മനോജ് വെങ്ങോല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മലയാളത്തിലെ കഥാകൃത്തും മാധ്യമ പ്രവർത്തകനുമാണ് മനോജ് വെങ്ങോല. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വദേശി. പൊറള്, പെരുമ്പാവൂർ യാത്രിനിവാസ്, ആഫ്രിക്കൻ ഒച്ചുകളുടെ വീട് എന്നിവ ശ്രദ്ധേയമായ കഥകൾ.

ജീവിതരേഖ[തിരുത്തുക]

1976 മെയ് 10 ന് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് വെങ്ങോല മേപ്രത്തുപടിയിൽ ജനനം. പിതാവ്: കെ.ജി.കൃഷ്ണൻകുട്ടി. മാതാവ്: വത്സല. ഓണംകുളം പി.ബി.സ്‌കൂൾ, പെരുമ്പാവൂർ ആശ്രമം ഹൈസ്‌കൂൾ, ആലുവ യു.സി.കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. ജേണലിസം ആൻഡ് മാസ് കമ്മ്യുണിക്കേഷനിൽ ബിരുദാനന്തര ബിരുദം. മംഗളം പബ്ലിക്കേഷൻസിൽ സബ് എഡിറ്ററായി ജോലി ചെയ്തിരുന്നു. ഇപ്പോൾ മീഡിയ സിറ്റിയിൽ എക്സിക്യുട്ടീവ് എഡിറ്റർ. വിദ്യാഭ്യാസകാലം തൊട്ടേ ആനുകാലികങ്ങളിൽ എഴുതുന്നു. ഭാര്യ: അമ്പിളി, മകൾ: താമര.

കൃതികൾ[തിരുത്തുക]

● വെയിൽ വിളിക്കുന്നു ● പറയപ്പതി ● പൊറള് ● പെരുമ്പാവൂർ യാത്രിനിവാസ്.(കഥാസമാഹാരങ്ങൾ)

● പായ:പുസ്തകങ്ങൾ,മനുഷ്യർ,ജീവിതം. (ഓർമ്മകൾ)

പുരസ്‌കാരങ്ങൾ[തിരുത്തുക]

തൃഷ്ണ സർഗ്ഗവേദി സാഹിത്യപുരസ്കാരം, എ. ടു. ഇസഡ് സെന്റർ ഫോർ സോഷ്യൽ & കൾച്ചറൽ ആക്റ്റിവിറ്റീസ് അവാർഡ്, സ്വാതന്ത്ര്യ സമരസേനാനി പി.എ. സുകുമാരൻ സ്മാരക മാദ്ധ്യമപുരസ്കാരം, സി. അയ്യപ്പൻ സ്മാരക കഥാപുരസ്കാരം, തിരുനല്ലൂർ സാഹിത്യപുരസ്കാരം, തകഴി സാഹിത്യ പുരസ്കാരം, ടി.കെ.സി.വടുതല ജന്മശതാബ്‌ദി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

1.https://www.mathrubhumi.com/books/reviews/poralu-book-manoj-vengola-malayalam-writer-1.8086705

2.https://www.manoramaonline.com/literature/literaryworld/2021/01/16/talk-with-writer-manoj-vengola.html

3.https://www.youtube.com/watch?v=65Rohw8lp_s

4.https://www.youtube.com/watch?v=b4J7ysYf_QU

5.https://www.samakalikamalayalam.com/malayalam-vaarika/story/2021/Sep/05/story-written-by-manoj-vengola-130004.html

6.https://www.manoramaonline.com/literature/literaryworld/2021/01/16/talk-with-writer-manoj-vengola.html

7.https://www.manoramaonline.com/literature/literaryworld/2022/09/09/ezhuthonam-special-story-by-manoj-vengola.html

8.https://m.facebook.com/groups/pusthakakkada/permalink/2433882089988693/?locale=hi_IN

9.https://www.samakalikamalayalam.com/malayalam-vaarika/story/2023/Apr/29/story-written-by-manoj-vengola-176477.html

10.https://athmaonline.in/the-readers-view-2/

11.https://navamalayali.com/2015/12/16/parayappathi-story-manojvengola/

12.https://www.youtube.com/watch?v=zIKkI8pLu6Y

"https://ml.wikipedia.org/w/index.php?title=മനോജ്_വെങ്ങോല&oldid=4081156" എന്ന താളിൽനിന്ന് ശേഖരിച്ചത്