വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഏഷ്യൻ യൂണികോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏഷ്യൻ യൂണികോൺ[തിരുത്തുക]

ഏഷ്യൻ യൂണികോൺ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)

പരിശീലനക്ലാസ്സിലെ പരീക്ഷണം. അടിസ്ഥാനവിവരങ്ങളോ അവലംബമോ ഇല്ല. --- Vijayan Rajapuram {വിജയൻ രാജപുരം} 11:23, 11 ഡിസംബർ 2023 (UTC)[മറുപടി]

നിലനിർത്തുന്നു, അൽപ്പം മെച്ചപ്പെടുത്തിയിട്ടുണ്ട്--Meenakshi nandhini (സംവാദം) 14:49, 15 ഡിസംബർ 2023 (UTC)[മറുപടി]

  • @Meenakshi nandhini:, എന്ത് മെച്ചപ്പെടുത്തലാണ് ലേഖനത്തിൽ വരുത്തിയിട്ടുള്ളത്? അടിസ്ഥാനവിവരങ്ങൾ ഒന്നുമില്ല. //നിലനിർത്തുന്നു, അൽപ്പം മെച്ചപ്പെടുത്തിയിട്ടുണ്ട്-// എന്ന് കുറിപ്പെഴുതിയാൽ മെച്ചപ്പെടുത്തലാവുമോ? വളരെ വലിയ ഒരു ലേഖനത്തിന്റെ ചെറിയൊരു ഖണ്ഡികമാത്രം വിവർത്തനം ചെയ്ത് ചേർത്ത് ലേഖനം നിലനിർത്തുകയോ? ഈ ലേഖനം വായിച്ചാൽ ഏഷ്യൻ യൂണികോൺ എന്താണെന്ന് വായനക്കാരന് മനസ്സിലാവുമോ? എന്തിനാണ് ഇത്തരം ലേഖനങ്ങൾ? ഇതാണോ ഒരു വിജ്ഞാനകോശത്തിലെ ലേഖനം?

ലേഖനം മെച്ചപ്പെടുത്തുകയോ അതിന് തയ്യാറല്ലെങ്കിൽ നീക്കിയ മായ്ക്കൽഫലകം പുനഃസ്ഥാപിക്കുകയോ ചെയ്യണം എന്നഭ്യർത്ഥിക്കുന്നു. അല്ലാത്തപക്ഷം, കാര്യനിർവ്വാഹക പദവി ദുരുപയോഗം ചെയ്തതായി രേഖപ്പെടുത്തലാവും അതെന്ന് മനസ്സിലാക്കേണ്ടിവരും. വിക്കിപീഡിയയുടെ ഉത്തമതാൽപര്യം മുൻനിർത്തി താങ്കൾ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇവിടെയും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 16:08, 16 ഡിസംബർ 2023 (UTC)[മറുപടി]

മാഷെ, ഈ ലേഖനം മായ്ക്ക്കേണ്ടതില്ലല്ലോ. നിലനിൽപ്പുള്ള ലേഖനവും രണ്ടുവരിയും ടാക്സോബോക്സും അവലംബങ്ങളുമൊക്കെയുണ്ട്.ഇംഗ്ലീഷ് വിക്കിപോലെ ഉള്ളടക്കമില്ല എന്നത് മായ്ക്കാനുള്ള ഒരു കാരണമല്ല. അതിനു അപൂർണ്ണഫലകം/സ്റ്റബ് ടാഗ് ചേർത്താൽ മാത്രം മതിയാകും. കൂടാതെ ഇത് ഒരു വിദ്യാലയത്തിലെ ഒരു പരിശീലനപരിപാടിയുടെ ഭാഗമായി ഉണ്ടാക്കിയ ഒരു ലേഖനമാണ്. കുറച്ചധികം സമയം കുട്ടികൾക്ക് കൊടുക്കുന്നതിൽ തെറ്റില്ല. --Manoj Karingamadathil (Talk) 20:36, 16 ഡിസംബർ 2023 (UTC)[മറുപടി]
  • @Manojk: അന്നത്തെ പരിശീലനഭാഗമായി സൃഷ്ടിച്ചവയായതുകൊണ്ടുതന്നെയാണ് ലേഖനങ്ങൾ ഉടൻ മായ്ക്കാതെ ടാഗ് ചെയ്ത് നിർത്തിയത്. പരിശീലനം കഴിഞ്ഞ് ദിവസമൊന്നുകഴിഞ്ഞിട്ടും ഇവ പട്രോൾ ചെയ്യുകപോലും ഇല്ലാതെ അനാഥമാക്കിവിട്ടത് ശരിയോ? തലക്കെട്ടിലെ പിഴവെങ്കിലും ശ്രദ്ധിക്കേണ്ടതല്ലേ? ഒരേ ഉള്ളടക്കത്തിൽ രണ്ടു ലേഖനങ്ങൾ കണ്ടു. പട്രോൾ ചെയ്യുമ്പോൾ എന്തുചെയ്യും, അക്ഷരത്തെറ്റുകളും മറ്റും കണ്ടാൽ ശരിയാക്കി വിടാനല്ലേ സാധിക്കൂ, കുറച്ചെണ്ണം അങ്ങനെ ചെയ്തു. മുഴുവൻ തിരുത്തിയെഴുത്ത് പ്രായോഗികമാണോ?

