Jump to content

വസീം അക്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വസീം അക്രം
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Wasim Akram
വിളിപ്പേര്Sultan of Swing
ഉയരം6 ft 2 in (1.88 m)
ബാറ്റിംഗ് രീതിLeft handed batsman
ബൗളിംഗ് രീതിLeft arm fast
റോൾ(All rounder) bowler and batsman
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 102)25 January 1985 v New Zealand
അവസാന ടെസ്റ്റ്9 January 2002 v Bangladesh
ആദ്യ ഏകദിനം (ക്യാപ് 53)23 November 1984 v New Zealand
അവസാന ഏകദിനം4 March 2003 v Zimbabwe
ഏകദിന ജെഴ്സി നം.3
പ്രാദേശിക തലത്തിൽ
വർഷംടീം
2003Hampshire
2000/01Lahore Blues
1997/98Lahore City
1992/93–2001/02Pakistan International Airlines
1988–1998Lancashire
1986/87Lahore City
1985/86Lahore City Whites
1984/85–1985/86Pakistan Automobiles Corporation
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test cricket One Day International First-class cricket List A cricket
കളികൾ 104 356 257 594
നേടിയ റൺസ് 2898 3717 7161 6993
ബാറ്റിംഗ് ശരാശരി 22.64 16.52 22.73 18.90
100-കൾ/50-കൾ 3/7 0/6 7/24 0/17
ഉയർന്ന സ്കോർ 257* 86 257* 89*
എറിഞ്ഞ പന്തുകൾ 22627 18186 50278 29719
വിക്കറ്റുകൾ 414 502 1042 881
ബൗളിംഗ് ശരാശരി 23.62 23.52 21.64 21.91
ഇന്നിംഗ്സിൽ 5 വിക്കറ്റ് 25 6 70 12
മത്സരത്തിൽ 10 വിക്കറ്റ് 5 0 16 0
മികച്ച ബൗളിംഗ് 7/119 5/15 8/30 5/10
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 44/0 88/0 97/0 147/0
ഉറവിടം: CricketArchive, 11 January 2008

ഒരു പാകിസ്താൻ ക്രിക്കറ്റ് ഇതിഹാസമായിരുന്നു വസീം അക്രം. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബൗളർ ആണ് അക്രം.[1] 1966-ൽ പാകിസ്താനിലെ ലാഹോറിൽ ജനിച്ചു. 1988-ൽ ഇംഗ്ലണ്ടിലെ കൗണ്ടി ക്ലബായ ലങ്കാഷെയറുമായി കരാറൊപ്പുവെച്ചു. വളരെ പെട്ടെന്ന് ഏകദിന ക്രിക്കറ്റിൽ ഏറ്റവും നല്ല ബൗളറെന്ന ഖ്യാതി നേടി. ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റിൽ 500-ൽ കൂടുതൽ വിക്കറ്റ് എടുക്കുന്ന ആദ്യബൗളർ വസീം അക്രമാണ്. 1992-ലെ ലോകകപ്പ് മത്സരത്തിൽ പാകിസ്താന്റെ വിജയത്തിന് വസീം അക്രം നിർണായക പങ്കു വഹിച്ചു. 1996-97-ൽ ആസ്ട്രേലിയയിൽ നടന്ന ലോകപരമ്പരയിലും 1998-99 വർഷങ്ങളിൽ ഇന്ത്യയിൽ നടന്ന ടെസ്റ്റ് മത്സരങ്ങൾ ഉൾപ്പെടെ നിരവധി മത്സരങ്ങളിലും പാകിസ്താൻ ടീമിനെ വിജയിപ്പിക്കുന്നതിന് അക്രം നേതൃത്വം നല്കിയിട്ടുണ്ട്. 1999-ൽ പാകിസ്താനെ ലോകകപ്പ് ഫൈനലിൽ എത്തിച്ചതടക്കം നിരവധി നേട്ടങ്ങൾ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.

2003-ലെ ലോകകപ്പിൽ 7 മത്സരങ്ങളിൽനിന്നായി 19 വിക്കറ്റ് എടുത്ത് അക്രം മികച്ച ബൗളറായി.ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് 414 വിക്കറ്റും 2898 റൺസും അക്രം നേടിയിട്ടുണ്ട്; അന്താരാഷ്ട്ര ഏകദിനത്തിൽ 356 മത്സരങ്ങളിൽ നിന്ന് 502 വിക്കറ്റും 3717 റൺസും. ലോകക്രിക്കറ്റ് ചരിത്രത്തിൽ ടെസ്റ്റ് മത്സരത്തിൽ ഹാറ്റ്ട്രിക്ക് നേടിയ മൂന്നു ബൗളർമാരിൽ ഒരാൾകൂടിയാണ് അക്രം.

2003-ൽ ഇംഗ്ലണ്ടിലെ ഹാംപ്ഷെയർ കൗണ്ടിക്ലബിൽ ചേർന്ന അക്രം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു.

കിങ് ഓഫ് സിംഗ് എന്ന പേരിൽ അക്രം അറിയപ്പെടുന്നു.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്രം,_വസീം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=വസീം_അക്രം&oldid=3773686" എന്ന താളിൽനിന്ന് ശേഖരിച്ചത്