ഷൈനി അഹൂജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷൈനി അഹൂജ
അഹൂജ 2012 ൽ
ജനനം
ഷൈനി അഹൂജ

തൊഴിൽനടൻ, മോഡൽ
ജീവിതപങ്കാളി(കൾ)Anupam Ahuja....(nee Pandey)[1]

ബോളിവുഡിലെ ഒരു പ്രമുഖ നടനാണ് ഷൈനി അഹൂജ (ജനനം മേയ് 15, 1975). അദ്ദേഹത്തിന്റെ പിതാവ ഒരു സൈനിക ഉദ്ദ്യോഗസ്ഥനായിരുന്നു. ഡെഹ്‌റാഡൂണിലാണ് അഹൂജ ജനിച്ചത്.

ജീവചരിത്രം[തിരുത്തുക]

സിനിമജീവിതം[തിരുത്തുക]

2004 ൽ നിർമ്മിച്ച് 2005 ൽ ഇറങ്ങിയ ഹസാരോം ഖ്വായിഷേൻ ഐസി എന്ന സിനിമയാണ് ആദ്യ സിനിമ. അദ്ദേഹത്തിന്റെ ഈ സിനിമയിലെ അഭിനയത്തിന് ഒരു പാട് നല്ല അഭിപ്രായങ്ങൾ ലഭിച്ചിരുന്നു. മികച്ച പുതുമുഖ നടനുള്ള 2006 ലെ ഫിലും ഫെയർ അവാർ‌ഡും ഈ ചിത്രത്തിലെ അഭിനത്തിന് അദ്ദേഹത്തിന് ലഭിച്ചു. പക്ഷേ അദ്ദേഹത്തിനെ പ്രശസ്തനാക്കിയ ചിത്രം മഹേഷ് ഭട്ടിന്റെ ഗാംങ്സ്റ്റർ എന്ന 2006 ൽ ഇറങ്ങിയ ചിത്രമായിരുന്നു. ആ വർഷം തന്നെ പിന്നീട് ഇറങ്ങിയ വോ ലംഹേ എന്ന ചിത്രവും നല്ല പ്രസിദ്ധി നേടി. ഈ ചിത്രം 1970 കളിലെ നായിക നടിയായിരുന്ന പർവീൺ ബാബിയും ബോളിവുഡ് സംവിധായകനുമായ മഹേഷ് ഭട്ടും തമ്മിലുള്ള പ്രണയകഥയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. 2007 ലെ ഷൈനി ശിൽപ്പ ഷെട്ടിയോടൊപ്പം അഭിനയിച്ച ചിത്രമായ ലൈഫ് ഇൻ അ മെട്രോ എന്ന ചിത്രം ഒരു നല്ല വിജയചിത്രമായിരുന്നു. പിന്നീട് ഇറങ്ങിയ ബൂൽ ബുലൈയ്യ എന്ന ചിത്രവും ഒരു വൻ‌വിജയമായിരുന്നു.

സ്വകാര്യ ജീവിതം[തിരുത്തുക]

ഷൈനി അഹൂജ തന്റെ പഠനം പൂർത്തിയാക്കിയത് ഡെൽഹിയിലെ ആർമി പബ്ലിക് സ്കൂളിലായിരുന്നു. അദ്ദേഹം ആദ്യ വിദ്യാഭ്യാസം പൂർത്തിയാക്കിയത് റാഞ്ചിയിലായിരുന്നു. 2009 ജൂൺ 15-ന്‌ പീഡിപ്പിച്ചു എന്ന വീട്ടുവേലക്കാരിയുടെ പരാതിയെത്തുടർന്ന് അഹൂജയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു[2].

അവാർഡുകൾ[തിരുത്തുക]

  • 2006: സ്ക്രീൻ അവാർഡ് : മികച്ച പുതുമുഖം
  • 2006: സീ അവാർഡ് : മികച്ച പുതുമുഖ : ഹസാരോം ഖ്വായിഷേൻ ഐസി
  • 2006: ഐഫ അവാർഡ് : മികച്ച പുതുമുഖം - ഹസാരോം ഖ്വായിഷേൻ ഐസി
  • 2006: സ്റ്റാർഡസ്റ്റ് അവാർഡ് : മികച്ച പുതുമുഖം - ഹസാരോം ഖ്വായിഷേൻ ഐസി
  • 2007: ഐഫ അവാർഡ് : മികച്ച നടൻ ക്രിട്ടിക്സ് അവാർഡ് - ഗാംങ്സ്റ്റർ
  • 2007: സാമൂഹിക യുവ അവാർഡ് - ഗാങ്സ്റ്റർ
  • 2008: കലാകാർ അവാർഡ് : മികച്ച നടൻ - ഖോയ ഖോയ ചാന്ദ്

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

ചിത്രം വർഷൻ വേഷം കുറിപ്പുകൾ
ഹസാരോം ഖ്വായിഷേൻ ഐസി 2005 Vikram Malhotra Winner, Best Debut Award from Filmfare, Zee, Screen, Iffwa, Stardust
Sins' 2005 Father William
കരം 2005 ACP Wagh Pratap Singh അതിഥി താരം
Kal: Yesterday and Tomorrow 2005 തരുൺ ഹക്സർ
ഗാങ്സ്റ്റർ 2006 ദയ ശങ്കർ Winner, 2007: IIFA Awards: Best Actor (Critics) ,Society young achiever's Award 2007, Filmfare best actor in negetive role
ഫണ 2006 സൂരജ് അഹൂജ അതിഥി താരം
സിന്ദഹി റോക്സ് 2006
വോ ലംഹേ 2006 ആദിത്യ ഗരേവാൾ
ലൈഫ് ഇൻ അ മെട്രോ 2007 Akash
ബൂൽ ബുലൈയ്യ 2007 സിദ്ദാർഥ്
ഖോയ ഖോയ ചാന്ദ് 2007 Zaffar Winner, Best actor Kalakar award 2008
ഹൈജാക്ക് 2008 വിക്രം മദാൻ
ഹർ പൽ 2008

അവലംബം[തിരുത്തുക]

  1. https://www.indiatoday.in/magazine/nation/story/20090629-the-shine-wears-off-740063-2009-06-18
  2. "Charged with rape, Shiney sent to 3-day police custody" (in English). IBNLive. 2009 ജൂൺ 15. Archived from the original on 2009-06-17. Retrieved 2009 ജൂൺ 15. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷൈനി_അഹൂജ&oldid=3646424" എന്ന താളിൽനിന്ന് ശേഖരിച്ചത്