അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(International Cricket Council എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ
Icc.jpg
ഐസിസിയുടെ ചിഹ്നം
രൂപീകരണം15 ജൂൺ 1909
ആസ്ഥാനംദുബായ്, യു.എ.ഇ.
അംഗത്വം
105 അംഗരാജ്യങ്ങൾ
മുസ്തഫ കമാൽ
പ്രധാന വ്യക്തികൾ
ഡേവിഡ് റിച്ചാർഡ്സൺ (സി.ഇ.ഒ.)
വെബ്സൈറ്റ്ഔദ്യോഗിക സൈറ്റ്

ക്രിക്കറ്റിന്റെ അന്താരാഷ്ട്ര ഭരണ വിഭാഗമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ(ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ - ICC). 1909-ൽ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ ചേർന്ന് ഇമ്പീരിയൽ ക്രിക്കറ്റ് കോൺഫറൻസ് എന്ന പേരിലാണ് ഈ സമിതി ആരംഭിച്ചത്. 1965-ൽ ഇന്റർനാഷണൽ ക്രിക്കറ്റ് കോൺഫറൻസ് എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും 1989-ൽ നിലവിലുള്ള പേര് സ്വീകരിക്കുകയും ചെയ്തു.

105 അംഗരാജ്യങ്ങളാണ് ഐസിസിയിലുള്ളത്. 12 പൂർണ അംഗങ്ങൾ (ഔദ്യോഗിക ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നവ), 38 അസോസിയേറ്റ് അംഗങ്ങൾ, 57 അഫിലിയേറ്റ് അംഗങ്ങൾ. ക്രിക്കറ്റിലെ പ്രധാനപ്പെട്ട അന്താരാഷ്ട്ര ടൂർണമെന്റുകൾ ക്രമീകരിക്കുന്നത് ഐസിസിയുടെ ചുമതയാണ്. ക്രിക്കറ്റ് ലോകകപ്പ് ആണ് ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. ടെസ്റ്റ് മത്സരങ്ങൾ, അന്താരാഷ്ട്ര ഏകദിന മത്സരങ്ങൾ, അന്താരാഷ്ട്ര ട്വെന്റി20 മത്സരങ്ങൾ എന്നിവ നിയന്ത്രിക്കുന്ന അമ്പയർമാരെയും റെഫറിമാരെയും നിയമിക്കുന്നത് ഐസിസിയാണ്.