗണിക്കുവാനും പാടില്ലാത്തതാണ്. ഈ വ്യക്തിയെക്കുറിച്ച് മലയാളത്തിനു പുറത്തുള്ള പത്രങ്ങളിലെ വാർത്തകളും ശ്രദ്ധിക്കുമല്ലോ. വിക്കീപീഡിയ ഒരു പത്രമല്ല എന്നുള്ളതും എല്ലായ്പ്പോഴും ശ്രദ്ധിക്കാറുണ്ട്.

Malikaveedu (സംവാദം) 15:50, 4 സെപ്റ്റംബർ 2018 (UTC)

ഈ വിഷയത്തിന് വിക്കിപീഡിയയിൽ ഉൾപ്പെടുത്തുവാൻ തക്കവിധമുള്ള ശ്രദ്ധേയത ഇല്ലെന്ന കാര്യം വാസ്തവമാണ്. ഒരു പെൺകുട്ടി മീൻ വിൽക്കുന്നതിനു സമൂഹ മാധ്യമങ്ങളും പത്രമാധ്യമങ്ങളും നൽകിയ അനാവശ്യമായ പബ്ലിസിറ്റിയിലൂടെ മാത്രമാണ് ഹനാൻ ശ്രദ്ധിക്കപ്പെടുന്നത്. ചലച്ചിത്രങ്ങളിൽ ചെയ്തിട്ടുള്ള വേഷങ്ങളെക്കാൾ ഈ മീൻ വിൽപ്പനയാണ് അവരെ പ്രശസ്തയാക്കിയത്. ഒരു ചലച്ചിത്രനടി മീൻ വിൽക്കുന്നു എന്ന ലേബലിൽ മാധ്യമങ്ങൾ ഈ സംഭവം ആഘോഷമാക്കി. വായനക്കാരെ ആകർഷിക്കുന്നതാണല്ലോ ഇക്കാലത്തെ മാധ്യമധർമ്മം! ഒരു ചലച്ചിത്രത്തിലെ ശ്രദ്ധേയമായ വേഷം പോലും ഹനാൻ എന്ന ലേഖനത്തിനു വിക്കിപീയയിൽ നിലനിർത്തുവാൻ തക്കവിധമുള്ള ശ്രദ്ധേയത നൽകുമായിരുന്നു. വിക്കിപീഡിയയെ സംബന്ധിച്ച് മീൻ വിൽപ്പന എന്നത് തീർത്തും പ്രാധാന്യം ഇല്ലാത്ത സംഭവമാണ്. പക്ഷേ ഹനാനെക്കുറിച്ച് അന്യഭാഷാമാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്തു എന്ന കാര്യവും സത്യമാണ്. ഒരു വിദ്യാർത്ഥി തന്റെ കുടുംബത്തിന്റെ ഉപജീവനത്തിനായി മീൻ വിൽക്കുന്നു എന്ന കാഴ്ചപ്പാടിലാണ് അവയിൽ പലതും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ കാഴ്ചപ്പാടിനും വിക്കിപീഡിയയിലെ ശ്രദ്ധേയതാ മാനദണ്ഡം അനുസരിച്ച് പ്രാധാന്യമില്ല. മുകളിൽ പറഞ്ഞിരിക്കുന്ന ലേഖനങ്ങൾ ഒരു ചലച്ചിത്രവുമായും അതിലെ ഗാനവുമായും എങ്കിലും ബന്ധപ്പെട്ടവയാണെന്നു പറയാം. ഹനാൻ എന്ന ലേഖനം അങ്ങനെയല്ല. -- അരുൺ സുനിൽ കൊല്ലം (സംവാദം) 23:44, 4 സെപ്റ്റംബർ 2018 (UTC)
ഹനാനെ പ്പറ്റിയുള്ള ലേഖനത്തിന് ശ്രദ്ധേയതയില്ല. ഒഴിവാക്കാവുന്നതാണ് --രൺജിത്ത് സിജി {Ranjithsiji} 01:43, 5 സെപ്റ്റംബർ 2018 (UTC)
Malikaveedu, മാണിക്യമലരായ പൂവി, പി.​എം.​എ. ജബ്ബാർ, പ്രിയ പ്രകാശ് വാര്യർ എന്നിവയിൽ മാണിക്യമലരായ പൂവി എന്ന താൾ ശ്രദ്ധേയത നയം പാലിക്കുന്നതാണ്. ജബാർ എന്ന വ്യക്തിയുടെ ശ്രദ്ധേയത അദ്ദേഹം ഈ ഗാനത്തിനു മുമ്പും ശ്രദ്ധേയനാണൊ എന്നും ഈ ഗാനത്തിന് വേണ്ടി എന്തെങ്കിലും പ്രധാന പുരസ്കാരം നേടിയിട്ടുണ്ടൊ എന്നതൊ കൂടി ആശ്രയിച്ചിരിക്കും. അത് എതായാലും പ്രസ്തുത താളിൽ വ്യക്തമല്ല. പ്രിയാ വാര്യരും ശ്രദ്ധേയത പാലിക്കുന്നില്ല അതുകൊണ്ടാണ് ഇംഗ്ലീഷ് വിക്കിപീഡിയ നീക്കം ചെയ്തത്. ഈ താളുകളെ കുറിച്ചിട്ടുള്ള അവയുടെ സംവാദം താളിൽ രേഖപ്പെടുത്താവുന്നതാണ്. Akhiljaxxn (സംവാദം) 01:51, 5 സെപ്റ്റംബർ 2018 (UTC)
  • ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നു.

