Jump to content

സനത് ജയസൂര്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sanath Jayasuriya
සනත් ජයසූරි
Sanath Jayasuriya playing cricket for Sri Lanka
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Sanath Teran Jayasuriya
വിളിപ്പേര്Master Blaster,[1] Matara Mauler[2]
ഉയരം5 ft 7 in (1.70 m)
ബാറ്റിംഗ് രീതിLeft-hand
ബൗളിംഗ് രീതിSlow left arm orthodox
റോൾBatsman and left arm spinner
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 49)22–26 February 1991 v New Zealand
അവസാന ടെസ്റ്റ്1–5 December 2007 v England
ആദ്യ ഏകദിനം (ക്യാപ് 58)26 December 1989 v Australia
അവസാന ഏകദിനം28 June 2011 v England
ഏകദിന ജെഴ്സി നം.07
പ്രാദേശിക തലത്തിൽ
വർഷംടീം
1994 - presentBloomfield
2005Somerset
2007Marylebone Cricket Club
2007Lancashire
2008Warwickshire
2008-2010Mumbai Indians
2010Worcestershire
2011Ruhuna Rhinos
2012Khulna Royal Bengals
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC List A
കളികൾ 110 445 264 557
നേടിയ റൺസ് 6973 13430 14782 16128
ബാറ്റിംഗ് ശരാശരി 40.07 32.36 45.56 31.19
100-കൾ/50-കൾ 14/31 28/68 29/70 31/82
ഉയർന്ന സ്കോർ 340 189 340 189
എറിഞ്ഞ പന്തുകൾ 8,188 14874 15,221 17,730
വിക്കറ്റുകൾ 98 323 205 413
ബൗളിംഗ് ശരാശരി 34.34 36.75 33.12 34.85
ഇന്നിംഗ്സിൽ 5 വിക്കറ്റ് 2 4 2 5
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 5/34 6/29 5/34 6/29
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 78/0 123/0 162/0 153/0
ഉറവിടം: Cricinfo player profile, 27 December 2011

സനത് ടെറൻ ജയസൂര്യ ഒരു ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനാണ്‌. ഏകദിന ക്രിക്കറ്റിൽ 12000 റൺ‌സും 300 വിക്കറ്റും നേടിയ ഏക കളിക്കാരനാണ്‌ ഇദ്ദേഹം. ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ഈ മുൻ നായകൻ ആദ്യ ഓവറുകളിലെ ആക്രമണ ബാറ്റിങ്ങ് ശൈലിയുടെ ഉപജ്ഞാതാക്കളിൽ ഒരാളായി കരുതപ്പെടുന്നു. (ജയസൂര്യ കലുവിതരണ സഖ്യം കാണുക)

ജീവിതം

[തിരുത്തുക]

ഡൺ‌സ്റ്റൺ-ബ്രീഡാ ജയസൂര്യ ദമ്പതികളുടെ മകനായി 1969 ജൂൺ 30-നു മടാറയിൽ ജനിച്ചു. സെയിന്റ് സെര്‌വേഷ്യസ് കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹത്തിന്റെ കഴിവുകളെ പരിപോഷിപ്പിച്ചത് അന്നു പ്രിൻസിപ്പലായിരുന്ന ജി. ഗളപതിയും കോച്ചായിരുന്ന ലിയോണൽ വാഗസിംഗെയുമായിരുന്നു.2010 മുതൽ ലങ്കൻ പാർലമെന്റിൽ അംഗമാണ്. ചന്ദാന ജയസൂര്യ ജ്യേഷ്ഠ സഹോദരനാണ്‌. സാന്ദ്ര ജയസൂര്യയാണു ഭാര്യ. മൂന്നു മക്കളുണ്ട്. ആദ്യ ഭാര്യയായിരുന്ന സുമുദു കരുണനായകെയിൽ നിന്നും 1999 - ൽ വിവാഹമോചനം നേടി[3][4].

