ഉള്ളടക്കത്തിലേക്ക് പോവുക

ചിറ്റൂർക്കാവ് ഭദ്രകാളിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചിറ്റൂർ കാവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ പാലക്കാട് ജില്ലയിൽ ചിറ്റൂർ ദേശത്ത് സ്ഥിതിചെയ്യുന്ന ഭഗവതിക്ഷേത്രമാണ് ചിറ്റൂർക്കാവ്[1]. അത്യുഗ്രദേവതയായ ശ്രീഭദ്രകാളി മുഖ്യപ്രതിഷ്ഠയായ ഈ ക്ഷേത്രത്തിൽ ഉപദേവതകളില്ല. വാസ്തവത്തിൽ രണ്ടുക്ഷേത്രങ്ങളടങ്ങിയ ഒരു സമുച്ചയമാണിത്. പ്രധാനക്ഷേത്രത്തിനുസമീപമായി പഴയന്നൂർക്കാവ് എന്നൊരു ക്ഷേത്രം കൂടിയുണ്ട്. ഇത് മൂലസ്ഥാനമായി കണക്കാക്കപ്പെടുന്നു. ഈ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷമാണ് കൊങ്ങൻ പട. കുംഭമാസത്തിൽ അമാവാസി കഴിഞ്ഞുവരുന്ന ആദ്യത്തെ തിങ്കളാഴ്ച നടക്കുന്ന ഈ ഉത്സവം, ചിറ്റൂർ പട്ടണത്തിന്റെ മുഴുവൻ ആഘോഷമായി കണക്കാക്കപ്പെടുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

അവലംബം

[തിരുത്തുക]
  1. "കൊങ്ങൻപട ഉത്സവത്തിന് കൊടിയേറി". keralakaumudi.com. 16 March 2019. Retrieved 16 ഡിസംബർ 2023.
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഐതിഹ്യമാല/ചിറ്റൂർകാവിൽ ഭഗവതി എന്ന താളിലുണ്ട്.