Malikaveedu (സംവാദം) 03:56, 5 സെപ്റ്റംബർ 2018 (UTC)

സമ്പത്തും അധികാരവും തൃശ്ശൂരിൽ നിന്നുള്ള ഒരു കാഴ്ച[തിരുത്തുക]

മായ്ക്കുക വിശ്വപ്രഭViswaPrabhaസംവാദം 05:41, 15 ഫെബ്രുവരി 2018 (UTC)

ശ്രദ്ധേയമായ ഗ്രന്ഥങ്ങളുടെ പരിധിക്കുള്ളിൽ വരുന്നില്ല. നിലവിലുള്ള ഈ താളിൽ കൊടുത്തിരിക്കുന്ന അവലംബങ്ങൾ ഒന്നും തന്നെ സ്വതന്ത്രമായി ശ്രദ്ധയത തെളിയിക്കുന്നത്തിന് പര്യാപ്തമല്ല.നിലവിലുള്ള അവലംബങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ സ്വന്തമായി ഒരു ലേഖനത്തിനുള്ള സാധ്യത കാണുന്നില്ല അതിനാൽ താൾ മായ്ക്കുക. വിശ്വപ്രഭViswaPrabhaസംവാദം 05:40, 15 ഫെബ്രുവരി 2018 (UTC)
വിശ്വേട്ടൻ ലേഖനത്തിലെ അവലംബങ്ങളിൽ ഒന്നും രണ്ടും ശ്രദ്ധേയത സാധൂകരിക്കുന്നതല്ലെ? ഇങ്ങനെയുള്ള പുസ്തകങ്ങളൾക്കായി നമ്മൾക്ക് നയം വല്ലതും ഉണ്ടൊ?. Akhiljaxxn (സംവാദം) 02:26, 26 ഫെബ്രുവരി 2018 (UTC)
@ഉ:Akhiljaxxn വിക്കിപീഡിയ:ശ്രദ്ധേയത/ വിക്കിപീഡിയ:ശ്രദ്ധേയത/ഗ്രന്ഥങ്ങൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:57, 26 ഫെബ്രുവരി 2018 (UTC)
ഒന്നിലധികം സ്വതന്ത്രസ്രോതസ്സുകളിൽ പരാമർശിക്കപ്പെട്ട കൃതിയാണി്ത് എന്ന് തോന്നുന്നു. ലേഖനത്തിലെ ഒന്ന് രണ്ട് അവലംബങ്ങൾ യാഥാക്രമം ദ ഹിന്ദു ടൈംസ് ഓഫ് ഇന്ത്യ എന്നിവയിൽ നിന്നുള്ളതാണ് Akhiljaxxn (സംവാദം) 10:10, 26 ഫെബ്രുവരി 2018 (UTC).
  • നീക്കം ചെയ്യുന്നതിനെ അനുകൂലിക്കുന്നു.

