എം പ്രഭാകരൻ തമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.പ്രഭാകരൻ തമ്പി
ജനനം1934 ഒക്ടോബർ 20 ന് ബ്രിട്ടീഷ് ഇന്ത്യയിലെ, തിരുവിതാംകൂർ രാജ്യമായ മയ്യനാട് (ഇന്നത്തെ കൊല്ലം ജില്ല, കേരളം, ഇന്ത്യ)
മരണം1934 ഒക്ടോബർ 20 ന് ബ്രിട്ടീഷ് ഇന്ത്യയിലെ, തിരുവിതാംകൂർ രാജ്യമായ മയ്യനാട് (ഇന്നത്തെ കൊല്ലം ജില്ല, കേരളം, ഇന്ത്യ)
ജീവിതപങ്കാളി(കൾ)സുമം എസ് (വി.1965)
കുട്ടികൾസിനീഷ് പി, സോണി പി, റാണിയാ പി

എം.പ്രഭാകരൻ തമ്പി (20 ഒക്ടോബർ 1934 - 12 സെപ്റ്റംബർ 2022) അധ്യാപകനായും, പ്രധാനധ്യാപകനായും, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് റിസോഴ്‌സ് പേഴ്സണായും, ഒരെഴുത്തുകാരനായും, മനുഷ്യസ്‌നേഹിയായും, സാമൂഹിക പ്രവർത്തകനായും പ്രവർത്തിച്ച ഒരാളായിരുന്നു. നിരവധി പുസ്തകങ്ങൾ, ഉപന്യാസങ്ങൾ, ചെറുകഥകൾ, ജീവചരിത്രങ്ങൾ, യാത്രാവിവരണങ്ങൾ, ശാസ്ത്രവിമർശനങ്ങൾ, എന്നിവയും അദ്ദേഹത്തിന്റെ സംഭാവനയിൽ ഉൾപ്പെടുന്നു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

Prabhakaran Thampi(2011) - At Sahodaran Ayyappan Award
Prabhakaran Thampi at the Panikkasseri Book Release, 2007

1934 ഒക്ടോബർ 20 ന്, ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ കൊല്ലം ജില്ലയിലെ മയ്യനാട്ടിൽ ശ്രീ മാധവൻ മുതലാളിയുടേയും (സാമൂഹ്യ പ്രതിബദ്ധതയും സത്യസന്ധതയും ഉള്ള സംരംഭകർക്ക് തിരുവിതാംകൂർ മഹാരാജാവ് നൽകുന്ന ഒരു പദവിയാണ് "മുതലാളി പട്ടം") ശ്രീമതി ശാരദയുടേയും മകനായാണ് ശ്രീ പ്രഭാകരൻ തമ്പി ജനിച്ചത്. ആദ്യകാലങ്ങളിൽ, കൃഷി, കയർ വൃവസായം, നാളികേര സംസ്കരണം എന്നിവയിൽ പിതാവിനെ സഹായിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. പ്രാഥമിക വിദ്യാഭ്യാസം ഗവ. പ്രൈമറി സ്കൂൾ, ശാസ്താംകോവിൽ, മയ്യനാടുനിന്നും പൂർത്തിയാക്കിയ അദ്ദേഹം എല്ലാ പ്രവർത്തനങ്ങളിലും വളരെയധികം ശ്രദ്ധപുലർത്തിയിരുന്ന വിദ്യാർത്ഥിയായിരുന്നു. സ്കൂൾ ഫുട്ബോൾ ക്ലബിലെ അംഗവും മികച്ച കായികതാരവുമായിരുന്ന അദ്ദേഹം പോൾവോൾട്ടിംഗിലും ഷോട്ട്പുട്ടിലും പ്രാഗത്ഭ്യം കാണിക്കുകയും സ്കൂൾ-കോളേജ് കാലഘട്ടങ്ങളിൽ മികച്ച പ്രതിഭക്കുള്ള അവാർഡ് നേടുകയും ചെയ്തു. മയ്യനാട്ഹൈസ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, കൊല്ലത്തെ എസ്എൻ കോളേജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദവും (ബി എസ്സ് സി), ഗവൺമെന്റ് ട്രെയിനിംഗ് കോളേജ്, തിരുവന്തപുരത്തുനിന്ന് ബി എഡും കരസ്ഥമാക്കി.

