ഹോങ്ങ് കോങ്ങ് അന്താരാഷ്ട്ര ക്രിക്കറ്റ് സിക്സറുകൾ
ഹോങ്ങ് കോങ്ങ് അന്താരാഷ്ട്ര ക്രിക്കറ്റ് സിക്സറുകൾ | |
---|---|
![]() ഹോങ്ങ് കോങ്ങ് ക്രിക്കറ്റ് സിക്സിന്റെ ലോഗോ | |
കാര്യനിർവാഹകർ | അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി (ഐ.സി.സി) |
ഘടന | 6 പേർ വീതമുള്ള ടീമുകൾ |
ആദ്യ ടൂർണമെന്റ് | 1992 |
അവസാന ടൂർണമെന്റ് | 2011 |
ടൂർണമെന്റ് ഘടന | ഇരട്ട റൗണ്ട് റോബിൻ, നോക്കൗട്ട് |
ടീമുകളുടെ എണ്ണം | 12(8 (2011 ടൂർണമെന്റിന് മുമ്പ്) |
നിലവിലുള്ള ചാമ്പ്യന്മാർ | ![]() |
ഏറ്റവുമധികം വിജയിച്ചത് | ![]() ![]() |
വെബ്‌സൈറ്റ് | Official website |
ഒരു വാർഷിക ക്രിക്കറ്റ് ടൂർണമെന്റാണ് ഹോങ്ങ് കോങ്ങ് അന്താരാഷ്ട്ര ക്രിക്കറ്റ് സിക്സറുകൾ. അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ അംഗീകാരത്തോടെയാണ് ഇത് സംഘടിപ്പിക്കുന്നത്. 2011 മുതൽ 12 ടീമുകളാണ് ഇതിൽ പങ്കെടുക്കുന്നത് (2010 വരെ 10 ടീമുകൾ). ആക്രമോത്സുക ബാറ്റിങ്ങിനെയും ഉയർന്ന റൺ സ്കോറിങ്ങിനെയും പ്രോത്സാഹിപ്പിക്കുന്ന ടൂർണമെന്റാണ് ഇത്. വിക്കറ്റ് കീപ്പറൊഴികെ മറ്റെല്ലാ കളിക്കാരും ബോൾ ചെയ്തിരിക്കണമെന്ന് നിർബന്ധമുള്ളതിനാൽ ഓൾ റൗണ്ടർമാരെയാണ് ഈ ടൂർണമെന്റ് കൂടുതൽ പിന്തുണക്കുന്നത്.
മത്സര നിയമങ്ങൾ[തിരുത്തുക]
താഴെപ്പറയുന്നവ ഒഴികെയുള്ള ക്രിക്കറ്റ് നിയമങ്ങൾ എല്ലാം തന്നെ ഈ ടൂർണമെന്റിനും ബാധകമാണ്:
- ആറു പേരടങ്ങുന്ന രണ്ട് ടീമുകളാണ് തമ്മിൽ മത്സരിക്കുന്നത്, ആറു പന്തുകൾ വീതമുള്ള അഞ്ച് ഓവറുകളാണ് ഓരോ ഇന്നിങ്സിലും ഉള്ളത്. ഫൈനൽ മത്സരത്തിൽ 8 ഓവറുകൾ വീതമാണ് ഉള്ളത്.[1]
- വിക്കറ്റ് കീപ്പർ ഒഴികെ മറ്റെല്ലാ കളിക്കാരും ഓരോ ഓവറുകൾ വീതമെറിയും
- വൈഡുകൾക്കും നോബോളുകൾക്കും രണ്ട് റൺസ് വീതം അധിക റണ്ണുകൾ നൽകും.
- അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടാൽ അവസാന ബാറ്റ്സ്മാൻ ആറാം വിക്കറ്റ് വീഴും വരെ ബാറ്റ് ചെയ്യണം. ഇത്തരം സാഹചര്യങ്ങളിൽ അഞ്ചാമത്തെ ബാറ്റ്സ്മാൻ റണ്ണറാകും
- 31 റൺസ് എത്തുമ്പോൾ ബാറ്റ്സ്മാൻ സ്വയം നോട്ടൗട്ട് ആയി റിട്ടയർ ചെയ്യണം. റിട്ടയർ ചെയ്ത ബാറ്റ്സ്മാന് അടുത്ത ബാറ്റ്സ്മാൻ ഔട്ടാകുകയോ, റിട്ടയർ ചെയ്യുകയോ ചെയ്യുമ്പോൾ വീണ്ടും ബാറ്റിങ് തുടരാൻ അവസരമുണ്ട്.
- വിജയിക്കുന്ന ഓരോ മത്സരത്തിനും ടീമിന് 2 പോയിന്റുകൾ വീതം ലഭിക്കും.
മുൻ ടൂർണമെന്റുകൾ ചുരുക്കത്തിൽ[തിരുത്തുക]
വിജയികളായവർ[തിരുത്തുക]
ടീം | ജേതാക്കൾ | രണ്ടാം സ്ഥാനം |
---|---|---|
![]() |
1992; 1997; 2001; 2002; 2011 | 2003; 2006; 2010 |
![]() |
1993; 1994; 2003; 2004; 2008 | 1995; 1997; 2002; 2011 |
![]() |
1995; 2006; 2009 | 2001 |
![]() |
2010 | 1994; 2008 |
![]() |
2007 | 1993; 2004 |
![]() |
1996 | 2005 |
![]() |
2005 | 1992; 1996; |
അവലംബം[തിരുത്തുക]
- ↑ "Hong Kong Cricket Sixes Rules & Regulations". www.hkcricketsixes.com. മൂലതാളിൽ നിന്നും 2008-06-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 March 2010.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Hong Kong Cricket Sixes official homepage Archived 2011-10-29 at the Wayback Machine.