ബാലജനസഖ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അഖില കേരള ബാലജനസഖ്യം

കുട്ടികൾ കുട്ടികൾക്ക് വേണ്ടി തന്നെ പ്രവർത്തിക്കുന്ന കുട്ടികളുടെ സംഘടനയാണ് ബാലജനസഖ്യം[1]. ലോകമെമ്പാടും ഈ സംഘടനയുടെ പ്രാധാന്യം വലുത് തന്നെയാണ്. ബാലജനസംഖ്യം ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത് ഇലക്ഷൻ വഴിയാണ്. ആദ്യം യൂണിറ്റ് വഴി അവർ തിരഞ്ഞെടുക്കപ്പെടും. പിന്നീട് ഈ തിരഞ്ഞെടുക്കെപ്പെട്ടവർ അവരുടെ യൂണിറ്റിൽ പ്രവർത്തനമാരംഭിക്കുകയും തുടർന്ന് അവർ യൂണിയനിൽ തിരഞ്ഞെടുക്കാൻ അർഹരാവുകയും ചെയ്യും. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ടവർ പിന്നീട് അവരുടെ മേഖലയിലും തുടർന്ന് സംസ്ഥാനത്തിലെ സഖ്യംഗങ്ങൾ ആവുകയും ചെയ്യുന്നു.

ബാലജനസഖ്യം മോട്ടോ ' We Serve' അഥവാ ' ഞങ്ങൾ സേവിക്കുന്നു 'ആണ്.

ഇതിലെ ഭാരവാഹികൾ ഒരുപാട് പരിപാടികൾ അവരുടെ സഖ്യം പ്രതിനിധികൾ വഴി സംഘടിപ്പിക്കും. അതിൽ കുട്ടികൾ പങ്കെടുക്കുകയും അതുവഴി അവരുടെ സർഗകലയും കഴിവുകളും വർധിക്കുകയും ചെയ്യും. മലയാള നാടിന്റെ നന്മയുടെ പ്രകാശമായി മാറിയ സംഘടനയാണ് ബാലജനസഖ്യം. കരുണയുടേയും സ്നേഹത്തിേന്റെയും സ്പർശനം കൊണ്ട് സമൂഹത്തെ വെളിച്ച ത്താൽ പ്രകാശപൂരിതമാക്കാൻ കഴിയും എന്നത് അസംശയമാണ്.

മനുഷ്യ പുരോഗത്തിക്ക്‌ അടിസ്ഥാനമായ ശാശ്വതമൂല്യങ്ങൾക്ക് വേണ്ടിയാണ് മലയാള മനോരമ പത്രാധിപർ K.C Maman Mappila സഖ്യത്തിന് രൂപം നൽകിയത്. ഈശ്വരഭക്തി, രാജ്യസ്നേഹം , പൊതുജനസേവനം എന്നിവയാണ് സഖ്യത്തിന്റെ പ്രവർത്തനാടിസ്ഥാനം.

സേവന മനോഭാവമുള്ള ഭാരവാഹികളാണ് സംഖ്യത്തിന്റെ അടിത്തറ. അതിലെ പ്രധാന തൂണുകളാണ് പ്രതിനിധികൾ . അവരുടെ പങ്ക് വളരെ വലുതാണ്.

  1. "അഖിലകേരള ബാലജനസഖ്യം: ചരിത്രത്തിനൊപ്പം, കാലത്തിനു മുൻപേ ഈ ബാലമുന്നേറ്റം". manoramaonline.com. 4 February 2019. Retrieved 16 ഡിസംബർ 2023.
"https://ml.wikipedia.org/w/index.php?title=ബാലജനസഖ്യം&oldid=4003973" എന്ന താളിൽനിന്ന് ശേഖരിച്ചത്