പ്രേതം 2
ദൃശ്യരൂപം
പ്രേതം 2 | |
---|---|
സംവിധാനം | രഞ്ജിത്ത് ശങ്കർ |
നിർമ്മാണം | രഞ്ജിത്ത് ശങ്കർ ജയസൂര്യ |
രചന | രഞ്ജിത്ത് ശങ്കർ |
അഭിനേതാക്കൾ | ജയസൂര്യ സാനിയ ഇയ്യപ്പൻ ദുർഗ്ഗ കൃഷ്ണ സിദ്ദാർത്ഥ് ശിവ |
സംഗീതം | ആനന്ദ് മധുസൂദനൻ |
ഛായാഗ്രഹണം | വിഷ്ണു നാരാണൻ |
ചിത്രസംയോജനം | വി.സാജൻ |
വിതരണം | പുണ്യാളൻ മൂവീസ് |
റിലീസിങ് തീയതി | 2018 ഡിസംബർ 21 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രേതം 2 (English:Ghost) രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവഹിച്ച് 21 ഡിസംബർ 2018 ന് റിലീസ് ചെയ്ത ഒരു കോമഡി ഹൊറർ മലയാള ഭാഷ ചിത്രമാണ്.ജയസൂര്യ ,ദുർഗ്ഗ കൃഷ്ണ,സാനിയ ഇയ്യപ്പൻ,അമിത് ചക്കാലയ്ക്കൽ,സിദ്ദാർഥ് ശിവ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം നിർമിച്ചിരിക്കുന്നത് രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേർന്ന് ആണ്.2016 ൽ റിലീസ് ചെയ്ത പ്രേതം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് . ആനന്ദ് മധുസൂദനൻ സംഗീതം നിർവഹിച്ച ഈ ചിത്രം വിതരണം ചെയ്തിരിക്കുന്നത് പുണ്യാളൻ മൂവീസ് ആണ്.
അഭിനേതാക്കൾ
[തിരുത്തുക]- ജയസൂര്യ....ജോൺ ഡോൺ ബോസ്കോ
- സാനിയ ഇയ്യപ്പൻ...നിരഞ്ജന/നീരൂ
- ദുർഗ്ഗ കൃഷ്ണ...അനു തങ്കം പൗലോസ്
- അമിത് ചക്കാലയ്ക്കൽ ...തപസ്സ് മേനോൻ
- സിദ്ധാർത്ഥ് ശിവ...രാമനാഥ് കളത്തിങ്കൽ
- ഡേയ്ൻ ഡേവിസ്...ജോഫിൻ
- രാഘവൻ...വേണു വാദ്യാർ
- മിനോൺ...മാനവ് മാത്യൂ
- മുത്തുമണി...എ.സി.പി മീര അൻവർ
- ജയരാജ് വാര്യർ...ഉണ്ണി വാര്യർ
- പാർവതി .ടി...ദീപ മാത്യൂ/മാനവിന്റെ അമ്മ
- മധുപാൽ...മാത്യൂ ഇമ്മാനുവേൽ/മാനവിന്റെ അച്ഛൻ
നിർമ്മാണം
[തിരുത്തുക]ഞാൻ മേരികുട്ടിയക്ക് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിയ്ക്കുന്ന ചിത്രമാണിത്. ഇരുവരും ഒന്നിക്കുന്ന ആറാമത്തെ ചിത്രം ആണ് പ്രേതം 2.