ഉള്ളടക്കത്തിലേക്ക് പോവുക

രാഹുൽ മാങ്കൂട്ടത്തിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാഹുൽ മാങ്കൂട്ടത്തിൽ
കേരള നിയമസഭയിലെ അംഗം
പദവിയിൽ
2024-തുടരുന്നു
മുൻഗാമിഷാഫി പറമ്പിൽ
മണ്ഡലംപാലക്കാട്
യൂത്ത് കോൺഗ്രസ്, സംസ്ഥാന പ്രസിഡന്റ്
പദവിയിൽ
2023 നവംബർ 15 - 21 ഓഗസ്റ്റ് 2025
മുൻഗാമിഷാഫി പറമ്പിൽ
പിൻഗാമിഒ.ജെ.ജനീഷ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1989-11-12) 12 നവംബർ 1989 (age 36) വയസ്സ്)
അടൂർ, പത്തനംതിട്ട ജില്ല
രാഷ്ട്രീയ കക്ഷി
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്(2006-2025)
പങ്കാളിun-married
As of 4 ഡിസംബർ, 2025
ഉറവിടം: മലയാള മനോരമ

കേരളത്തിൽനിന്നുള്ള രാഷ്ട്രീയ പ്രവർത്തകനാണ് രാഹുൽ മാങ്കൂട്ടത്തിൽ (ജനനം:12 നവംബർ 1989). 2024 നവംബർ 23 മുതൽ പാലക്കാട് നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗമാണ് രാഹുൽ. 2023 മുതൽ 2025 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു.[1] യൂത്ത് കോൺഗ്രസ്, കെ.എസ്.യു. സംഘടനകളുടെ സംസ്ഥാന ജനറൽ സെക്രട്ടറി, കെ.എസ്.യുവിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[2][3][4] സ്ത്രീപീഡന കേസിൽ ഇരയായ യുവതി രണ്ടാംതവണയും പരാതി നൽകിയതോടെ 2025 ഡിസംബർ 4ന് രാഹുൽ മാങ്കൂട്ടത്തിലെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കി. കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച് കേരള നിയമസഭയിൽ അംഗമായിരിക്കെ പാർട്ടിയിൽ നിന്നും പുറത്താക്കിയ ആദ്യത്തെ നിയമസഭാംഗം കൂടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ. [5]

ജീവിതരേഖ

[തിരുത്തുക]

ഇന്ത്യൻ കരസേനയിലെ ഓഫീസറായിരുന്ന എസ്. രാജേന്ദ്ര കുറുപ്പിന്റേയും ബീനയുടേയും ഇളയ മകനായി 1989 നവംബർ 12 ന് പത്തനംതിട്ട ജില്ലയിലെ അടൂരിൽ മുണ്ടപ്പള്ളി ആറ്റുവിളാകത്ത് വീട്ടിൽ ജനനം. രജനി മൂത്ത സഹോദരിയാണ്.

അടൂർ തപോവൻ സ്കൂൾ, പന്തളം സെൻ്റ് ജോൺസ് പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ രാഹുൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്ന് ബിരുദവും ഡൽഹി സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. നിലവിൽ കോട്ടയം എം.ജി.യൂണിവേഴ്സിറ്റിയിൽ ഗവേഷക വിദ്യാർഥിയാണ്.[6]

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

കോളേജ് വിദ്യാർഥിയായിരിക്കെ 2006-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കെ.എസ്.യു. വിൽ അംഗമായതോടെയാണ് രാഹുലിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. കോൺഗ്രസിന്റെ വിദ്യാർഥി-യുവജന സംഘടനകളിൽ പ്രവർത്തിച്ച് സംസ്ഥാനത്ത് കോൺഗ്രസിന്റെ പ്രധാന വക്താവായി ഉയർന്ന രാഹുൽ 2023-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഷാഫി പറമ്പിൽ സ്ഥാനമൊഴിഞ്ഞപ്പോൾ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് ഷാഫി പറമ്പിൽ വിജയിച്ചതിനെ തുടർന്ന് നിയമസഭാംഗത്വം രാജി വച്ചപ്പോൾ 2024 നവംബർ 20ന് നടന്ന പാലക്കാട് നിയമസഭ ഉപ-തിരഞ്ഞെടുപ്പിൽ വിജയിച്ചു.[7] സ്ത്രീപീഡന കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്ന് 2025 ഡിസംബർ 4ന് കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കി.[8]

