ലിസ്റ്റ് എ ക്രിക്കറ്റ്
ദൃശ്യരൂപം
(List A cricket എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്രിക്കറ്റിലെ പരിമിത ഓവർ മത്സരങ്ങളുടെ ഒരു വകഭേദമാണ് ലിസ്റ്റ് എ ക്രിക്കറ്റ്. അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളേക്കാൾ താഴ്ന്ന നിലയിലുള്ള ഒരു വകഭേദമായി ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് എന്നതുപോലെ അന്താരാഷ്ട്ര ഏകദിന മത്സരങ്ങളുടെ താഴ്ന്ന നിലയിലുള്ള ഒരു വകഭേദമാണ് ലിസ്റ്റ് എ ക്രിക്കറ്റ്. മിക്ക ക്രിക്കറ്റ് രാഷ്ട്രങ്ങളിലും ആഭ്യന്തര ലിസ്റ്റ് എ ക്രിക്കറ്റ് മത്സരങ്ങൾ കളിക്കുന്നുണ്ട്. പൊതുവേ 40 മുതൽ 60 ഓവർ വരെയുള്ള മത്സരങ്ങൾക്കാണ് സാധാണണ ലിസ്റ്റ് എ ക്രിക്കറ്റ് പദവിയുള്ളത്. 2006 മുതലാണ് ക്രിക്കറ്റിന്റെ ഈ ഘടനാരീതി നിലവിൽ വന്നത്.
ലിസ്റ്റ് എ ക്രിക്കറ്റ് പദവിയുള്ള മത്സരങ്ങൾ
[തിരുത്തുക]- അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരങ്ങൾ
- മറ്റ് അന്താരാഷ്ട്ര മത്സരങ്ങൾ
- ഓരോ രാജ്യത്തെയും പ്രധാന ഏകദിന ടൂർണമെന്റുകൾ
- വിദേശരാജ്യത്ത് ടൂറിങ് നടത്തുന്ന ടെസ്റ്റ് പദവിയുള്ള ഒരു രാജ്യവും, അവിടുത്തെ ഒരു പ്രധാന ഫസ്റ്റ്-ക്ലാസ്സ് ടീമും തമ്മിലുള്ള അംഗീകൃത മത്സരങ്ങൾ
ലിസ്റ്റ് എ ക്രിക്കറ്റ് പദവി ഇല്ലാത്ത മത്സരങ്ങൾ
[തിരുത്തുക]- ട്വന്റി 20 മത്സരങ്ങൾ (അന്താരാഷ്ട്ര മത്സരങ്ങൾ ഉൾപ്പെടെ)[1]
- ലോകകപ്പ് സന്നാഹ മത്സരങ്ങൾ
- ടെസ്റ്റ് രാഷ്ട്രങ്ങളുടെ ടൂറിങ് സമയത്ത് പ്രധാനമല്ലാത്ത ഫസ്റ്റ്-ക്ലാസ്സ് ടീമുകളുമായുള്ള മത്സരം (ഉദാ. യൂണിവേഴ്സിറ്റി ക്രിക്കറ്റ് ടീമുകൾ)
- സൗഹൃദ, ആഘോഷ മത്സരങ്ങൾ
അവലംബം
[തിരുത്തുക]- ↑ ക്രിക്കറ്റ് ആർക്കൈവ് ട്വന്റി 20 മത്സരങ്ങളെയും ലിസ്റ്റ് എ മത്സരങ്ങളെയും വേറെയായാണ് കണക്കുകൂട്ടുന്നത്.