സതീഷ് കെ. കുന്നത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളനാടകനടനാണ് സതീഷ് കെ. കുന്നത്ത്.

തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിനും ഇരിങ്ങാലക്കുടക്കും സമീപമുള്ള കോണത്തുകുന്നാണ് ഇദ്ദേഹത്തിന്റെ സ്വദേശം. കോണത്തുകുന്നു ഗവ. യു പി സ്‌കൂൾ, കരൂപ്പടന്ന ഗവ. ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അമേച്ചർ നാടകങ്ങളിലൂടെ നാടക രംഗത്തേക്ക് വന്ന സതീഷ് പിന്നീട് പ്രൊഫഷണൽ നാടകങ്ങളിൽ സജീവമായി. 2012-ലെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം പരകായ പ്രവേശം എന്ന നാടകത്തിലൂടെ ലഭിച്ചു.[1] അങ്കമാലി ഡയറീസ്, തരംഗം, മിഖായേൽ എന്നീ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

അഭിനയിച്ച നാടകങ്ങൾ[തിരുത്തുക]

  • പരകായ പ്രവേശം
  • കുരുത്തി

അവലംബം[തിരുത്തുക]

  1. "പ്രൊഫഷണൽ നാടക മത്സരം: 'രാധേയനായ കർണ്ണൻ' മികച്ച നാടകം". മാതൃഭൂമി. 2013 ജൂൺ 1. ശേഖരിച്ചത് 2013 ഓഗസ്റ്റ് 3.
"https://ml.wikipedia.org/w/index.php?title=സതീഷ്_കെ._കുന്നത്ത്&oldid=3168767" എന്ന താളിൽനിന്ന് ശേഖരിച്ചത്