അദ്ധ്യാപനം[തിരുത്തുക]

1960ൽ മയ്യനാട് ഹൈസ്‌കൂളിൽ അധ്യാപകനായാണ് പ്രഭാകരൻ തമ്പി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് സർക്കാർ സർവീസിൽ ചേരുകയും, മയ്യനാട് വെള്ളമണൽ മിഡിൽ സ്‌കൂളിൽ പ്രധാനധ്യാപകനാവുകയും ചെയ്തു. പരേതനായ ശ്രീ സി.വി. കുഞ്ഞിരാമൻ ആയിരുന്നു അവിടെ മുൻ പ്രധാനാധ്യാപകൻ (ഒരു ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവ്, പത്രപ്രവർത്തകൻ, കേരളകൗമുദി ദിനപത്രത്തിന്റെ സ്ഥാപകൻ). വെള്ളമണൽ സ്‌കൂളിൽ പഠിക്കുന്ന കാലത്ത് നിരവധി അക്കാദമിക പരിഷ്‌കാരങ്ങൾ വരുത്തുകയും, വിവിധ സാമൂഹിക-സാമ്പത്തിക പശ്ചാത്തലത്തിലുള്ള കുട്ടികൾക്ക് സാമൂഹിക ഉന്നമനം നേടികൊടുക്കുകയുമുണ്ടായി. ഇഎംഎസ് നമ്പൂതിരിപ്പാട്, കെ ബാലകൃഷ്ണൻ, വയലാർ രാമവർമ്മ, തകഴി ശിവശങ്കരപ്പിള്ള, എം കെ സാനു, പ്രൊഫ.തിരുനല്ലൂർ കരുണാകരൻ, എം പ്രഭ, വി സാംബശിവൻ തുടങ്ങിയ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കുമാരനാശാന്റെ ശതാബ്ദി ആഘോഷം അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സംഭാവനയാണ്. 1974-ൽ വെള്ളമണൽ സ്കൂളിനെ, മയ്യനാട് വില്ലേജിലെ ഹൈസ്കൂളാക്കി ഉയർത്തുന്നതിനുള്ള നടപടികൾ അദ്ദേഹം വിജയകരമായി പൂർത്തീകരിച്ചു. 40 വർഷത്തോളം അധ്യാപനരംഗത്ത് മുഴുകിയ അദ്ദേഹം, ഗവൺമെന്റ് ഐടിഐ ചന്ദനത്തോപ്പ്, വെള്ളമണൽ സ്കൂൾ. മോഡൽ.യു.പി.എസ് കാക്കോട്ടുമൂല, വാളത്തുങ്കൽ ബോയ്സ് ഗവൺമെന്റ് ഹൈസ്കൂൾ എന്നിങ്ങനെ വിവിധ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗണിതത്തിലും ഇംഗ്ലീഷിലും അദ്ദേഹം ഹൈസ്കൂൾ തലത്തിലുള്ള വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. അദ്ദേഹത്തിന്റെ തനതായ അധ്യാപന രീതികൾ, വിദ്യാർത്ഥികളെ വളരെ ആകർഷിക്കുന്ന