ക്രിക്കറ്റ് ജീവിതം

[തിരുത്തുക]

പ്രധാന നേട്ടങ്ങൾ

[തിരുത്തുക]
  • ശ്രീലങ്ക 1996 ലോകകപ്പ് നേടിയതിൽ പ്രധാന പങ്കു വഹിച്ചു. മാൻ ഓഫ് ദ ടൂർണ്ണമെന്റ് അവാർഡ് നേടി
  • 1997 വിസ്‌ഡൻ ക്രിക്കററ്റേഴ്സ് ഓഫ് ദ ഇയർ പട്ടികയിൽ സ്ഥാനം പിടിച്ചു
  • 1999-2003 കാലഘട്ടത്തിൽ 38 ടെസ്റ്റുകളിൽ ക്യാപ്റ്റനായിരുന്നു
  • നാനൂറിലധികം ഇന്റർനാഷണൽ വിക്കറ്റുകൾ
  • ഒരു ശ്രീലങ്കൻ ബാറ്റ്സ്മാന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ (340), ഏറ്റവും വലിയ ടെസ്റ്റ് പാർട്ണർഷിപ്പ് (റോഷൻ മഹാനാമക്കൊപ്പം, 576 , ഇന്ത്യക്കെതിരേ) എന്നിവ സ്ഥാപിച്ചു. ഇപ്പോൾ ഇവ യധാക്രമം മഹേള ജവർദ്ധനെ (374 വ്യക്തിഗത സ്കോർ), കുമാര സംഗക്കാര (പാർട്ണർഷിപ്പ് 634, രണ്ടും സൗത്താഫ്രിക്കക്കെതിരേ)
  • ഏറ്റവും കൂടുതൽ റണ്ണൗട്ടുകൾ നടത്തിയ ഫീൽഡർമാരിൽ ഏഴാം സ്ഥാനം
  • ഏറ്റവും വേഗത്തിലുള്ള സെഞ്ചുറി (48 പന്തിൽ നിന്നും. ഈ റെക്കോഡ് ഇപ്പോൾ ഷാഹിദ് അഫ്രീദിയുടെ പേരിലാണ്‌)
  • 10000 റൺസ് ഏകദിനത്തിൽ തികച്ച നാലാമത്തെ കളിക്കാരൻ
  • 100 ടെസ്റ്റ് കളിച്ച ആദ്യ ശ്രീലങ്കൻ കളിക്കാരൻ. ലോക ക്രിക്കറ്റിലെ 33-ആമതു കളിക്കാരൻ
  • ഏകദിന ഓവറിൽ നിന്നും ഏറ്റവും കൂടുതൽ റൺസ് എടുത്തു (30, ഇപ്പോൾ ഹെർഷൽ ഗിബ്സിന്റെ പേരിലാണ്‌ ഈ റെക്കോഡ് - 36)

റെക്കോഡുകൾ

[തിരുത്തുക]
  • ഏറ്റവും വേഗത്തിലെ അർധ സെഞ്ചുറി (17 പന്തിൽ നിന്നും)
  • ഏറ്റവും കൂടുതൽ സിക്സുകൾ അടിച്ചതിന്റെ റെക്കോഡ് (241 സിക്സുകൾ)

സ്ഥിതിവിവരകണക്കുകൾ

[തിരുത്തുക]
Sanath Jayasuriya's career performance graph.

ടെസ്റ്റ് സെഞ്ചുറികൾ

[തിരുത്തുക]