മാളികവീട് (സംവാദം) 15:25, 7 മാർച്ച് 2018 (UTC)

  • ഈ താൾ ദയാവധം അർഹിക്കുന്നു എന്നാണെന്റ് ഒരു വിചാരം. ഞാൻ തുടങ്ങിവച്ച ലേഖനം ഒരു തീരുമാനവുമാകതെ(കോമയിൽ) ഇരിക്കുന്നതിൽ വിഷമമുണ്ട്, അതിനു പുറമേ ബഹു: സുപ്രീം കോടതി എന്റെ അഭിപ്രായത്തെ ശരിവക്കുന്ന ഒരു വിധിയും പുറപ്പെടുവിച്ചിട്ടുണ്ടല്ലോ അതിനാൽ ഈ ലേഖനം നീക്കം ചെയ്യാൻ ഇതുതന്നെയാണ് ഏറ്റവും നല്ല സമയം :)
--AjayPayattuparambil (സംവാദം) 14:56, 14 മാർച്ച് 2018 (UTC)

കൈരളി സാംസ്കാരികവേദി ഗ്രന്ഥാലയം[തിരുത്തുക]

ശ്രദ്ധേയത ഇല്ല. വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്താനുള്ള പ്രാധാന്യവുമില്ല. നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു.--അരുൺ സുനിൽ കൊല്ലം (സംവാദം) 08:32, 24 മാർച്ച് 2018 (UTC)

ഗ്രന്ഥശാലാ സംഘത്തിൽ അംഗമായിട്ടുള്ള എല്ലാ ഗ്രന്ഥഥശാലകളും വിക്കിയിൽ വരട്ടെ. ശ്രദ്ധേയതാകടുംപിടിത്തം ഇതിൽ ഒഴിവാക്കണം. Shagil Kannur (സംവാദം) 08:29, 24 മാർച്ച് 2018 (UTC)
float പക്ഷേ ലേഖനം അവലംബങ്ങളോടെ കാര്യമായി വികസിപ്പിക്കണം. വിശ്വപ്രഭViswaPrabhaസംവാദം 08:39, 24 മാർച്ച് 2018 (UTC)

കടുംപിടിത്തമില്ല. വിക്കിപീഡിയ:പരിശോധനായോഗ്യത പ്രകാരം, ഏതെങ്കിലും മൂന്നാം കക്ഷി സ്രോതസ്സിൽ ഈ ഗ്രന്ഥശാലയെക്കുറിച്ച് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ടെങ്കിൽ അത് അവലംബമായി ചേർക്കുക. ഒരു അവലംബമെങ്കിലും ഉണ്ടെങ്കിൽ നിലനിർത്താം.--അരുൺ സുനിൽ കൊല്ലം (സംവാദം) 08:48, 24 മാർച്ച് 2018 (UTC)

ഒരു അവലംബം പോലുമില്ലാത്ത എത്രയോ ലേഖനങ്ങൾ വിക്കിയിൽ കിടക്കുന്നു! വൃത്തിയാക്കാനുള്ള ഫലകം ഇട്ട് ലേഖനം നിലനിർത്തണം. പുതിയ ഗ്രന്ഥശാലയാണ്. അവലംബങ്ങൾ ഉണ്ടായിവരുന്ന പക്ഷം അത് ചേർക്കപ്പെടും. മായ്ക്കാൻ മാത്രമായി അഡ്മിൻമാർ ഗവേഷണം നടത്തേണ്ടതില്ല. ഇത്തരത്തിൽ കേരളത്തിലെ മുഴുവൻ ഗ്രന്ഥശാലകളും വിക്കിയിലേക്ക് വരുത്താൻ പ്രോത്സാഹനം നൽകണം. വിക്കിപീഡിയ:പരിശോധനായോഗ്യത പ്രകാരം, ഏതെങ്കിലും മൂന്നാം കക്ഷി സ്രോതസ്സിൽ ഈ ഗ്രന്ഥശാലയെക്കുറിച്ച് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ടെങ്കിൽ അത് അവലംബമായി ചേർക്കുക എന്നതൊക്കെ ഗ്രന്ഥശാലകൾക്കും വിദ്യാലയങ്ങൾക്കും ഒഴിവാക്കണം. വിശ്വേട്ടൻ അഡ്മിൻമാർക്ക് നല്ലപാഠം പറഞ്ഞുകൊടുക്കണം. Shagil Kannur (സംവാദം) 14:36, 24 മാർച്ച് 2018 (UTC)

ഈ താൾ മായ്ക്കേണ്ടില്ല എന്നാണ് അഭിപ്രായം Malikaveedu (സംവാദം) 06:26, 6 സെപ്റ്റംബർ 2018 (UTC)