തരത്തിലുള്ളതായിരുന്നു- പ്രത്യേകിച്ച് ചരിത്ര പ്രധാനമായ സംഭവങ്ങൾ, കുമാരനാശാന്റെയും വളളതോളിൻറെയും വയലാറിന്റെയും കൃതികളിലെ പദൃഭാഗങൾ താളാത്മകമായി ജീവിതസതൃങളോട് ചേർത്തുപിടിച്ച് ആലപിക്കുന്നത് അദേഹത്തിൻറെ സ്വതസിദധമായ കഴിവുകളിൽ ഒന്നായിരുന്നു. മറ്റു മലയാള സാഹിത്യകൃതികൾകും, ഷേക്സ്പിയർ നാടകങ്ങൾക്കും സോണറ്റുകൾക്കും ജീവൻ പകരുന്നതിലുള്ള മികവ്, അൽഗോരിതത്തിലെ സമവാക്യങ്ങളും സിദ്ധാന്തങ്ങളും മനോഹരമായി പരിഹരിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ വൈദഗ്ദ്യം തുടങ്ങിയവ. ക്ലാസ് മുറിയുടെ നാല് ചുവരുകൾക്കപ്പുറം എത്തിക്കുബോൾ, യുവാക്കൾക്കിടയിൽ വിദ്യാഭ്യാസത്തിന്റെ വ്യാപനത്തെക്കുറിച്ച് അദ്ദേഹം ബോധവാനായിയുന്നു. അദ്ദേഹത്തിന്റെ അധ്യാപന രീതിയും, അതിനോടുള്ള ആധികാരികമായ സമീപനവും, 'എല്ലാവർക്കും തുല്യ അവസരം' എന്ന സാമൂഹിക മാനദണ്ഡത്തോടെയുള്ള നിശ്ചയദാർഢ്യവും അദ്ദേഹത്തിന്റെ 20 കളുടെ തുടക്കത്തിൽ സമൂഹത്തിൽ അദ്ദേഹത്തിന് 'തമ്പി സാർ' എന്ന പേര് നേടിക്കൊടുത്തു. എൻസിഇആർടി പദ്ധതിക്കും പുതിയ കേന്ദ്ര വിദ്യാഭ്യാസ നയങ്ങൾക്കുമായി പുതിയ അധ്യാപന സങ്കേതങ്ങൾ വികസിപ്പിക്കുന്നതിന് കേരള ജില്ലാതല റിസോഴ്സ് പേഴ്സണായി അദ്ദേഹം പല അവസരങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ വിദ്യാർത്ഥികൾക്കുള്ള ഹൈസ്കൂൾ സിലബസിൽ അദ്ദേഹം ഒഴിച്ചുകൂടാനാവാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയുടെ നവീകരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 8,9,10 ക്ലാസ് വിദ്യാർത്ഥികൾക് വേണ്ടി തീർത്ത മികച്ച ആ പുസ്തകം അധ്യാപകനെന്ന നിലയിൽ വലിയ ഒരു സംഭാവനയായിരുന്നു. കേരളത്തിലുടനീളമുള്ള സ്കൂളുകളിൽ ആ പുസ്തകം വ്യാപകമായി അംഗീകരിക്കപ്പെട്ടു