ജയസൂര്യ നേടിയ ടെസ്റ്റ് സെഞ്ചുറികളുടെ പട്ടിക ചുവടെ കൊടുക്കുന്നു

  • റൺസിനോടു ചേർന്നുള്ള '*' ആ കളിയിൽ ഔട്ട് ആയില്ലെന്നു കാണിക്കുന്നു
  • മാച്ച് എന്ന കോളം കളിക്കാരന്റെ കരിയറിലെ മാച്ച് നമ്പർ സൂചിപ്പിക്കുന്നു
ജയസൂര്യയുടെ ടെസ്റ്റ് സെഞ്ചുറികൾ
റൺസ് മാച്ച് എതിർ ടീം സ്ഥലം/രാജ്യം നടന്ന സ്റ്റേഡിയം വർഷം
[1] 112 17 ഓസ്ട്രേലിയ അഡലൈഡ്, ആസ്ട്റേലിയ അഡലൈഡ് ഓവൽ 1996
[2] 113 23 പാകിസ്താൻ കൊളംബോ, ശ്രീലങ്ക സിംഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ട് 1997
[3] 340 26 ഇന്ത്യ കൊളംബോ, ശ്രീലങ്ക ആർ. പ്രേമദാസ സ്റ്റേഡിയം 1997
[4] 199 27 ഇന്ത്യ കൊളംബോ, ശ്രീലങ്ക സിംഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ട് 1997
[5] 213 38 ഇംഗ്ലണ്ട് ലണ്ടൺ, ഇംഗ്ലണ്ട് കെന്നിംഗ്ടൺ ഓവൽ 1998
[6] 188 50 പാകിസ്താൻ കാൻഡി, ശ്രീലങ്ക അസ്ഗിരിയ സ്റ്റേഡിയം 2000
[7] 148 51 സൗത്ത് ആഫ്രിക്ക ഗാലി, ശ്രീലങ്ക ഗാലി സ്റ്റേഡിയം 2000
[8] 111 60 ഇന്ത്യ ഗാലി, ശ്രീലങ്ക ഗാലി സ്റ്റേഡിയം 2001
[9] 139 68 സിംബാബ്‌വെ കാൻഡി, ശ്രീലങ്ക അസ്ഗിരിയ സ്റ്റേഡിയം 2002
[10] 145 74 ബംഗ്ലാദേശ് കൊളംബോ, ശ്രീലങ്ക പി ശരവണമുത്തു സ്റ്റേഡിയം 2002
[11] 131 85 ഓസ്ട്രേലിയ കാൻഡി, ശ്രീലങ്ക അസ്ഗിരിയ സ്റ്റേഡിയം 2004
[12] 157 87 സിംബാബ്‌വെ ഹരാരെ, സിംബാബ്‌വെ ഹരാരെ സ്പോർട്സ് ക്ലബ് 2004
[13] 253 93 പാകിസ്താൻ ഫൈസലാബാദ്, പാകിസ്താൻ ഇക്ബാൽ സ്റ്റേഡിയം 2004
[14] 107 94 പാകിസ്താൻ കറാച്ചി, പാകിസ്താൻ നാഷണൽ സ്റ്റേഡിയം 2004

ഏകദിന സെഞ്ചുറികൾ

[തിരുത്തുക]

