അരിക്കൊമ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അരിക്കൊമ്പൻ(നോവൽ)[തിരുത്തുക]

ശിവപ്രസാദ് പാലോട് എഴുതിയ നോവലാണ് അരിക്കൊമ്പൻ. ഇടുക്കി ചിന്നക്കനാൽ പ്രദേശത്തെ ഗോത്ര വർഗ, കുടിയേറ്റ ജനതയുടെ സാമൂഹിക, സാംസ്കാരിക ജീവിതം അനാവരണം ചെയ്യുകയാണ് നോവൽ. പാരിസ്ഥിതിക ആഘാതത്തിലേക്കും പ്രകൃതി ചൂഷണത്തെക്കുറിച്ചും അരിക്കൊമ്പൻ എന്ന കാട്ടാനയുടെ ജീവിതത്തിലൂടെ നോവൽ വെളിച്ചം വീശുന്നു. പാലക്കാട് ആപ്പിൾ ബുക്സാണ് പ്രസാധകർ.

Book Cover
പുസ്തകം പുറംചട്ട

അരിക്കൊമ്പൻ[തിരുത്തുക]

  ഏകദേശം 30 വയസ് പ്രായമുള്ള കാട്ടാനയാണ് അരിക്കൊമ്പൻ. ഒരു വയസ് മാത്രം പ്രായമുള്ള സമയത്താണ് മൂന്നാറിലെ ചിന്നക്കനാലിൽ രോഗിയായ അമ്മയ്‌ക്കൊപ്പമാണ് ആദ്യമായി അരിക്കൊമ്പനെ കണ്ടതെന്ന് ചിന്നക്കനാൽ പ്രദേശവാസികൾ പറയുന്നു.ഇഷ്ട വിഭവം അരി ആയതിനാലാണ് അരിക്കൊമ്പൻ എന്ന പേര് വീണത്. അരിയുടെ മണം പെട്ടന്ന് തിരിച്ചറിയാനുള്ള കഴിവ് അരിക്കൊമ്പനുണ്ട്. അരി കിട്ടാൻ വേണ്ടി വീടുകളും റേഷൻ കടകളും ആക്രമിക്കുകയും ചിന്നക്കനാലിലെ കോളനികളിൽ അരിക്കൊമ്പൻ കയറിയിറങ്ങിയിരുന്നു. രാത്രി വാതിലുകളും ജനലുകളും പൊളിച്ച് അകത്ത് കടക്കുന്ന ശീലം വരെ അരിക്കൊമ്പന് ഉണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി ചിന്നക്കനാൽ പ്രദേശത്ത് അരിക്കൊമ്പന്റെ ആക്രമണം അതീവ രൂക്ഷമായിരുന്നു. പിന്നീട് മയക്കുവെടി വെച്ച് ആദ്യം മേദകാനത്തേക്കും പിന്നീട് തമിഴ് നാട് മുത്തുക്കുളി വനത്തിലേക്കും കാടുമാറ്റി.

കഥാപരിസരം[തിരുത്തുക]

അത് നല്ലാ ഇരുന്നാ അതുവേ നല്ലത് താൻ. അത് കൊഞ്ചം കായപ്പെട്ടിരിക്ക്.. അതിന് കൊഞ്ചം മരുന്ത് പോട്ടാല്ലാ നല്ലാരുക്കും. അത് നല്ലാ വാഴണം. നമുക്കും വാഴ വേണം. അത് താൻ ആശൈ.അത് താൻ നിമ്മതി. ഇത്രേം കാടുണ്ടായിട്ട് എത്ര സെന്റ് ഭൂമി ആനയ്ക്ക് ഭക്ഷണത്തിനായി നീക്കി വച്ചിട്ടുണ്ട്..തോക്കുമായി ഇങ്ങോട്ട് വന്ന് വെടി വച്ചാൽ മാത്രം പോരല്ലോ..അത് പോയി നല്ലാ ഇരുക്കട്ടും വാക്കാളർകൾക്ക് എലഷൻ കയിഞ്ഞാ വെലയില്ല. വോട്ട് പോട്ട് കയിഞ്ഞാ പിന്നെയാരും തിരിഞ്ഞു നോക്കാത്. അപ്പോ ഒാട്ടില്ലാത്ത യാനൈ കാര്യം പറയ വേണ്ട. എന്റെ അപ്പനപ്പൂമ്മന്മാര് പാടീന്ന ഒരു പാട്ടുണ്ട്. ഇപ്പോഴും അതേ നെല താൻ. ഇവിടത്തെ കാട്ടുമക്കൾക്കും മൃഗത്തിനും തിന്നാനൊന്നുമില്ല, കുടിക്കാൻ വെള്ളവുമില്ല, കെടക്കാൻ പിറന്ന മണ്ണുമില്ല. കാക്കാൻ ദൈവം പോലുമില്ല.

കാട്ടുവാസി മക്കാളു

എന്തു പാപം ചെഞ്ചോമീ

ഏതു പാപം ചെഞ്ചുമീ

സവരി മലേ മണ്ണുടയ

പടച്ചോർ‍ മണ്ണു ഭൂമി മണ്ണു

ഭൂമി മണ്ണു ഭൂമി ദൈവം

ചാപ്ടും ചാതും ഇല്ലല്ലവോ

കെടക്ക മണ്ണുമില്ലല്ലവോ

കുടിക്കത്തണ്ണി ഇല്ലല്ലവോ

പടുക്ക മണ്ണുമില്ലല്ലവോ

എന്ന് കഥാപാത്രമായ ഗോത്രമൂപ്പന്റെ ഗാനത്തിലാണ് നോവൽ അവസാനിക്കുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അരിക്കൊമ്പൻ&oldid=4078174" എന്ന താളിൽനിന്ന് ശേഖരിച്ചത്