പ്രധാന പദവികളിൽ

  • 2025 : കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കി
  • 2024: നിയമസഭാംഗം, പാലക്കാട്
  • 2023-2025: യൂത്ത് കോൺഗ്രസ്, സംസ്ഥാന പ്രസിഡന്റ്
  • 2020: കെ.പി.സി.സി, അംഗം
  • 2020: യൂത്ത് കോൺഗ്രസ്, സംസ്ഥാന ജനറൽ സെക്രട്ടറി
  • 2020: കെ.എസ്.യു, സംസ്ഥാന ജനറൽ സെക്രട്ടറി
  • 2016: എൻ.എസ്.യു.ഐ, ദേശീയ സെക്രട്ടറി
  • 2011: കെ.എസ്.യു, ജില്ലാ പ്രസിഡൻറ്, പത്തനംതിട്ട
  • 2007: കെ.എസ്.യു, അടൂർ നിയോജക മണ്ഡലം പ്രസിഡൻ്റ്
  • 2007: യൂത്ത് കോൺഗ്രസ്, പെരിങ്ങനാട് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ്
  • 2006: കെ.എസ്.യു അംഗം[9][10][11]

സ്വകാര്യ ജീവിതം

[തിരുത്തുക]

രാഷ്ട്രീയ പ്രവർത്തനത്തിനു പുറമേ, രാഹുൽ വിവിധ ബിസിനസ് സംരംഭങ്ങളിലും ഏർപ്പെട്ടിരിക്കുന്നു. പുരുഷന്മാർക്കുള്ള ഒരു ബ്യൂട്ടി പാർലർ സ്വന്തമാക്കിയിട്ടുള്ള അദ്ദേഹത്തിന് ഒരു മെഡിക്കൽ ഷോപ്പിലും കുട്ടികളുടെ വസ്ത്രശാലയിലും പങ്കാളിത്തമുണ്ട് . ഒരു മിൽമ ഏജൻസിയും അദ്ദേഹം നടത്തുന്നു. [12]

വിവാദങ്ങൾ

[തിരുത്തുക]

2025 ഓഗസ്റ്റ് 21-ന്, മലയാള നടി റിനി ആൻ ജോർജ്ജ് ഒരു "യുവ രാഷ്ട്രീയക്കാരൻ" തനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച് ഒരു ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്ന് ആരോപിച്ചതിനെത്തുടർന്ന്[13][14] രാഹുൽ സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു.[15] അവർ അദ്ദേഹത്തിന്റെ പേര് പറഞ്ഞില്ലെങ്കിലും, വാർത്താ കവറേജിൽ മാദ്ധ്യമങ്ങൾ ഈ ആരോപണത്തെ രാഹുലുമായി ബന്ധപ്പെടുത്തി. ഈ ആരോപണം നിഷേധിച്ച രാഹുൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കില്ലെന്ന് പറഞ്ഞു. [16] തുടർന്നുള്ള വെളിപ്പെടുത്തലുകളിൽ, രാഹുൽ തന്നോട് "ബലാത്സംഗ ഫാന്റസികൾ" പങ്കുവെച്ചതായും തന്നെ "ബലാത്സംഗം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന്" പറഞ്ഞതായും ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അവന്തിക വിഷ്ണു ആരോപിച്ചു.[17][18][19] ഒരു സ്ത്രീ ഗർഭം ഇല്ലാതാക്കാൻ രാഹുൽ പ്രേരിപ്പിക്കുന്നതായി ആരോപിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് പ്രചരിച്ചതായി വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാഹുൽ അതിന്റെ ആധികാരികതയെ ചോദ്യം ചെയ്തു. കൂടാതെ ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിൽ പരാതിയിൽ നിയമോപദേശം തേടുകയാണെന്ന് കൊച്ചി പോലീസ് പറഞ്ഞു.[20][21] കോൺഗ്രസ് ഈ വിഷയത്തിൽ ഒരു ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. രാഹുലിനെ പുറത്താക്കണമെന്ന് എതിരാളികളിൽ നിന്നുള്ള വ്യാപകമായ ആഹ്വാനങ്ങൾ ഉണ്ടായി. പക്ഷെ രാഹുലിന്റെ നിയമസഭാ സ്ഥാനം ഒഴിയാൻ കോൺഗ്രസ് ആവശ്യപ്പെട്ടില്ല.[22][23]