യുനെസ്‌കോ സോഴ്‌സ്‌ബുക്കുകളും അമേരിക്കൻ കോൺസുലേറ്റ് സാമഗ്രികളും അടിസ്ഥാനമാക്കിയുള്ള നിരവധി പരീക്ഷണങ്ങൾക്ക് ശേഷം 1961-ൽ ഹൈസ്‌കൂൾ തലത്തിൽ കേരളത്തിന്റെ ആദ്യ സയൻസ് എക്‌സിബിഷന് തുടക്കമിട്ടു. വ്യത്യസ്ത ഫോക്കൽ ലെങ്ത് ഉള്ള 8 ലെൻസുകൾ സംയോജിപ്പിച്ച് നിർമ്മിച്ച ഒരു കളർ ടെലിവിഷന്റെ പ്രദർശനം വളരെയേറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. അത് പിന്നീട് തിരുവനന്തപുരത്ത് നടന്ന അഖിലേന്ത്യാ എക്സിബിഷനിൽ അവതരിപ്പിച്ചു. ഇത് നിരവധി ശാസ്ത്ര വിദഗ്ധരുടെ വിലയിരുത്തൽ നേടുകയും വിവിധ അവസരങ്ങളിൽ നിരവധി സ്കൂളുകളിൽ തുടർന്നുള്ള പതിപ്പുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ജില്ലാ സ്കൂൾ കലോത്സവങ്ങൾ, ജൂബിലി ആഘോഷങ്ങൾ തുടങ്ങി വിവിധ അവസരങ്ങളിൽ നിരവധി ആഘോഷങ്ങൾ നടത്താൻ മുൻനിരയിൽ പ്രവർത്തിച്ച അദ്ദേഹം, അതു സംബന്ധമായ എല്ലാ സുവനീർ പതിപ്പുകളും മൂലമുള്ളതായി തീർക്കാൻ നിർണായക പങ്ക് വഹിച്ചു. 1970 കളുടെ തുടക്കത്തിൽ കേരള സ്കൂൾ അധ്യാപക ക്ഷേമ നവീകരണ സമരത്തിൽ പങ്കെടുത്ത മുൻനിരക്കാരിൽ ഒരാളായിരുന്നു അദ്ദേഹം, അധ്യാപക സമൂഹത്തിന്റെ ക്ഷേമത്തിനായി തന്റെ അമ്പതിലധികം പ്രവൃത്തി ദിവസങ്ങളിൽ പ്രതിഷേധിക്കുകയും, ഒടുവിൽ അതൊരു അറസ്റ്റ് വാറന്റിലേയ്ക് എത്തിയപ്പോഴും അദ്ദേഹം,അധ്യാപക സമൂഹത്തിൻറ വിഷമതകൾ ബോധിപ്പിക്കാൻ സധീരം പോരാടി. 1986-ൽ ഹാലിയുടെ ധൂമകേതു പ്രത്യക്ഷപ്പെട്ടപ്പോൾ, അദ്ദേഹം തന്റെ സഹപ്രവർത്തകരോടൊപ്പം സംസ്ഥാനത്തുടനീളം സഞ്ചരിച്ച്, ഈ അപൂർവ സന്ദർഭത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിനു വെളിച്ചം പകർന്നു.

