അന്താരാഷ്ട്ര ക്രിക്കറ്റിൽ ബെർമുഡയെ പ്രതിനിധീകരിക്കുന്ന ക്രിക്കറ്റ് ടീമാണ് ബെർമുഡ ദേശീയ ക്രിക്കറ്റ് ടീം. ഐ.സി.സി.യുടെ ഒരു അസോസിയേറ്റ് അംഗമാണ് അവർ. 1891ലാണ് ബെർമുഡയുടെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ക്രിക്കറ്റ് മത്സരം നടന്നത്. 1975 മുതൽ 2003 വരെ അവർക്ക് ലോകകപ്പ് യോഗ്യത നേടാനായില്ല. 2005ൽ നടന്ന ലോകകപ്പ് യോഗ്യതാമത്സരത്തിൽ 4-ആം സ്ഥാനത്തെത്തി അവർ 2007 ലോകകപ്പിൽ ഇടം നേടി, പക്ഷെ ഗ്രൂപ്പ് ഘട്ടത്തിൽതന്നെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയതുൾപ്പടെ, മൂന്ന് വലിയ പരാജയങ്ങൾ ഏറ്റുവാങ്ങി അവർ ടൂർണമെന്റിൽനിന്ന് പുറത്തായി.[1] പിന്നീട് 2011 ലോകകപ്പിലും അവർക്ക് യോഗ്യത നേടാനായില്ല.