ജയസൂര്യ നേടിയ ടെസ്റ്റ് സെഞ്ചുറികളുടെ പട്ടിക ചുവടെ കൊടുക്കുന്നു

  • റൺസിനോടു ചേർന്നുള്ള '*' ആ കളിയിൽ ഔട്ട് ആയില്ലെന്നു കാണിക്കുന്നു
  • മാച്ച് എന്ന കോളം കളിക്കാരന്റെ കരിയറിലെ മാച്ച് നമ്പർ സൂചിപ്പിക്കുന്നു
ജയസൂര്യയുടെ ഏകദിന സെഞ്ചുറികൾ
റൺസ് മാച്ച് എതിർ ടീം സ്ഥലം/രാജ്യം നടന്ന സ്റ്റേഡിയം വർഷം
[1] 140 71 ന്യൂസിലാന്റ് ബ്ലൂംഫൊണ്ടേയ്ൻ, സൗത്ത് ആഫ്രിക്ക സ്പ്രിങ്ങ്ബോക്ക് പാർക്ക് 1994
[2] 134 107 പാകിസ്താൻ സിംഗപ്പൂർ ദ പഡാങ്ങ് 1996
[3] 120* 111 ഇന്ത്യ കൊളംബോ, ശ്രീലങ്ക ആർ. പ്രേമദാസ സ്റ്റേഡിയം 1996
[4] 151* 129 ഇന്ത്യ മുംബൈ, ഇന്ത്യ വാങ്ഖടെ സ്റ്റേഡിയം 1997
[5] 108 136 ബംഗ്ലാദേശ് കൊളംബോ, ശ്രീലങ്ക സിംഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ട് 1997
[6] 134* 143 പാകിസ്താൻ ലാഹോർ, പാകിസ്താൻ ഗദ്ദാഫി സ്റ്റേഡിയം 1997
[7] 102 150 സിംബാബ്‌വെ കൊളംബോ, ശ്രീലങ്ക സിംഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ട് 1998
[8] 105 200 ഇന്ത്യ ധാക്ക, ബംഗ്ലാദേശ് ബംഗബന്ധു സ്റ്റേഡിയം 2000
[9] 189 217 ഇന്ത്യ ഷാർജ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം 2000
[10] 103 226 ന്യൂസിലാന്റ് ഓക്‌ലാൻഡ്, ന്യൂസിലാന്റ് Eden Park 2001
[11] 107 232 ന്യൂസിലാന്റ് ഷാർജ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം 2001
[12] 112 260 ഇംഗ്ലണ്ട് ലീഡ്സ്, ഇംഗ്ലണ്ട് ഹെഡിങ്‌ലീ 2002
[13] 102* 271 പാകിസ്താൻ കൊളംബോ, ശ്രീലങ്ക ആർ. പ്രേമദാസ സ്റ്റേഡിയം 2002
[14] 122 284 ഓസ്ട്രേലിയ സിഡ്‌നി, ഓസ്ട്രേലിയ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് 2003
[15] 106 285 ഇംഗ്ലണ്ട് സിഡ്‌നി, ഓസ്ട്രേലിയ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് 2003
[16] 120 288 ന്യൂസിലാന്റ് ബ്ലൂംഫൊണ്ടേയ്ൻ, സൗത്ത് ആഫ്രിക്ക ഗുഡ് എയർ പാർക്ക് 2003
[17] 107* 319 ബംഗ്ലാദേശ് കൊളംബോ, ശ്രീലങ്ക ആർ. പ്രേമദാസ സ്റ്റേഡിയം 2004
[18] 130 320 ഇന്ത്യ കൊളംബോ, ശ്രീലങ്ക ആർ. പ്രേമദാസ സ്റ്റേഡിയം 2004
[19] 114 347 ഓസ്ട്രേലിയ സിഡ്‌നി, ഓസ്ട്രേലിയ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് 2006
[20] 122 359 ഇംഗ്ലണ്ട് ലണ്ടൻ, ഇംഗ്ലണ്ട് ദി ഓവൽ ക്രിക്കറ്റ് ഗ്രണ്ട് 2006
[21] 152 362 ഇംഗ്ലണ്ട് Leeds, England Headingley 2006
[22] 157 363 നെതർലാൻഡ്സ് ആംസ്ടെൽ‌വീൻ, നെതർലാൻഡ്സ് വിആർ‌എ ഗ്രൗണ്ട് 2006
[23] 111 371 ന്യൂസിലാന്റ് നേപ്പിയർ, ന്യൂസിലാന്റ് മക്‌ലീൻ പാർക്ക് 2006
[24] 109 381 ബംഗ്ലാദേശ് പോർട്ട് ഓഫ് സ്പെയിൻ, ട്രിനിഡാഡ് ക്വീൻസ് പാർക്ക് ഓവൽ 2007
[25] 115 384 വെസ്റ്റ് ഇൻഡീസ് ഗയാന പ്രൊവിഡൻസ് സ്റ്റേഡിയം 2007

അവലംബം

[തിരുത്തുക]
  1. Amit, M.Shamil (13 December 2002). "Officials in comedy of errors at sporting spectacle". Sunday Times. Retrieved 28 August 2009.
  2. Abeysinghe, Roshan (25 April 2010). "'Matara Mauler' enters Parliament". Sunday Times. Retrieved 29 December 2011.
  3. http://www.indianexpress.com/res/web/pIe/ie/daily/19990426/isp26101.html
  4. http://www.dailyexcelsior.com/99apr26/sports.htm#1


"https://ml.wikipedia.org/w/index.php?title=സനത്_ജയസൂര്യ&oldid=1876517" എന്ന താളിൽനിന്ന് ശേഖരിച്ചത്