സാഹിത്യ സംഭാവനകൾ[തിരുത്തുക]

At Book Release Mayyanad- Oru Charithrasambanna Graamam
At the Book Release of Euclid Chodhyamcheyyapedunnu

പ്രഭാകരൻ തമ്പിയുടെ രചനയിൽ നിരവധി ഉപന്യാസങ്ങൾ, ചെറുകഥകൾ, ജീവചരിത്രങ്ങൾ, യാത്രാവിവരണങ്ങൾ, ശാസ്ത്ര വിമർശനങ്ങൾ, നോവൽ എന്നിവ ഉൾപ്പെടുന്നു. പ്രഭാകരൻ തമ്പി തന്റെ “avant-garde” വ്യക്തിത്വത്തിന്റെ മറ്റ് പല വശങ്ങൾക്കിടയിൽ, ദിവസേന കാണുന്ന ഓരോ വിവരങ്ങളും തന്റെ പാണ്ഡിത്യത്തിനനുസരിച്ചു ചിട്ടയായി രേഖപ്പെടുത്തിയിരുന്നു. വംശപരമ്പരയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണം തന്റെ ആദ്യ പുസ്തകമായ “പണിക്കശ്ശേരി-ഒരു ചരിത്ര കുടുംബം” (2007) രചിക്കുന്നതിലേക്ക് നയിച്ചു. പണ്ടേ നഷ്ടപ്പെട്ടുപോയ നാടോടിക്കഥകളാലും ഭൂതകാല കഥകളാലും അഭിവൃദ്ധിപ്പെട്ടിരുന്ന ഗ്രാമമാണ് മയ്യനാട്. അദ്ദേഹത്തിന്റെ “മയ്യനാട്-ഒരു ചരിത്രസമ്പന്ന ഗ്രാമം” (2008) എന്ന പുസ്തകത്തിൽ, ഈ വിഷയത്തെക്കുറിച്ചുള്ള തൻ്റെ നിരവധി വർഷത്തെ ഗവേഷണത്തിന്റെയും വായനയുടെയും ശകലങ്ങൾ പ്രകാശിപ്പിച്ചിട്ടുണ്ട്. 2011-ലെ സഹോദരൻ അയ്യപ്പൻ അവാർഡിന് അർഹമായിരുന്നു ഇത്. ലക്ഷദ്വീപൊന്നിലേക്ക് ഒരു തീർത്ഥയാത്ര (2012), സ്മൃതി മാധുര്യം (2015) എന്നീ പുസ്തകങ്ങളിൽ, അദ്ദേഹത്തിന്റെ വൈവിധ്യമാർന്ന വേറിട്ടഭാഷാശൈലിയും, യാത്രകളിൽ നിന്നും അധ്യാപന അനുഭവങ്ങളിൽ നിന്നുമുള്ള ഉദ്ധരണികളും ആലേഖനം ചെയ്തിട്ടുണ്ട്. നോൺ-യൂക്ലിഡിയൻ ജ്യാമിതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണം, തൻ്റെ “യൂക്ലിഡ് ചോദ്യം ചെയ്യപ്പെടുന്നു” (2010) എന്ന ഗ്രന്ഥത്തിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്, ഈ മേഖലയിലെ വിവിധ അൽഗോരിതങ്ങളെയും സിദ്ധാന്തങ്ങളെയും പറ്റി ഇനിയും പൂർണ്ണമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ ആദ്യകാല ജീവിതം മുതലുള്ള അശ്രാന്തമായ ഗവേഷണത്തിന്റെയും എഴുത്തിന്റെയും സമന്വയമായിരുന്നു ഇത്. 2000-ത്തിന്റെ തുടക്കത്തിൽ, സ്വന്തം പുസ്തകം പ്രസിദ്ധീകരിക്കാനുള്ള ആഗ്രഹത്താൽ, അദ്ദേഹം ' ശാരദേന്ദു പബ്ലിക്കേഷൻസ്' ആരംഭിച്ചു (അതിന്റെ ഏക ഉടമസ്ഥനായിരുന്നു അദ്ദേഹം). സാമൂഹിക ഉദ്യമങ്ങൾ 1967 മുതൽ ശാസ്ത്ര ജനകീയവൽക്കരണ പ്രസ്ഥാനത്തിന്റെ (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്) പ്രവർത്തകരിൽ ഒരാളായിരുന്നു പ്രഭാകരൻ തമ്പി. വിദ്യാർത്ഥികളുടെ പാഠ്യപദ്ധതി പതിവായി പരിഷ്കരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സംരംഭങ്ങൾ 1967-ൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സ്ഥിരാംഗമാക്കുകയുണ്ടായി. കൊല്ലം