അവലംബങ്ങൾ

[തിരുത്തുക]
  1. "Kerala MLA Rahul Mamkoottathil quits as State Youth Congress president amid misconduct allegations". thehindu.com. thehindu.com. 2025-08-21. Retrieved 2025-08-23.
  2. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്
  3. യൂത്ത് കോൺഗ്രസ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു
  4. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, ഔദ്യോഗിക തീരുമാനമായി
  5. https://www.manoramaonline.com/news/latest-news/2025/12/04/rahul-mamkootathil-anticipatory-bail-updates.html
  6. "സ്ത്രീകളുടെ ആരോപണത്തിൽ പിടിവിട്ട് രാഹുൽ മാങ്കൂട്ടത്തിൽ; ഒടുവിൽ മുഖം നഷ്ടപ്പെട്ട് രാജി" (in ഇംഗ്ലീഷ്). 2025-08-21. Retrieved 2025-08-22.
  7. "നെഞ്ചിടിപ്പേറ്റി 14 റൗണ്ടുകൾ, ഒടുവിൽ ഷാഫിയെയും 'ഓവർടേക്ക്' ചെയ്ത് രാഹുൽ; റെക്കോർഡ് ജയം– ഗ്രാഫിക്സ്". Retrieved 2024-11-23.
  8. https://www.reporterlive.com/topnews/kerala/2025/12/04/congress-expelled-rahul-mankoottathil-mla-from-primary-membership
  9. രാഹുൽ മാങ്കൂട്ടത്തിൽ അഭിമുഖം, മനോരമ ഓൺലൈൻ
  10. സംഘടനയുടെ ചോരയും നീരുമായ വോട്ടുകൾ, നന്ദി അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
  11. "അപരൻമാരായി 'രണ്ട് രാഹുൽ', സുധീരന്റെ അനുഭവമുണ്ടായില്ല; ജയിച്ചു കയറി രാഹുൽ". Retrieved 2024-11-23.
  12. Onmanorama (31 October 2024). "Former HSBC techie, doc-turned-IAAS and St Stephen's alumnus add glitter to Kerala's bypolls". Archived from the original on 25 November 2024. Retrieved 25 November 2024.
  13. Staff, T. N. M. (2025-08-21). "Malayalam actor alleges young politician sent her offensive messages, refuses to name him" (in ഇംഗ്ലീഷ്). Retrieved 2025-08-24.
  14. "Malayalam actor accuses Kerala politician of sending her offensive messages" (in ഇംഗ്ലീഷ്). Retrieved 2025-08-24.
  15. "Day after actor Rini Ann George alleged politician invited her to hotel room, Rahul Mamkootathil, rising star of Kerala Congress, quits post" (in ഇംഗ്ലീഷ്). 2025-08-22. Retrieved 2025-08-24.
  16. "Day after actor Rini Ann George alleged politician invited her to hotel room, Rahul Mamkootathil, rising star of Kerala Congress, quits post". The Indian Express. 21 August 2025. Retrieved 23 August 2025.
  17. "Fresh Trouble For Congress MLA As Trans Woman Says He Wanted To 'Rape' Her". ndtv.com. Retrieved 2025-08-25.
  18. "'Kerala Congress MLA Messaged Me On Telegram, Asked For Sex': Trans Woman". NDTV. 22 August 2025. Retrieved 23 August 2025.
  19. "'He said he wants to rape me': Kerala Congress MLA Rahul Mamkootathil faces fresh allegations". Mint. 22 August 2025. Retrieved 23 August 2025.
  20. "Why Congress leadership pushed for Rahul Mamkootathil's resignation". The News Minute. 21 August 2025. Retrieved 23 August 2025.
  21. "'Forced woman to abort': Why Kerala Police has not acted on complaint against Congress MLA Rahul Mamkootathil". Mathrubhumi (English). 22 August 2025. Retrieved 23 August 2025.
  22. "Rahul Mamkootathil—Congress's young popular face in eye of a storm amid sexual misconduct backlash". ThePrint. 22 August 2025. Retrieved 23 August 2025.
  23. "Rahul Mamkootathil misconduct allegations: Sensing trouble, Congress acts swiftly". The Times of India. 23 August 2025. Retrieved 23 August 2025.
"https://ml.wikipedia.org/w/index.php?title=രാഹുൽ_മാങ്കൂട്ടത്തിൽ&oldid=4588986" എന്ന താളിൽനിന്ന് ശേഖരിച്ചത്