ലേഖനങ്ങൾ പരമാവധി നിലനിർത്തണം എന്നുതന്നെയാണ് നിലപാട്. അക്കാരണത്താൽത്തന്നെയാണ് SD ചേർക്കാതെ ഇത്തരം ലേഖനങ്ങളെല്ലാം ചർച്ചയ്ക്ക് നൽകുന്നത്. അപ്പോഴാണ് അത്യാവശ്യവിവരങ്ങളെങ്കിലും ലഭിക്കുന്നത്. ലേഖനം നിലനിർത്തുന്നതിലല്ല, അതിനുള്ള കുറുക്കുവഴികളാണ് പ്രശ്നം. അടിസ്ഥാനവിവരങ്ങളില്ലാതെ ലേഖനങ്ങൾ സൃഷ്ടിക്കുന്നതാണ് പ്രശ്നം. നിരവധി ലേഖനങ്ങളാണ്, ഇങ്ങനെ, പരീക്ഷണം പോലെ ചേർക്കപ്പെടുന്നത്. ഇംഗ്ലീഷ് ലേഖനം അപ്പാടെ പരിഭാഷപ്പെടുത്തണം എന്നൊന്നും ആരും നിർബന്ധിക്കുന്നില്ല, പക്ഷേ, അത്യാവശ്യവിവരങ്ങൾ വേണ്ടേ? വായിച്ചുമനസ്സിലാക്കാവുന്ന വാക്യഘടനവേണ്ടേ? ആരാണിതൊക്കെ തിരുത്തി ശരിയാക്കുക? പട്രോളിങ്ങിനുപോലും പ്രവർത്തകരില്ലാത്ത അവസ്ഥയിലാണ് മലയാളം വിക്കിപീഡിയ. പിന്നാരാണ് നെടുങ്കൻ ലേഖനങ്ങൾ തിരുത്തിശരിയാക്കുക? ഇത്തരം കുറിപ്പുകളാണ് ഒരു വിജ്ഞാനകോശത്തിന് വേണ്ടത് എന്നാണെങ്കിൽ, മറ്റൊന്നും പറയാനില്ല. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നുവെങ്കിലല്ലേ പറയേണ്ടിവരികയുള്ളൂ, ഇനിമുതൽ, ശ്രദ്ധിക്കാതിരിക്കാം. നമസ്ക്കാരം. -- --Vijayan Rajapuram {വിജയൻ രാജപുരം} 04:27, 17 ഡിസംബർ 2023 (UTC)[മറുപടി]

ശരിയാണ്, ആവശ്യത്തിനു സന്നദ്ധപ്രവർത്തകരില്ലാത്ത വലിയൊരു പ്രശ്നം വിക്കി സമൂഹം അഭിമുഖീകരിക്കുന്നുണ്ട്. പക്ഷെ ഇത്തരം നിലനിർത്താൻ സാധ്യതയുള്ള ലേഖനങ്ങൾ ഒന്ന് ക്ലീനപ്പാക്കി ആവശ്യത്തിനു ഫലകവും ഇട്ട് നിലനിർത്തുന്നതിൽ തെറ്റില്ല. വിക്കിയിലേക്കുള്ള പരിശീലനപരിപാടിയ്ക്ക് വിക്കിഗ്രന്ഥശാല പോലെയുള്ള മറ്റ് മാർഗ്ഗങ്ങൾ ശരിയാക്കി എടുക്കേണ്ടിയിരിക്കുന്നു. നിർമ്മിക്കുന്ന ലേഖനത്തിന്റെ പൂർണ്ണ ഉത്തരവാധിത്വം സംഘാടകർ ഏറ്റെടുക്കുന്നതും നല്ലതാണ്. വിദ്യഭ്യാസസ്ഥാപനങ്ങളുമായി ചേർന്ന് ഇത്തരം കൂടുതൽ പദ്ധതികൾക്കുള്ള സാധ്യതകൾക്ക് ശ്രമിക്കുകയും വേണം.--Manoj Karingamadathil (Talk) 13:53, 18 ഡിസംബർ 2023 (UTC)[മറുപടി]