ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(First-class cricket എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ക്രിക്കറ്റ് മത്സരത്തിന്റെ ഒരു രൂപമാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ്. ക്രിക്കറ്റിൽ മൂന്നോ അതിലധികമോ ദിവസം കളിക്കുന്ന ഒരു രൂപമാണ് ഇത്. സാധാരണ ക്രിക്കറ്റ് മത്സരങ്ങളിലെ പോലെ തന്നെ ഇതിലും ഓരോ ടീമുകളിലും പതിനൊന്ന് വീതമാണ് അംഗങ്ങൾ. ഓരോ ടിമുകളും രണ്ട് ഇന്നിംഗ്സ് കളിക്കുന്നു. പക്ഷേ, കളിയുടെ ഗതി അനുസരിച്ചും ആദ്യം കളിക്കുന്ന ടീമിന്റെ പ്രകടനത്തിനനുസരിച്ച് ഇതിന്റെ എണ്ണം കുറയാനും സാധ്യത ഉണ്ട്. ഇത് അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ അംഗീകരിച്ചിട്ടുള്ള ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും അധികം നിയമ വ്യത്യാസമില്ലാതെ തന്നെ കളിക്കുന്ന ഒന്നാണ്.

നിയമങ്ങൾ[തിരുത്തുക]

ഐ.സി.സി. യുടെ നിയമ പ്രകാരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ വിവരണം ഇങ്ങനെയാണ്.

  • ഇത് മൂന്നോ അധിലധികമോ ദിവസം ഉണ്ടായിരിക്കണം.
  • രണ്ട് ടീമുകളിലും പതിനൊന്ന് കളിക്കാർ വീതം ഉണ്ടായിരിക്കണം .
  • രണ്ട് ടീമുകളും രണ്ട് ഇന്നിംഗ്സ് കളിക്കുക എന്നതായിരിക്കണം ലക്ഷ്യം.
  • കളിക്കുന്ന പിച്ച് സ്വഭാവികമായിരിക്കണം. അത് ടർഫ്, ആർടിഫിഷ്യൽ രീതിയിൽ നിർമ്മിച്ചതാകരുത്.
  • അന്താരാഷ്ട്രനിലവാരമുള്ള ഒരു മൈതാനത്ത് കളിക്കുന്നതാവണം.
  • ക്രിക്കറ്റ് മത്സരത്തിന്റെ എല്ലാ നിയമങ്ങളും അനുസരിച്ചുള്ളവ ആയിരിക്കണം. ചില നിസ്സാര ഒഴിവുകൾ അനുവദനീയമാണ്.
  • കളി നടക്കുന്ന രാജ്യത്തെ ഔദ്യോഗിക ക്രിക്കറ്റ് ഭരണ സമിതിയോ, ഐ.സി.സി യോ മത്സരം അംഗീകരിച്ചിട്ടുള്ളവയായിരിക്കണം.

അംഗീകാരമുള്ള മാച്ചുകൾ[തിരുത്തുക]

താഴെപ്പറയുന്ന മത്സരങ്ങൾ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങളായി അംഗീകാരം ലഭിച്ചിരിക്കുന്നവയാണ്.

അവലംബം[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കൂടുതൽ വായനക്ക്[തിരുത്തുക]