ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഓസ്ട്രേലിയ
ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം ലോഗൊ
ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം ലോഗൊ
ടെസ്റ്റ് പദവി ലഭിച്ചത് 1877
ആദ്യ ടെസ്റ്റ് മത്സരം v ഇംഗ്ലണ്ട് England at Melbourne Cricket Ground, Melbourne, 15–19 March 1877
ടെസ്റ്റിലേയും ഏകദിനത്തിലേയും ഐ.സി.സി. റാങ്കിങ്ങ് 3rd (Test), 1st (ODI) [1]
ടെസ്റ്റ് മത്സരങ്ങൾ
- ഈ വർഷം
719
2
അവസാന ടെസ്റ്റ് മത്സരം v Pakistan at Bellerive Oval, Hobart, Australia,
14–18 January 2010
നായകൻ ആരോൺ ഫിഞ്ച് ടിം പെയിൻ
പരിശീലകൻ ജസ്റ്റിൻ ലാംഗർ
വിജയങ്ങൾ/തോൽ‌വികൾ
- ഈ വർഷം
337/186
2/0
19 January 2010 [2]-ലെ കണക്കുകൾ പ്രകാരം

ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമാണ്. ടെസ്റ്റ് ക്രിക്കറ്റിലെ പ്രഥമ മത്സരം നടന്നത് ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ ആയിരുന്നു.2003-ൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ റാങ്കിംഗ് കൊണ്ടുവന്നതിനു ശേഷം ഏറ്റവും കൂടുതൽ തവണ എകദിന ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുള്ള ടീം ആണ്‌ ഓസ്ട്രേലിയ.അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ മൂന്ന് സ്ഥാപക അംഗങ്ങളിൽ ഒന്ന് ഓസ്ട്രേലിയയയാണ്‌.
ഓസ്ട്രേലിയ 7 തവണ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ എത്തിയിട്ടുണ്ട്, അതിൽ 5 തവണ കപ്പ് നേടുകയും ചെയ്തു. 1987, 1999, 2003 , 2007 &2015 എന്നീ വർഷങ്ങളിൽ ആണ്‌ കപ്പ് നേട്ടം.ഓസ്ട്രേലിയ രണ്ട് തവണ ഐ. സി. സി. ചാമ്പ്യൻസ് ട്രോഫി നേടിയിട്ടുണ്ട് ഈ നേട്ടം 2006ലും 2009ലും ആയിരുന്നു. ആദ്യമായാണ്‌ ഒരു ടീം തുടർച്ചയായി രണ്ട് തവണ ചാമ്പ്യൻസ് ട്രോഫി നേടുന്നത്.
2007 ഏപ്രിൽ 28 വരെയുള്ള കണക്കനുസരിച്ച് ഓസ്ട്രേലിയയ്ക്ക് ലോകകപ്പിൽ തുടർച്ചയായി 29 ജയങ്ങളുണ്ട്.

കായികാഭ്യാസപ്രകടന ചരിത്രം[തിരുത്തുക]