ജില്ലയിൽ നിന്നുള്ള ആദ്യകാല അംഗങ്ങളിലൊരാളായിരുന്നു അദ്ദേഹം. പ്രഭാകരൻ തമ്പിയുടെ നേതൃത്വ പാടവത്തിനു മയ്യനാട്ടിൽ നല്ല സാമൂഹിക സ്വീകാര്യതയായിരുന്നു. വേൾഡ് സോഷ്യൽ ഫോറം, ഏഷ്യൻ സോഷ്യൽ ഫോറം, ഏഷ്യൻ ഹെൽത്ത് അസംബ്ലി എന്നിവയ്ക്കായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെ പ്രതിനിധീകരിച്ചു പങ്കെടുത്തിരുന്നു. കേരളത്തിന്റെ 'സമ്പൂർണ സാക്ഷരതയ്‌ക്കായുള്ള കാമ്പെയ്‌നി'ന്റെ കീഴിൽ സംസ്ഥാനത്തുടനീളമുള്ള ഒന്നിലധികം പരിപാടികൾക്ക് നേതൃത്വം നൽകി, ഇത് സംസ്ഥാനത്തെ 100% സാക്ഷരതാ ലേബൽ നേടുന്നതിന് പ്രേരിപ്പിച്ചു. 1996 മുതൽ പബ്ലിക് പ്ലാനിംഗ് കാമ്പെയ്‌നിന്റെ (ജനകീയാസൂത്രണം) സജീവ അംഗമായിരുന്ന അദ്ദേഹം, ശാസ്ത്ര, സാംസ്കാരിക, പരിസ്ഥിതി സമിതികളുടെ ഭാഗവും ആയിരുന്നു. പബ്ലിക് പ്ലാനിംഗ് കാമ്പെയ്‌നിനായി നിരവധി പ്രോജക്ട് റിപ്പോർട്ടുകൾ തയ്യാറാക്കി സമർപ്പിക്കുകയും അത് പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി ക്ലാസുകൾ നടത്തുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു. 1970-കളിൽ സ്ഥാപിതമായ 'ടാഗോർ കലാക്ഷേത്ര'ത്തിന്റെ സ്ഥാപക അംഗമായിരുന്നു അദ്ദേഹം. സംസ്ഥാനത്തുടനീളമുള്ള കലാകാരന്മാരുടെ സംഘങ്ങൾ എല്ലാ മാസവും വേദി അലങ്കരിക്കുകയും നാടകകലകളിലൂടെ നാടോടിക്കഥകളും നാടകവും കൊണ്ടുവരികയും ചെയ്തു. യുവാക്കളുടെ സമഗ്രമായ വികസനം പ്രോത്സാഹിപ്പിക്കുന്ന പരിപാടികളും പഠനക്ളാസുകളും അവർ ഏകോപിപ്പിച്ചു നടത്തിക്കൊണ്ടുപോകാൻ സാമർതൄം കാട്ടിയിരുന്നു. 2000-കളുടെ തുടക്കത്തിൽ, എൽആർസി മയ്യനാടുമായി സഹകരിച്ച് അദ്ദേഹം കരിയർ ഗൈഡൻസ് ഫോറം വിജയകരമായി ആരംഭിക്കുകയും മികച്ചരീതിയിൽ നടത്തിക്കൊണ്ടുപോകാനും അദ്ദേഹത്തിനു കഴിഞ്ഞു. എൽഡേഴ്‌സ് ഫോറത്തിന്റെ സ്ഥാപക അംഗമായിരുന്ന അദ്ദേഹം വൃദ്ധസദനങ്ങളും പതിവ് സാമൂഹിക മീറ്റിംഗുകളും മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ മുതിർന്ന പൗരന്മാർക്കിടയിലെ ആധിക്യം ലഘൂകരിക്കുന്നതിനായി പ്രവർത്തിക്കുന്നതിൽ അവിഭാജ്യ പങ്ക് വഹിച്ചു.

Publications

1. Panikkassery-Oru Charithra Kudumbam (pub. Apr 2007)

2. Mayyanad- Oru Charithrasambanna Graamam (pub. Aug 2008)

3. Euclid Chodhyamcheyyapedunnu (pub. Aug 2010)

4. Lakshadweeponnilekku Oru Theerthayaathra (pub. Nov 2012)

5. Smrithi Madhuryam (pub. Dec 2015)

6. Mugdaanuraaga Spandanangal (yet to be published)

"https://ml.wikipedia.org/w/index.php?title=എം_പ്രഭാകരൻ_തമ്പി&oldid=4078166" എന്ന താളിൽനിന്ന് ശേഖരിച്ചത്